സ്വയം ശിക്ഷ

എന്നെ ജീവനോടെ കുഴിച്ചിടണം;
കുഴിച്ചിടും മുന്‍പ്‌
കാഞ്ഞിരക്കുരു കലക്കി വെള്ളം തരണം
നേരില്ലാ ജീവനെ
പച്ചയീര്‍ക്കലികൊണ്ടു പിളര്‍ക്കണം
കല്‍ത്തുറുങ്കില്‍ ഏകാന്തതടവില്‍
പട്ടിണിക്കിടണം
പാപത്തിന്‍റെ നീചരാശിയെ
ഗണിച്ചെടുക്കണം
ഇരുട്ടുമുറിയില്‍
ഫോസിലുകള്‍ കത്രിച്ചുകളയണം
വൈദ്യുതലായനിയില്‍
തിളപ്പിച്ചെടുക്കണം
കാരമുള്ളാല്‍ മേനി മുറിക്കണം
മുറിവില്‍ ക്ഷാരം പൊതിയണം
പച്ചോലയില്‍ കെട്ടിവലിക്കണം
നെറുകയില്‍ തുപ്പണം
കൂടോത്രം കൊണ്ട്‌
പരലോകം വിലക്കണം
വിശുദ്ധന്‍റെ അവിശുദ്ധചരിത്രം
ലോകജനതക്ക്‌ എറിഞ്ഞു കൊടുക്കണം
ശവക്കുഴിക്കുമീതെ കാഞ്ഞിരം നടണം

Comments

 1. ക്ഷമിക്കണം. ഒരുപിടിയും കിട്ടിയില്ല. എന്താണ്‌ കവി ഉദ്ദേശിച്ചത്‌? ഒന്ന് വിശദീകരിക്കാമോ?

  ദേവി- :)

  ReplyDelete
 2. ആത്മനിന്ദയാണെങ്കിലും ഇത്രയ്ക്ക് വേണ്ട. കവിതയിലെ ഓരോ വാക്കുകളും മനസ്സിനെ പിടിച്ചുലയ്ക്കുന്നു. :(

  ReplyDelete
 3. വിശുദ്ധന്‍റെ അവിശുദ്ധചരിത്രം
  ലോകജനതക്ക്‌ എറിഞ്ഞു കൊടുക്കണം

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?