ചരിത്രം അവസാനിക്കുന്നില്ല

സഖാവേ,
നീ നിന്‍റെ
ആ പഴകിദ്രവിച്ചകണ്ണട
ഊരിവക്കൂ...
കിനാവുകള്‍ കെട്ടുപോയ
നിന്‍റെ കണ്‍പീലികളില്‍
കനവിന്‍റെ ഒരുചെറുകണം
തങ്ങിയിരിപ്പുണ്ടോ
എന്നു ഞാന്‍ പരിശോധിക്കട്ടെ.
ആഹാ...
അങ്ങനെ, അങ്ങനെ
വസന്തം ഇടിമുഴക്കാറുള്ള
സപ്തസാഗരങ്ങള്‍ തിരയടിക്കാറുള്ള
നിന്‍റെ തീക്കണ്ണുകള്‍ തുറന്നുവക്ക്‌.
ആഹാ... എനിക്കു കിട്ടിയല്ലോ
കാര്‍വര്‍ണ്ണനു കരുതിവച്ച അക്ഷയപാത്റത്തിലെ
എച്ചില്‍ വറ്റുപോലെ
നിന്‍റെ മിഴിക്കയത്തില്‍
സ്വ്പനത്തിന്‍റെ
ഒരു ദീര്‍ഘനിശ്വാസം.

അപ്പോഴാരാണ്‌
പുരപ്പുറത്തുകയറി വിളിച്ചുകൂവിയത്‌
എല്ലാ സൂര്യന്‍മാരും
അസ്തമിച്ചു പോയെന്ന്
ലോങ്ങ്‌ മാര്‍ച്ചുകളുടെ
നിരകള്‍ തകര്‍ന്നുപോയെന്ന്
ആരാണ്‌ പ്രത്യയശാസ്ത്രത്തിന്‍റെ
അന്ത്യരചന നടത്തിയത്‌?

ഒരുനിമിഷം,
ഞാനിതൊന്നു കിള്ളിയെടുത്തോട്ടെ
എന്തിനെന്നോ
നക്ഷത്റങ്ങള്‍ ചത്തൊടുങ്ങിയ
ഈ ആകാശത്തു വിതറാന്‍
നിലാവു വറ്റിയ
ശിശിര ചന്ദ്രന്‍റെ
ചങ്കില്‍ ഒറ്റിക്കാന്‍
കെട്ടുപോയ സൂര്യന്‍മാരുടെകണ്ണുകള്‍ക്ക്‌
പന്തമാവാന്‍.

Comments

 1. അപ്പോഴാരാണ്‌
  പുരപ്പുറത്തുകയറി വിളിച്ചുകൂവിയത്‌
  എല്ലാ സൂര്യന്‍മാരും
  അസ്തമിച്ചു പോയെന്ന്

  ReplyDelete
 2. ആരു പറഞ്ഞു അസ്തമിച്ചെന്ന്‌? തുടങ്ങിയിട്ടേയുള്ളു..

  സ്വപ്നങ്ങള്‍ വാരി വിതറൂ..മാറ്റത്തിന്റെ ശബ്ദത്തിനായി നമുക്കു കാതോര്‍ത്തിരിക്കാം, അതിലൂടെ പുതിയൊരു ലോകം തന്നെ ഉണ്ടാകുമെന്ന് സ്വപ്നം കാണാം.

  ദേവി-

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?