ആണിപ്പഴുതുകള്‍

തിരസ്കൃത പ്രണയം പോലെ
കയ്പേറിയതെന്തുണ്ട്‌ ?


ബലിയാടുകളോട്‌
കത്തിയുടെ മൂര്‍ച്ച ചോദിക്കുംപോലെ
ആത്മഹത്യ ചെയ്തവനോട്‌
കുരുക്ക്‌ പറഞ്ഞ സ്വകാര്യംപോലെ
വേദന അനുഭവസാക്ഷ്യം പറയും

ഖനിത്തൊഴിലാളികളോടു ചോദിക്കൂ
കല്‍ക്കരിയുടെ പൊള്ളല്‍
സ്വര്‍ണ്ണത്തിലെ കണ്ണുനീര്‍
ഇരുമ്പിന്‍റെ മരണക്കുഴികള്‍

പലായനം ചെയ്യുന്നവരോട്‌
അസ്തമനഭംഗി പറയുംപോലെ
ചിറകൊടിഞ്ഞ പക്ഷിയോട്‌
ആകാശചാരുത വിവരിക്കുംപോലെ
കൈത്തലങ്ങളിലെ ആണിപ്പഴുതുകള്‍ പറയും,
ഈശോ നിന്‍റെ നോവ്‌

വെടിയുണ്ടകള്‍ക്ക്‌
കരച്ചിലിന്‍റെ ആഴമറിയാത്തതുപോലെ
ബുള്‍ഡോസറുകള്‍ക്ക്‌
പ്രതിഷേധത്തെ അമര്‍ച്ചചെയ്യാനാവുമോ?

തകര്‍ന്ന വീടുകള്‍ക്കൊപ്പം
മനുഷ്യപ്രജ്ഞയും തകരുമോ?

Comments

 1. ഹൃദയത്തിന്റെ വേദന ഞാനറിയുന്നു
  ആ വിതുമ്പല്‍ ഞാന്‍ കേള്‍ക്കുന്നു..
  പെയ്തിറങ്ങുന്ന മഴയിലും
  മിഴിനീര്‍ ഞാന്‍ തിരിച്ചറിയുന്നു.

  പക്ഷേ ഒന്നോര്‍ക്കുക, കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന്.

  ReplyDelete
 2. വെടിയുണ്ടകള്‍ക്ക്‌
  കരച്ചിലിന്‍റെ ആഴമറിയാത്തതുപോലെ
  ബുള്‍ഡോസറുകള്‍ക്ക്‌
  പ്രതിഷേധത്തെ അമര്‍ച്ചചെയ്യാനാവുമോ?
  വേണേല്‍ അമര്‍ച്ച ചെയ്യാം

  ReplyDelete
 3. അങ്ങെനെ ചിലചോദ്യങ്ങളും ഉയർത്താം

  ReplyDelete
 4. ആണിപ്പഴുതുകൾ,തിരുമുറിവുകൾ അതിശക്തമായ ബിംബമാണ്, അത് നന്നായി ഉപയോഗിച്ചു ഈ കവിത.

  ReplyDelete
 5. ഒരു വിലാപം പോലുമില്ലാതെ
  ഒരു ജനത പടിയിറങ്ങുന്നു

  ReplyDelete
 6. ഇതിന് ഒരു തുടർച്ച എഴുതാതെ വയ്യെന്ന് തോന്നി. വായിക്കുക
  http://chithrabhanup.blogspot.com/2011/03/blog-post.html.
  നന്ദി ഭാനൂ..

  ReplyDelete
 7. തിരസ്കൃത പ്റണയംപോലെ
  കയ്പേറിയതെന്തുണ്ട്‌ ? ഇതാ ബാനു ?
  തിരസ്കൃത പ്രണയം പോലെ
  കയ്പേറിയതെന്തുണ്ട്‌ ? എന്ന് ആണോ ?

  പ്രണയ ഗീതങ്ങള്‍ക്ക് ശേഷം വിരഹ പ്രണയം അല്ലെങ്കില്‍ തിരസ്ക്ത പ്രണയം കൊള്ളാം .
  ഈശോ ഇവനെ കാക്കണേ ......:)

  ബാനു ഇത് റിപോസ്റ്റ് ആണ് അല്ലെ ??

  ReplyDelete
 8. ഒടുവില്‍ .
  ഒരു ചെറു പൂവിനോളം പ്രണയവും
  ഒരു കടലിനോളം ദുഖവും
  നല്‍കി നീ യാത്ര പറയുമ്പോള്‍ .
  ഞാന്‍ ഈ കുമ്പസാര കൂടിനു മുന്‍പില്‍
  ......ഏറ്റുപറയുന്നു.......
  നിന്നെ പ്രണയിച്ചതിനു മാപ്പ് .

  ReplyDelete
 9. ഞാനിട്ട കമന്റ്‌ കോപ്പിയടിച്ചതാണ് ആരാണ് എഴുതിയത് എന്ന് എനിക്കറിയില്ല

  ReplyDelete
 10. ഇതൊന്നുമേ പ്രശ്നമല്ല, എന്നാൽ
  മനസുകളിലേല്പ്പിക്കുന്ന മുറിവിലെ നീറ്റൽ, അത് നീറി നീറി കിടക്കും.

  ReplyDelete
 11. ആണിപ്പഴുതുകൾ നിത്യ വേദനയുടെ ബിംബം. നന്നായി കവിത.

  ReplyDelete
 12. പലായനം ചെയ്യുന്നവരോട്‌
  അസ്തമനഭംഗി പറയുംപോലെ
  ചിറകൊടിഞ്ഞ പക്ഷിയോട്‌
  ആകാശചാരുത വിവരിക്കുംപോലെ ..............

  ReplyDelete
 13. മനോഹരമായ കവിതകള്‍ എഴുതിയ keats,അദ്ദേഹത്തിന്റെ കവിതകളിലും ഫാനി ബ്രൌണ്‍ നുള്ള പ്രണയ ലേഖനങ്ങളിലും എഴുതിയിട്ടുണ്ട് തിരികെ കിട്ടാത്ത പ്രണയമാണ് ഏറ്റവും വലിയ വേദനയെന്നു.ഈ കവിത ആ വായനയുടെ ഓര്‍മ്മകളിലേയ്ക്ക് കൂട്ടി കൊണ്ട് പോയി.

  ReplyDelete
 14. ഏറിയപ്പെട്ട വസ്തുവിനറിയാം
  എറിയുന്നവന്റെ ശക്തിയും
  ഏറുകൊള്ളുന്നവന്റെ വേദനയും
  ഏറിയാൽ നാം കാഴ്ച്ചക്കാരാവും

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?