ഷിറ്റ്‌??? മലയാളം.

മുടിയിഴകളെ ഇസ്തിരിയിട്ടു
നേര്‍വടിവിലാക്കി.
ഷാമ്പൂ തേച്ചുകഴുകി
ഉലര്‍ത്തിയെടുത്തു.
വര്‍ണ്ണങ്ങള്‍ക്കൊണ്ടൊരു
രാസമേളനം നടത്തി.
കാര്‍ക്കൂന്തല്‍ കെട്ടെന്ന
പഴഞ്ചന്‍ സങ്കല്‍പത്തെ
വാര്‍ത്തുടച്ചു.
കവിളില്‍
പിങ്കുരാശി തേച്ചുമിനുക്കി.
ചുണ്ടുകള്‍
‍ചായത്തൊട്ടിയില്‍ മുക്കിയെടുത്തു.
പുരികങ്ങള്‍
നുള്ളിക്കളഞ്ഞ്‌
പുതിയതൊന്നു വരച്ചുവച്ചു.
മിഴിത്തടത്തിലും ചായത്തേപ്പ്‌.
മിഴിപ്പീലിയുടെ
ഒരു പുതുക്കെട്ടുതന്നെ
കണ്ണുകള്‍ക്ക്‌ അരികുവച്ചു.
ഇറുകിയ വസ്ത്റങ്ങള്‍ക്കൊണ്ട്‌
ശരീരം പ്രദര്‍ശന ശാലയാക്കി.
മടമ്പുള്ള പാദുകങ്ങളാല്‍
‍അംഗങ്ങളെ തെറിപ്പിച്ചു.
എന്നിട്ടും ഉടലില്‍
മലയാളം ചവര്‍ക്കുന്നു!!!
ഷിറ്റ്‌???

Comments

  1. പുതിയ കൊച്ചമ്മമാര്‍ക്കിട്ട് ശരിക്കും വെച്ചു. ഇഷ്ടപ്പെട്ടു. :)

    ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?