Posts

Showing posts from March, 2010

സഖാവ്‌ കനുസന്യാല്‍, നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം

ഇന്ത്യയുടെ മണ്ണില്‍
വിപ്ളവസമരങ്ങള്‍ ഏറെ നടന്നിട്ടുണ്ട്‌.
എന്നാല്‍ ഇന്ത്യന്‍ മണ്ണിനെ
അടിമുടി ഇളക്കിമറിച്ചത്‌ രണ്ടുതവണ
വിപ്ളവത്തിനായ്‌ കുതികൊണ്ടത്‌
ഒറ്റതവണ

ഇന്ത്യന്‍ വിപ്ളവത്തിന്‌
രണ്ടു നേതാക്കന്‍മാര്‍
ചാരുമജുംദാറും കനുസന്യാലും

ഇന്ത്യന്‍ വിപ്ളവത്തിന്‌
ഒരേ ഒരുവഴി
നക്സല്‍ബാരി വഴി

വഴിയില്‍ പൊരുതിമരിച്ചവര്‍
ഒരുപാടുപേര്‍
വഴിയില്‍ പിന്തിരിഞ്ഞു നടന്നവര്‍
കരയിലിരുന്ന്‌ ന്യായം പറഞ്ഞവര്‍
അതിലും എത്രയോ പേര്‍
ആവേശങ്ങളില്‍ രോമാഞ്ചം കൊണ്ടവര്‍
തത്വചിന്താ ചര്‍ച്ചകളില്‍
സ്വയം ചത്തൊടുങ്ങിയവര്‍
ഗ്രാമങ്ങളില്‍ പോകാത്തവര്‍
‍നഗരങ്ങളെ വളയാത്തവര്‍

സഖാവേ
നീ ആര്‍ക്കും കീഴ്പ്പെട്ടില്ല
നിന്‍റെ തെറ്റുകളെ
നീ നെഞ്ചുവിരിച്ചുതന്നെ കണ്ടു.

പരാജയങ്ങള്‍ക്ക്‌
പിന്‍മടക്കക്കാര്‍ക്ക്‌
ഒറ്റുകാര്‍ക്ക്‌
പ്രലോഭനങ്ങള്‍ക്ക്‌
വെടിയുണ്ടകള്‍ക്ക്‌
തടവറകള്‍ക്ക്‌
കരുതലോടെ മറുപടി നല്‍കി

ഇന്ത്യ ഒരിക്കല്‍ മോചിതയാവും
എന്നുതന്നെ ഉറച്ചു വിശ്വസിച്ചു
തടവറകളിലും ഗ്രാമങ്ങളിലും
നീ വിപ്ളവം മാത്രം ശ്വസിച്ചു

സാന്താളുകള്‍ക്കൊപ്പം ചിരിച്ചുകൊണ്ട്‌
ഉത്കണ്ഠപ്പെട്ടുകൊണ്ട്‌
നിതാന്ത ജാഗ്രതയോടെ
പോരാട്ടങ്ങളെ പിന്തുണച്ചു
മരണം വരെ

സ്വന്ത…

ചരിത്രം അവസാനിക്കുന്നില്ല

സഖാവേ,
നീ നിന്‍റെ
ആ പഴകിദ്രവിച്ചകണ്ണട
ഊരിവക്കൂ...
കിനാവുകള്‍ കെട്ടുപോയ
നിന്‍റെ കണ്‍പീലികളില്‍
കനവിന്‍റെ ഒരുചെറുകണം
തങ്ങിയിരിപ്പുണ്ടോ
എന്നു ഞാന്‍ പരിശോധിക്കട്ടെ.
ആഹാ...
അങ്ങനെ, അങ്ങനെ
വസന്തം ഇടിമുഴക്കാറുള്ള
സപ്തസാഗരങ്ങള്‍ തിരയടിക്കാറുള്ള
നിന്‍റെ തീക്കണ്ണുകള്‍ തുറന്നുവക്ക്‌.
ആഹാ... എനിക്കു കിട്ടിയല്ലോ
കാര്‍വര്‍ണ്ണനു കരുതിവച്ച അക്ഷയപാത്റത്തിലെ
എച്ചില്‍ വറ്റുപോലെ
നിന്‍റെ മിഴിക്കയത്തില്‍
സ്വ്പനത്തിന്‍റെ
ഒരു ദീര്‍ഘനിശ്വാസം.

