ഓര്‍മ്മ

പ്രിയപ്പെട്ടവളേ
നിനക്കോര്‍മ്മയുണ്ടോ..?
ആകാശവും മാവും പൂത്ത
ഒരു നനഞ്ഞ രാത്രിയില്‍
ആദിവാസി പെണ്‍കുട്ടിയുടെ മുടിപോലെ
പാറുന്ന ചെമ്പന്‍ മലക്കുതാഴെ
മഞ്ഞ്‌ പൊട്ടിചിതറിയ ചെടികള്‍ക്കരികെ
പഴയമഴ തങ്ങിനില്‍ക്കുന്ന
നിന്‍ മുടിച്ചുരുളില്‍
എന്‍ വിരലുകള്‍
കാറ്റുപോല്‍ നിന്നെ കെട്ടിവരിഞ്ഞതും
ഓടിവന്നു
നിന്‍ പിന്‍കഴുത്തില്‍ ഉമ്മവച്ചതും...

Comments

 1. ആദിവാസി പെണ്‍കുട്ടിയുടെ മുടിപോലെ
  പാറുന്ന ചെമ്പന്‍ മലക്കുതാഴെ

  നല്ല ഭാവന.

  ReplyDelete
 2. നന്ദി. ഇതിലേ വന്നതിനും മൊഴിഞ്ഞതിനും.

  ReplyDelete
 3. മനോഹരമായ കൊച്ചു പ്രണയ കവിത.

  ReplyDelete
 4. കൊള്ളാം.

  ReplyDelete
 5. പ്രിയപ്പെട്ടവളേ
  നിനക്കോര്‍മ്മയുണ്ടോ..?
  പിന്നെ ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. :)

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?