പെയ്തു പെയ്തു നിറഞ്ഞത്‌

അമ്മ
തഴുകിത്തഴുകി ഉറക്കിയപ്പോള്‍
ഞാനൊരു താരാട്ടുപാട്ട്‌

അച്ഛന്‍
ഉശിരേറ്റി ഉയിരേറ്റിയപ്പോള്‍
ചാരിവെച്ച ആകാശ ഗോവണി

പ്രിയതമ
ചുംമ്പിച്ചു ചുംമ്പിച്ചുണര്‍ത്തിയപ്പോള്‍
പടര്‍ന്നു കയറിയ മോഹങ്ങള്‍

മകള്‍
ഊതിയൂതി വീര്‍പ്പിച്ചപ്പോള്‍
വര്‍ണ്ണപ്പകിട്ടാര്‍ന്ന ബലൂണ്‍

മകന്‍
പറത്തിപ്പറത്തിക്കയറ്റിയപ്പോള്‍
ആകാശം മുട്ടും കടലാസ്സു പട്ടം

സ്നേഹിതര്‍
സ്നേഹം പകര്‍ന്നു പകര്‍ന്നപ്പോള്‍
ലഹരിനുരയും മദ്യചഷകം

പ്രിയ സഖാക്കള്‍
രാകിരാകി മിനുക്കിയപ്പോള്‍
തുളച്ചുകയറുന്നൊരു മുദ്രാവാക്യം

അവള്‍ പ്രിയസഖി
പെയ്തുപെയ്തു നിറഞ്ഞപ്പോള്‍
കവിതയായി പരന്നൊഴുകിയ
നദീപ്രവാഹം ഞാന്‍.

Comments

 1. പെയ്തു പെയ്തു നിറഞ്ഞത്‌

  ReplyDelete
 2. നല്ല കവിത ഭംഗിയായി ജീവിതത്തെ ധ്വനിപ്പിക്കുന്നു. ആഖ്യാനവും ഒതുക്കവും ഈ കൊച്ചു കവിതയെ മനോഹരമാക്കുന്നു.

  ReplyDelete
 3. നന്നായിരിക്കുന്നു...

  ആശംസകൾ...

  ReplyDelete
 4. സന്തോഷ്‌ പല്ലശനക്കും വികെക്കും നന്ദി.

  ReplyDelete
 5. ..
  മനോഹരം തന്നെ :)

  പ്രിയസഖിയും പ്രിയതമയും, രണ്ടും രണ്ടെന്നെയോ?
  ആണല്ലെ..??
  ..

  ReplyDelete
 6. "അവള്‍ പ്രിയസഖി
  പെയ്തുപെയ്തു നിറഞ്ഞപ്പോള്‍
  കവിതയായി പരന്നൊഴുകിയ
  നദീപ്രവാഹം ഞാന്‍.
  പ്രിയതമ
  ചുംമ്പിച്ചു ചുംമ്പിച്ചുണര്‍ത്തിയപ്പോള്‍
  പടര്‍ന്നു കയറിയ മോഹങ്ങള്‍"

  ഈ വരികള്‍ ഹൃദയത്തില്‍ തൊട്ടു. മനോഹരം!
  പ്രിയസഖിയും പ്രിയതമയും രണ്ടും ഒരാള്‍ തന്നെയോ? അതോ? :)

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?