സെല്‍ഫ്‌ പോര്‍ട്രെയ്റ്റ്‌ അഥവാ നേര്‍പകുതി ഹൃദയം

കരികൊണ്ടെഴുതിയ മുഖപടം
നിന്‍റെ പ്രണയം

സ്മരണകള്‍ വിതച്ച നെല്‍പാടങ്ങള്‍
നീ എനിക്കു തന്നുപോയ നോവുകള്‍

നിന്‍റെ ചുണ്ടുകളില്‍ കത്തിനിന്ന സൂര്യന്‍
എന്‍റെ പ്രവാസത്തിനു കണ്‍വിളക്ക്‌

ചായത്തൊട്ടി മറിഞ്ഞു വീണ
എന്‍റെ മുറിക്കകത്ത്‌ വര്‍ണ്ണങ്ങള്‍
സൂര്യകാന്തിപ്പൂക്കളുടെ
നൃത്തോത്സവം രചിക്കുന്നു

മുറിഞ്ഞകാതില്‍ അനാഥ ശിശു
വേദനയുടെ ചുഴലിക്കാറ്റുതിര്‍ക്കുന്നു

നിന്‍റെ പിറന്നാള്‍ സുദിനത്തിന്‌
എന്‍റെ മാംസവും രക്തവും വിളമ്പുന്നു

അയ്യായിരമായി പകുത്ത ഹൃദയം
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍
‍കൊടുങ്കാറ്റിനൊപ്പം വിതരണം ചെയ്യുന്നു

ഭൂമിയുടെ ഗര്‍ഭത്തില്‍ നിന്നും തീ-
ആളിപ്പടര്‍ന്നെന്‍റെ കരളുകരിക്കുന്നു

കരികൊണ്ടെഴുതുന്നു ഞാനീ
വിഭ്രമഛായാചിത്രം

Comments

 1. എന്‍റെ രചനകളുടെ പ്രചോദനമായി എന്നും എന്‍റെ ഒപ്പമുണ്ടായിരുന്ന ആ അജ്ഞാതയായ കൂട്ടുകാരിക്ക്‌ ഈ കവിത സമര്‍പ്പിക്കുന്നു...

  ReplyDelete
 2. തേങ്ങയുടക്കാന്‍ അവസരം കിട്ടി.

  ചായത്തൊട്ടി മറിഞ്ഞു വീണ
  എന്‍റെ മുറിക്കകത്ത്‌ വര്‍ണ്ണങ്ങള്‍
  സൂര്യകാന്തിപ്പൂക്കളുടെ
  നൃത്തോത്സവം രചിക്കുന്നു

  ബെസ്റ്റ് കണ്ണാ... ബെസ്റ്റ്. നല്ല വരികള്‍....

  ReplyDelete
 3. കരികൊണ്ടെഴുതുന്നു ഞാനീ
  വിഭ്രമഛായാചിത്രം

  കൊള്ളാം, നന്നായിട്ടുണ്ട്.

  ReplyDelete
 4. മനോഹരമായി അജ്ഞാതകൂട്ടുകാരിക്ക് ഉള്ള ഈ നിവേദ്യം! അയ്യായിരമായി പകുത്ത ഹൃദയം
  തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമിടയില്‍
  ‍കൊടുങ്കാറ്റിനൊപ്പം വിതരണം ചെയ്യുന്നു - അടിപൊളി എന്റെ ഭാനൂ!
  പ്രണയക്രിസ്തു!

  ReplyDelete
 5. ഭാനൂ...സുന്ദരം! ദൃശ്യ സുന്ദരമായ കവിത! പ്രണയത്തിന്റെ ആര്‍ദ്രതയും തീക്ഷ്‌ണതയും വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു. എത്ര ആഴത്തിലാണ്‌ പ്രണയത്തെ വിവരിച്ചിരിക്കുന്നത്. വിഷയത്തിലും അവതരണരീതിയിലും പുതുമ നിലനിര്‍‌ത്താന്‍ കഴിയുന്നത്‌ അഭിനന്ദനം അര്‍‌ഹിക്കുന്നു.

  ReplyDelete
 6. ഭാനുവിന്റെ കവിതകളില്‍ വിപ്ലവം നടമാടുന്നു. നന്നാവുന്നുണ്ട്

  ReplyDelete
 7. nannayirikkunnu. pinne ippol aa koottukaari ille?

