ചെമ്പരത്തിപ്പൂവ്‌

ഋതുഭേദങ്ങളില്ലാതെ
ചെമ്പരത്തി പൂക്കുന്നതെന്തിനു വേണ്ടി?

പച്ചയുടെ തായ്ത്തടിക്കും
ഇലക്കുടകള്‍ക്കും മുകളില്‍ ഒളിപ്പിച്ചുവച്ച ചുവപ്പ്‌,
നീ ആര്‍ക്കുവേണ്ടിയാണിങ്ങനെ
സിന്ദൂരമണിയുന്നത്‌?

നീ നിണ്റ്റെ കളിത്തൊട്ടിലില്‍
ഒരുണ്ണിയെ
എന്നാണു്‌ താരാട്ടിയുറക്കുക?

തേനുണ്ടുപോകും കാമുകര്‍ക്കുനേരെ
എന്നാണ്‌ നീ പടിയടക്കുക?

ചെമ്പരത്തീ,
നിണ്റ്റെ പ്രതീക്ഷയുറ്റ പരാഗങ്ങള്‍
എങ്ങും പാറിനടപ്പാണല്ലോ?

ഉഴുതുമറിച്ച പാടത്ത്‌
വിത്തുവിതക്കുന്ന പെണ്‍കിടാവിന്‍റെ മനസ്സുമായി
നീ വിതക്കുന്നത്‌
അനശ്വര സ്നേഹത്തിന്‍റെ
ചുവന്ന കൊടികളാണല്ലോ...

Comments

 1. ചെമ്പരത്തിയെയും കമ്മ്യൂണിസ്റ്റ് ആക്കാനുള്ള പുറപ്പാടിലാണോ...സമ്മതിക്കില്ല...:)

  ReplyDelete
 2. ചുവന്നകൊടി സ്നേഹത്തിണ്റ്റെ കൂടി അടയാളമാണ്‍്‌.

  ReplyDelete
 3. "നീ വിതക്കുന്നത്‌
  അനശ്വര സ്നേഹത്തിന്‍റെ
  ചുവന്ന കൊടികളാണല്ലോ."

  ഈ വരികള്‍ ഇഷ്ടമായി. മാറുന്ന മലയാളിയുടെ മറുപടിയും ഇഷ്ടപ്പെട്ടു.

  ReplyDelete
 4. അഭിവാദ്യങ്ങള്‍! :)

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?