മണ്ണ്‌ മാമ്പഴത്തോട്‌ പറഞ്ഞത്‌

മാമ്പഴത്തിന്‍റെ കവിളില്‍
കവിള്‍ചേര്‍ത്ത്‌
മണ്ണ്‌ പറഞ്ഞ സ്വകാര്യമെന്തായിരുന്നു?

ഞാന്‍ നിന്നെ കടിച്ചു തിന്നോട്ടെ എന്നല്ല.
നിന്നിലെ മധുരം വലിച്ചു കുടിച്ചോട്ടെ എന്നുമല്ല,

പിന്നെയോ...

നീ എന്നില്‍ നിറയൂ എന്നാണ്‌,
നീ എന്നില്‍ അലിയൂ എന്നാണ്‌

പിന്നെ
വേരുകള്‍ ആഴ്ത്തി എന്നില്‍ പടരൂ എന്നുമാണ്‌.

അപ്പോള്‍ തളിരിലകളും തളിര്‍മേനിയുമായി
ആകാശവിതാനത്തില്‍
മറ്റൊരു തേന്‍മാവായി നീ തണല്‍ വിരിക്കും

ഒരു വസന്തത്തിനു നീ തേനൂട്ടും
തേന്‍കനികളുമായി ഊഷ്മളമാവും

അപ്പോള്‍
ഉണ്ണിക്കാലുകള്‍എന്‍റെ നെഞ്ജില്‍ നൃത്തം വക്കും.

മണ്ണ്‌ മാമ്പഴത്തോട്‌ പറഞ്ഞത്‌ ഇത്രയുമാണ്‌.

Comments

 1. മാമ്പഴമുണ്ണാന്‍ കാത്തുനില്‍ക്കാതെ മരണത്തിലേക്കു നടന്നുപോയ ഉണ്ണിക്കല്ല ഈ കവിത സമര്‍പ്പിക്കുന്നത്‌.

  ReplyDelete
 2. നീ എന്നില്‍ നിറയൂ എന്നാണ്‌,
  നീ എന്നില്‍ അലിയൂ എന്നാണ്‌

  പിന്നെ
  വേരുകള്‍ ആഴ്ത്തി എന്നില്‍ പടരൂ എന്നുമാണ്‌.

  ReplyDelete
 3. All the best. liked the way you put mannu mambazhththodu paranjathu.
  c

  ReplyDelete
 4. >>അപ്പോള്‍ തളിരിലകളും തളിര്‍മേനിയുമായി
  ആകാശവിതാനത്തില്‍
  മറ്റൊരു തേന്‍മാവായി നീ തണല്‍ വിരിക്കും
  ഒരു വസന്തത്തിനു നീ തേനൂട്ടും
  തേന്‍കനികളുമായി ഊഷ്മളമാവും <<
  ഭൂമിദേവിയുടെ മനസ്സിനെയാണിവിടെ കണേണ്ടത്‌. നന്മ മാത്രം ആഗ്രഹിക്കുന്ന ആ മനസ്സ്‌ നമുക്കേവർക്കും മാതൃകയാവ്ട്ടെ.

  ReplyDelete
 5. നീ എന്നിൽ നിറയൂ..
  നീ എന്നിൽ അലിയു...
  വേരുകൾ ആഴ്ത്തി എന്നിൽ പടരൂ..

  നല്ല വരികൾ .

  ReplyDelete
 6. സ്നേഹിക്കുക മാത്രം ചെയ്യുന്നു...

  ReplyDelete
 7. manushyan manninepoleyavuka...

  ReplyDelete
 8. ഭാനുവിന്റെ കവിതകളില്‍ എനിക്കേറെ പ്രിയപ്പെട്ട ഒരു കവിതയാണിത്. ജീവിതത്തിന്റെ ഗന്ധമുള്ള കവിത.
  മനസ്സില്‍ സ്നേഹവും, കാരുണ്യവും, നന്മയും ഉള്ളവര്‍ക്കേ ഇങ്ങിനെ എഴുതാനാകൂ. ഒരുപാടിഷ്ടമായി.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?