  ReplyDelete
 8. ഭൂമിയുടെ ഗര്‍ഭത്തില്‍ നിന്നും തീ-
  ആളിപ്പടര്‍ന്നെന്‍റെ കരളുകരിക്കുന്നു

  ReplyDelete
 9. kavitha nannai.
  varikal valare ishttappettu.

  ReplyDelete
 10. ഭാനുവിന്റെ കവിതകളിലെ വിപ്ലവം എന്നെപോലെ ഒരുപാടുപേരെ ആകര്‍ഷിക്കുന്നുണ്ടാവും. ഈ വിപ്ലവജ്വാല അണയാതിരിക്കട്ടെ..
  അജ്ഞാതയായ കൂട്ടുകാരീ , നന്ദി..

  ReplyDelete
 11. ഭാനു ...ഭാവതീവ്രതയുള്ള വരികള്‍

  ReplyDelete
 12. പ്രണയിനിക്ക് കാതു മുറിച്ച് കൊടുത്തിട്ട് പട്ടിണിയെ മറികടന്ന് മരണത്തിലേക്ക് പോയ സൂര്യകാന്തികളുടെ ചിത്രകാരനെ കവിത മനസ്സിൽ പേറുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരേ ഊട്ടിയവന്റെ സമർപ്പണത്യാഗം മറ്റുള്ളവനായി കവിതയിൽ ജ്വലിക്കുന്നു. പ്രണയം ഒരു നിതാന്ത തപസ്സായി സ്വയം തപിക്കുന്നു.

  തന്നെ തന്നെ ഇല്ലാതാക്കി നിലനിൽക്കുന്നു ജന്മങ്ങൾ. കവിതയിൽ ഒരുപാട് വിരുദ്ധതകൾ ഒരു ജൈവികതയിൽ ലയിച്ചു ചേരുന്നു.

  ReplyDelete
 13. കരികൊണ്ടെഴുതിയ മുഖപടം
  നിന്‍റെ പ്രണയം ....
  ആദ്യവരിയിലെ കവിതതന്നെ ധാരാളം...

  ReplyDelete
 14. valare nannayittundu..... aashamsakal............

  ReplyDelete
 15. നിന്‍റെ പിറന്നാള്‍ സുദിനത്തിന്‌
  എന്‍റെ മാംസവും രക്തവും വിളമ്പുന്നു....
  ...............................
  നന്നായിട്ടുണ്ട്

  ReplyDelete
 16. കവിത ഏറെ ഇഷ്ടപ്പെട്ടു.
  തൊഴിലാളിക്കും കര്‍ഷകര്‍ക്കും
  വീതിക്കപ്പെട്ട ഹൃദയം
  കോര്‍പ്പറേറ്റുകളുടെ തീന്‍
  മേശയിലെ വിശിഷ്ഠ വിഭവമായി

  ReplyDelete
 17. ..
  നിന്‍റെ ചുണ്ടുകളില്‍ കത്തിനിന്ന സൂര്യന്‍
  എന്‍റെ പ്രവാസത്തിനു കണ്‍വിളക്ക്‌..
  ..
  .......
  ............

  കരികൊണ്ടെഴുതുന്നു ഞാനീ
  വിഭ്രമഛായാചിത്രം

  :)

  കവിത ഇഷ്ടമായി, വളരെയധികം
  ..

  100 തികച്ചു ഇവിടെ അല്ലെ, ആശംസകള്‍ കേട്ടൊ!

  ReplyDelete
 18. "എന്‍റെ ചുണ്ടുകളില്‍ കത്തിനിന്ന സൂര്യന്‍
  നിന്‍റ പ്രവാസത്തിനു കണ്‍വിളക്ക്‌"

  പ്രണയത്തെ ഉപാസിക്കുന്ന കവി, ഈ കവിത എനിക്ക് ഒത്തിരിയിഷ്ടമായി.

  ReplyDelete
 19. തീക്ഷ്ണവും യുവത്വവുമുള്ള വരികൾ
  പ്രണയം????

  ReplyDelete
 20. nalla kavitha baanu ..kollaam .like it

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?