ശ്വാനവര്‍ഷങ്ങള്‍

മുതുകില്‍ ചവിട്ടിയാലും
മോങ്ങരുത്‌,
തലയുയര്‍ത്തി നോക്കരുത്‌,

നക്കിയ എല്ലിന്‍ കഷണംതന്നെ
വീറോടെ നക്കി രുചിക്കൂ,
ഭാഷയുടെ സൌന്ദര്യം
കുമിഞ്ഞു പൊങ്ങുന്നത്‌ കാണാം.

കണ്ണുകള്‍
നിന്നിലേക്ക്‌ താഴ്ത്തിവെയ്ക്കൂ...
ഇനിയും എഴുതപ്പെടാത്ത
അപൂര്‍വ്വതയാണ്‌ നീ.

കുരയ്ക്കുമ്പോള്‍
പഴയ വീരസ്യങ്ങള്‍ കുരയ്ക്കുക,
വേലിപ്പുറം ചാടാത്ത കുര.
വിധേയന്‍റെ ദാര്‍ശനികപ്രശ്നം കുരയ്ക്കാം,
കുരകളില്ലാത്ത
ശ്വാനവര്‍ഷങ്ങള്‍ കുരയ്ക്കാം,
പുതിയവിപണിയുടെ മോടികള്‍ കുരയ്ക്കാം.

വാലിന്‍റെ മഹത്വം മണത്തറിഞ്ഞ്‌
ചുരുണ്ടുകൂടിയ വാലാവുക,
പഴയ സ്മാരകങ്ങളിലേക്കു മൂത്രിക്കുക.

അവയിലെല്ലാം നിന്‍റെ മണം നിറയട്ടെ.
ഒരു ചരിത്രവും
പുതിയഗന്ധങ്ങളാല്‍ ഉണരരുത്‌.

Comments

 1. വരികള്‍ വളരെ നന്നായിട്ടുണ്ട്..എല്ലാ വാക്കുകളിലുമുണ്ട്,അര്‍ത്ഥദ്വയങ്ങള്‍.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 2. നിലനില്‍ക്കുന്ന ഒന്നിനേയും എതിര്‍ക്കാതെ, ഒന്നിനോടും പ്രതികരികാതെ, മാറ്റങ്ങള്‍ക്കു നേരെ മുഖം തിരിച്ച്, പഴഞ്ചന്‍ മാമൂലുകളെ മുറുകെ പിടിച്ച് കഴിയുന്നവരാണ്‌ പലരും. ചിന്താരീതിയിലും, ജീവിത ദര്‍ശനത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകണം. അത്തരം മാറ്റങ്ങളിലൂടെ മാത്രമേ സമൂഹത്തിനു മുന്നേറാനാകൂ. നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിയിച്ച മഹാനാണ്‌ ശ്രീ നാരയണഗുരു. അദ്ദേഹത്തിനെ ചിന്താഗതികളില്‍ നിന്നും എത്രയോ പിന്നിലാണ്‌ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവീന മലയാളികളില്‍ പലരും.

  ജീവിത ദര്‍ശനത്തില്‍ വിപ്ലവകരമായ മാറ്റം ആഗ്രഹിക്കുന്ന കവിക്ക്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം, കവിത ഗംഭീരം!

  ReplyDelete
 3. അവയിലെല്ലാം നിന്‍റെ മണം നിറയട്ടെ.

  ReplyDelete
 4. പ്രതികരണ ബോധമില്ലാത്ത,ചോദ്യങ്ങള്‍ ചോദിക്കാത്ത,ചിന്ത ശക്തി നഷ്ടപ്പെട്ട ഇന്നുകളുടെ വരികള്‍. വിധേയന്റെ വേലിപ്പുറം ചാടാത്ത കുര

  ReplyDelete
 5. കുരയ്ക്കുക,വേലിപ്പുറം ചാടാത്ത കുര.
  othungi koodiyulla kura.....!!!

  nalla kavitha. palathilum thatti ee varikal maattolikollum.

  ReplyDelete
 6. കടുത്ത പരിഹാസം നിറഞ്ഞു നിൽക്കുന്ന തീക്ഷ്ണമായ കവിത.

  ReplyDelete
 7. കണ്ണുകള്‍
  നിന്നിലേക്ക്‌ താഴ്ത്തിവെയ്ക്കൂ...
  ഇനിയും എഴുതപ്പെടാത്ത
  അപൂര്‍വ്വതയാണ്‌ നീ.  കണ്ണുകള്‍
  നിന്നിലേക്ക്‌ താഴ്ത്തിവെയ്ക്കൂ.

  ReplyDelete
 8. ഇനിയും എഴുതപ്പെടാത്ത
  അപൂര്‍വ്വതയാണ്‌ നീ.
  ഒരയാലും എഴുതീരാത്ത
  മിത്യ യാണ് നീ

  ReplyDelete
 9. 'പഴയ വീരസ്യങ്ങള്‍ കുരയ്ക്കുക,
  വേലിപ്പുറം ചാടാത്ത കുര.'

  വേദനിപ്പിയ്ക്കുന്ന, സ്വയം അവജ്ഞ തോന്നിപ്പിയ്ക്കുന്ന ശരികള്‍ !!

  ReplyDelete
 10. തുടലിനെ പട്ടികൾക്കറിയില്ല
  തെരുവിലെപ്പട്ടികൾ കുരക്കുന്നതിന്റെ രാഷ്ട്രീയം
  ---- മഹേഷ് എന്ന ഒരു സുഹ്രൂത്തിന്റെ വരികൾ

  ReplyDelete
 11. പരിഹാസം...തീക്ഷ്ണമാണ്...

  നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?