ശിവനേപ്പോല്‍ ഒരുവള്‍.

നറുനെയ്യ്‌ ഒഴിച്ചു കത്തിച്ച
നിലവിളക്കിനു ചാരെ
മറ്റൊരു നാളമായാണ്‌
അവളെ
ഞാനാദ്യം കാണുന്നത്‌.

കരിനീല മിഴികളും
കത്തുന്ന അധരവുമായ്‌
കാവിലെ ഭഗവതിയെ
-പ്പോലിരുന്നൂ അവള്‍.

ശക്തിസ്വരൂപിണി
ശാന്തഗംഭീര
ശാരദയേ പോലൊരുവള്‍.
-----------------------------------

നറുനെയ്യ്‌ ഒഴിച്ചു കത്തിച്ച
നിലവിളക്കിനു ചാരെ
കെട്ടൊരു കരിന്തിരിപോല്‍
പിന്നെയും കണ്ടൂ ഞാനവളെ.

നീലനിറത്തില്‍ ചീര്‍ത്ത ശരീരം
കണ്ണില്‍ ചത്തമീനുകള്‍.
ശക്ത്തിയൊഴിഞ്ഞു
ശവമായ ശിവനെപ്പോല്‍
‍കാളകൂടം പാനം ചെയ്തവള്‍.

Comments

 1. ശിവനേപ്പോല്‍ ഒരുവള്‍.

  ReplyDelete
 2. പൂര്‍ണമായി മനസിലാക്കിയെടുക്കാനാവാത്തതിനാല്‍
  പിന്‍വാങ്ങുന്നു

  ആശംസകള്‍

  ReplyDelete
 3. pralayam samagathamakumbol nam saaamthaku vendi samarpikkapeduka thanne cheyyum

  ReplyDelete
 4. എന്തിനായിരിക്കും അവള്‍ ആ കടുകൈ ചെയ്‌തത്? :(

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?