പ്രണയം അനശ്വരം

ഞാന്‍ നിന്നെ സ്നേഹിക്കുന്നത്‌
നിന്നെ എന്നെന്നേക്കുമായി സ്വന്തമാക്കുവാനല്ല

കൈകളില്‍ കൈകോര്‍ക്കുവാനാവശ്യപ്പെട്ടത്‌
ഈ മുള്‍മുന കുന്നുകയറാന്‍ കൂട്ടിനായല്ല

മാന്തോപ്പുകളില്‍ ചൊരിഞ്ഞ വര്‍ഷമേഘം
പൂക്കാലങ്ങളുടെ ഉന്‍മാദത്തില്‍ ആശവെക്കുന്നില്ല

കാടിനെ പ്രണയിച്ച കവി മരങ്ങളെ-
ഈര്‍ച്ചവാളിനാല്‍ കൊലപ്പെടുത്തുകയില്ല

വയലുകളെ സ്നേഹിച്ച ചിത്രകാരന്‍
നെല്‍കറ്റകള്‍ കൊയ്തുമെതിക്കുന്നില്ല

മത്സ്യങ്ങളെ പോറ്റിയ പുഴ
ചെകിളപൂക്കള്‍ പിളര്‍ക്കുന്നില്ല

സമുദ്രയാത്ര ചെയ്യുന്ന നാവികന്‍
തീരങ്ങളിലെ മദിരോത്സവങ്ങളില്‍ രമിക്കുന്നില്ല

അവന്‍ അലറുന്ന കടലിന്‍റെ അനന്തതയില്
‍അനശ്വര പ്രണയത്തിന്‍റെ കപ്പലോടിക്കുന്നു...

Comments

 1. സ്വന്തമാക്കാന്‍ ശ്രമിക്കാത്ത പ്രണയം എന്നും എല്ലാവരുടെയും സ്വപ്നം ആണ്...പക്ഷെ സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ ഉള്ള അന്തരം ഒരു പാട് വലുതാണ് ...ആദര്‍ശങ്ങള്‍ ഏറെയും പാടി പുകഴ്ത്തപ്പെട്ടു..പക്ഷെ എത്ര പേര്‍ക്ക് അത് ജീവിതത്തില്‍ പകര്‍ത്താനായി...

  ReplyDelete
 2. ആദര്‍ശങ്ങള്‍ വേരറ്റുപോയ ഒരു കാലത്തിലാണു നാം ജീവിക്കുന്നത്‌. എല്ലാം തിരിച്ചുപിടിക്കനുള്ള എണ്ണമറ്റ ശ്രമങ്ങളില്‍ ഒന്നുമാത്രമാണീ ബ്ളോഗ്‌.

  ReplyDelete
 3. സുഹ്രുത്തേ ഭാനു തുടങ്ങിക്കോളു. വഴിയേ കാണാം
  ആശയും ആദര്‍ശവും തമ്മിലുള്ള പോരാട്ടവും കുടുംബവും പ്രണയവും തമ്മിലുള്ള ദൂരവും അളന്നുതീര്‍ക്കാം.
  -ഒരു പഴയ പരിചയക്കാരന്‍-

  ReplyDelete
 4. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 5. "ഞാന്‍ നിന്നെ സ്നേഹിക്കുന്നത്‌
  നിന്നെ എന്നെന്നേക്കുമായി സ്വന്തമാക്കുവാനല്ല"

  എന്തോ എനിക്കത്ര വിശ്വാസം പോരാ. :)

  ReplyDelete
 6. ..
  "ഞാന്‍ നിന്നെ സ്നേഹിക്കുന്നത്‌
  നിന്നെ എന്നെന്നേക്കുമായി സ്വന്തമാക്കുവാനല്ല"

  ;)
  ..
  കാടിനെ പ്രണയിച്ച കവി മരങ്ങളെ-
  ഈര്‍ച്ചവാളിനാല്‍ കൊലപ്പെടുത്തുകയില്ല

  വയലുകളെ സ്നേഹിച്ച ചിത്രകാരന്‍
  നെല്‍കറ്റകള്‍ കൊയ്തുമെതിക്കുന്നില്ല

  ഈ വരികള്‍ മനോഹരം, പ്രകൃതി അമ്മയാണ്.
  അമ്മയെ സ്നേഹിക്കുന്നവരാരെങ്കിലും അവളെ ഗളച്ഛേദം ചെയ്യുമൊ?
  ..

  ReplyDelete
 7. സ്വന്തമാക്കാത്ത പ്രണയം..എന്തു നല്ല ആശയം!
  നിസ്വാര്‍‌ത്ഥ സ്നേഹത്തിന്റെ, സഹനത്തിന്റെ മുഖമുള്ള പ്രണയം.
  അതൊരു അനുഭവമാണ്‌, സ്നേഹമാണ് , വാല്‍‌സല്യമാണ്‌....
  നല്ല കവിത.

  ദേവി-

  ReplyDelete
 8. പ്രണയം...അതനുഭവിക്കണം. എന്നാലേ അതിന്റെ തീവ്രത മനസ്സിലാകൂ. മനസ്സുകള്‍ ഒന്നാകുന്ന ഒരപൂര്‍‌വ്വ നിമിഷത്തിലാണ്‌ പ്രണയം ഉടലെടുക്കുന്നത്. സ്വന്തമാക്കിയാലും ഇല്ലെങ്കിലും അതൊരുനൂഭൂതിയാണ്‌.

  ReplyDelete
 9. പ്രണയം പോലെ മറ്റൊരു അനുഭൂതിയും ഇല്ലെന്നു വേണം പറയാൻ.. അതിൽ എല്ലാ വികാരങ്ങളും കൂടിക്കലരുന്നു.. സ്നേഹം ഇഷ്ടം വേദന വിരഹം...അങ്ങനെ എല്ലാം..നല്ല രചന ഭാനു

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?