അപ്പോഴാരാണ്‌
പുരപ്പുറത്തുകയറി വിളിച്ചുകൂവിയത്‌
എല്ലാ സൂര്യന്‍മാരും
അസ്തമിച്ചു പോയെന്ന്
ലോങ്ങ്‌ മാര്‍ച്ചുകളുടെ
നിരകള്‍ തകര്‍ന്നുപോയെന്ന്
ആരാണ്‌ പ്രത്യയശാസ്ത്രത്തിന്‍റെ
അന്ത്യരചന നടത്തിയത്‌?

ഒരുനിമിഷം,
ഞാനിതൊന്നു കിള്ളിയെടുത്തോട്ടെ
എന്തിനെന്നോ
നക്ഷത്റങ്ങള്‍ ചത്തൊടുങ്ങിയ
ഈ ആകാശത്തു വിതറാന്‍
നിലാവു വറ്റിയ
ശിശിര ചന്ദ്രന്‍റെ
ചങ്കില്‍ ഒറ്റിക്കാന്‍
കെട്ടുപോയ സൂര്യന്‍മാരുടെകണ്ണുകള്‍ക്ക്‌
പന്തമാവാന്‍.

പുഴയെ വരക്കുമ്പോള്‍

ചിത്രകാരാ...
പുഴയെ വരച്ചോളൂ,
ഭംഗിയില്‍, മോടിയില്‍
‍അതിന്‍റെ തീരങ്ങള്‍ വരച്ചോളൂ...
തീരത്ത്‌ കെട്ടിയിട്ട കൊതുമ്പുവള്ളം
ചാഞ്ഞു നില്‍കുന്ന തെങ്ങ്‌
പടര്‍ന്ന വെള്ളിലം താളി
പുഴയെ മോഹിക്കുന്ന ഒരു മരം
ചില്ലയില്‍ മിന്നുന്ന പൊന്‍മാന്‍
താഴ്‌ന്നു പറക്കുന്ന ചെമ്പരുന്ത്‌
കെട്ടിയിറക്കിയ കടവ്‌
കടവില്‍ നീന്തിത്തുടിക്കുന്ന കുട്ടികള്‍

പുഴയെ വരച്ചോളൂ...
മറന്നു പോകരുതതിന്‍റെ
സമയദൂരം, ആഴം, വര്‍ണ്ണം.
പ്രകാശം പറയുന്നതാണ്‌ പുഴയുടെ നിറം.
മുലക്കച്ചയുടുക്കാത്ത
നിത്യകന്യകയായിരുന്നു പുഴ
എഴുപതുകളില്‍ ചുവന്നതും അവള്‍
അലക്സാണ്ടറുടെ പടയോട്ടത്തെതടഞ്ഞതും
അവള്‍ തന്നെ.

എണ്‍പതുകളില്‍
എന്‍റെ പ്രിയസഖി
അന്നവള്‍ പഞ്ചാര മണല്‍തിട്ടകളില്‍
ഓടിനടന്ന കുറുമ്പത്തി
പരല്‍മീനുകളുടെ ഏലസ്സണിഞ്ഞവള്‍
പോക്കുവെയില്‍ മിന്നുന്ന ഉടയാടയുടുത്തവള്‍
ഡിസംബറില്‍ പൂര്‍ണനഗ്ന
കണ്ണാടി നീലജലം കൊണ്ടൊരു മന്ത്രജാലം
കക്കകളുടെ നേര്‍വരകളാല്‍
മേനിനിറയെ ചുട്ടികുത്തിയവള്‍
കര്‍ക്കിടകത്തില്‍ പതഞ്ഞവള്‍
മഞ്ഞയുടയാട ചുറ്റിയവള്‍
രുദ്രയെപ്പോല്‍ അലറിയവള്‍
മകരത്തില്‍ ആട്ടിന്‍കുട്ടി
കരവലയത്തില്‍ ഉമ്മവക്കുന്ന
നാണം കുണുങ്ങി.

