നാലാംലോക പ്രണയം

അവള്‍ പറഞ്ഞു,
നമുക്കാകാശവും ഭൂമിയും കളിക്കാം.

ഞാനാകാശത്തും
നീ ഭൂമിയിലും.

ആകാശത്തവള്‍ ആകാശഗംഗ,
ഭൂമിയില്‍ ഞാന്‍ ഭാഗീരഥന്‍.

വളകളണിഞ്ഞ കൈകളാല്‍
മൃദുവാണിയവളുടെ സകാമിത സ്വാഗതം.

ആകാശത്തിലേക്ക്‌
ഞാനൊരു പിരിയന്‍ ഗോവണി ചാരിവച്ചു;
എന്‍റെ വാരിയെല്ലുകള്‍ പോല്‍ ദുര്‍ബലം.

മാംസദാഹിയായ ചിതാഗ്നി പോല്‍
അതെന്നെ പരാജയത്തിന്‍റെ
പാതാളവായിലേക്കു തള്ളിയിട്ടു.

അവസാനം;
ഭൂമിയെ പൊതിഞ്ഞ മേഘത്തോടൊത്ത്‌
എന്നരികില്‍ ആലിംഗനവും ചുമ്പനവുമായ്‌

അര്‍ദ്ധരാത്രിയിലെ ഘടികാരസൂചിപോല്‍
ഒന്നുമുരിയാടാതെ, ഒന്നായ്‌,

ഗദ്ഗദം വിടചൊല്ലാതെ,
മിഴിനീരില്‍ മുഖംചാലിക്കാതെ,

ഇണചേരാത്ത ഇരുദിശകളില്‍
പിന്‍തിരിയാതെ പിരിഞ്ഞുപോയി.

Comments

 1. ആകാശഗംഗയ്ക്ക് ഭാഗീരധനിലേയ്ക്ക് എത്തി ചേരാതെ കഴിയില്ലെന്ന് അറിയില്ലേ..ഘടികാര സൂചികള്‍ എന്നെന്നത്തെക്കുമായി പിരിയുകയില്ല..അതിനു കഴിയുകയുമില്ല.. വീണ്ടും കണ്ടുമുട്ടാനായി മാത്രമാണ് അവര്‍ പിരിയുന്നത്...കവിത അസ്സലായി...കൂടുതല്‍ എഴുതൂ..

  ReplyDelete
 2. അതേ നാം ആഗ്രഹിക്കാതെ തന്നെ ഒരു വൃത്തത്തിനകത്ത്‌ ചുറ്റിത്തിരിയുകയാണ്‌.

  ReplyDelete
 3. ആശയം ഇഷ്ടമായി.

  ReplyDelete
 4. നമ്മുടെയൊക്കെ ജീവിതം ഒരു വൃത്തത്തിനകത്താണല്ലേ?

  ദേവി-

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?