ഷൈന - എന്റെ ബാല്യം

ഷൈനേ.. ,
നാം തമ്മിലെന്തെന്നു
സംശയം കൂര്‍പ്പിച്ച
കണ്ണുമായ്‌ നോക്കുന്നു ലോകം.

ഇങ്ങനെ എന്‍ചാരത്തോടിവരുവാനും
എന്നെ പുല്‍കുവാനും
കൈകളില്‍ കൈകോര്‍ത്തു പൊട്ടിച്ചിരിക്കുവാനും
പരിഭവിക്കുവാനും
ഷൈനേ...,
ഞാന്‍ നിനക്കാര്‌?

ഇപ്പോഴും ഉഷസ്സിന്‍
വിശുദ്ധിയില്‍ നില്‍ക്കുന്നു നീ
കാലം ഉരുണ്ടുപോയതും
ഉഷപോയി സന്ധ്യവന്നതും
കാളരാത്രി ഓലിയിട്ടതും
അന്ധകാരം വന്നു നിറഞ്ഞതും
നീയ്യറിയുന്നീല

നിനക്കു ഞാന്‍ കൊച്ചു കളിത്തോഴന്‍
എനിക്കു നീയ്യും ഷൈനേ... ,
അറുത്തുമാറ്റിയ
എന്‍ ബാല്യമാണ് നീ
തിരിച്ചറിയുന്നൂ ഞാന്‍
‍ഏറെ വൈകിയാണെന്നിരിക്കിലും.

Comments

 1. ...പ്രണയം നോവ് മാത്രമാണ് പലപ്പോഴും...

  ReplyDelete
 2. അല്ലാ മാഷേ, ആരായീ ഷൈനാ..? :)
  പൂക്കാത്ത പ്രണയം!

  ReplyDelete
 3. "എനിക്കുണ്ടൊരു ലോകം
  നിനക്കുണ്ടൊരു ലോകം
  നമുക്കില്ലൊരു ലോകം"

  ദേവി-

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?