പുഴയെ വരച്ചോളൂ...
മറന്…

ഷിറ്റ്‌??? മലയാളം.

മുടിയിഴകളെ ഇസ്തിരിയിട്ടു
നേര്‍വടിവിലാക്കി.
ഷാമ്പൂ തേച്ചുകഴുകി
ഉലര്‍ത്തിയെടുത്തു.
വര്‍ണ്ണങ്ങള്‍ക്കൊണ്ടൊരു
രാസമേളനം നടത്തി.
കാര്‍ക്കൂന്തല്‍ കെട്ടെന്ന
പഴഞ്ചന്‍ സങ്കല്‍പത്തെ
വാര്‍ത്തുടച്ചു.
കവിളില്‍
പിങ്കുരാശി തേച്ചുമിനുക്കി.
ചുണ്ടുകള്‍
‍ചായത്തൊട്ടിയില്‍ മുക്കിയെടുത്തു.
പുരികങ്ങള്‍
നുള്ളിക്കളഞ്ഞ്‌
പുതിയതൊന്നു വരച്ചുവച്ചു.
മിഴിത്തടത്തിലും ചായത്തേപ്പ്‌.
മിഴിപ്പീലിയുടെ
ഒരു പുതുക്കെട്ടുതന്നെ
കണ്ണുകള്‍ക്ക്‌ അരികുവച്ചു.
ഇറുകിയ വസ്ത്റങ്ങള്‍ക്കൊണ്ട്‌
ശരീരം പ്രദര്‍ശന ശാലയാക്കി.
മടമ്പുള്ള പാദുകങ്ങളാല്‍
‍അംഗങ്ങളെ തെറിപ്പിച്ചു.
എന്നിട്ടും ഉടലില്‍
മലയാളം ചവര്‍ക്കുന്നു!!!
ഷിറ്റ്‌???

ഷൈന - എന്റെ ബാല്യം

ഷൈനേ.. ,
നാം തമ്മിലെന്തെന്നു
സംശയം കൂര്‍പ്പിച്ച
കണ്ണുമായ്‌ നോക്കുന്നു ലോകം.

ഇങ്ങനെ എന്‍ചാരത്തോടിവരുവാനും
എന്നെ പുല്‍കുവാനും
കൈകളില്‍ കൈകോര്‍ത്തു പൊട്ടിച്ചിരിക്കുവാനും
പരിഭവിക്കുവാനും
ഷൈനേ...,
ഞാന്‍ നിനക്കാര്‌?

ഇപ്പോഴും ഉഷസ്സിന്‍
വിശുദ്ധിയില്‍ നില്‍ക്കുന്നു നീ
കാലം ഉരുണ്ടുപോയതും
ഉഷപോയി സന്ധ്യവന്നതും
കാളരാത്രി ഓലിയിട്ടതും
അന്ധകാരം വന്നു നിറഞ്ഞതും
നീയ്യറിയുന്നീല

നിനക്കു ഞാന്‍ കൊച്ചു കളിത്തോഴന്‍
എനിക്കു നീയ്യും ഷൈനേ... ,
അറുത്തുമാറ്റിയ
എന്‍ ബാല്യമാണ് നീ
തിരിച്ചറിയുന്നൂ ഞാന്‍
‍ഏറെ വൈകിയാണെന്നിരിക്കിലും.