പ്രണയനുണ

രണ്ടുപേര്‍ പരസ്പരം സ്നേഹിക്കുമ്പോള്‍
ഒന്നു രണ്ടായ്‌ ഇരട്ടിച്ച
ഒരു നുണ നാമ്പെടുക്കുന്നു.

നീ അവളോട്‌
അവന്‍ നിന്നോട്‌
എത്റ നുണപറഞ്ഞു
അതത്റേ പ്റണയത്തിന്‍റെ നേര്‌.

സ്നേഹസമ്പന്നന്‍
എന്നതിന്‌ നുണസമ്പന്നന്‍
എന്ന് നിഖണ്ടുവില്‍ കണ്ടെത്താനായാല്‍
നിന്‍റെ ജീവിതം ഫുല്ലമായി.

സ്നേഹിക്കാന്‍ അറിയുക
എന്നാല്‍ ഫലപ്രദമായി
നുണപറയാന്‍ പഠിക്കലാണ്‌.

രണ്ടു ഹൃദയങ്ങള്‍ ഒന്നാകുമ്പോള്‍
ലോകം കീഴ്മേല്‍ മറിയുന്നു
എന്നു പറഞ്ഞതെത്റ നേരാണ്‌.
അവന്‍ പറയുന്ന കാലം
അവള്‍ക്കും
അവള്‍ പറയുന്ന കോലം അവനും.
മിഴികളടച്ച്‌
ഒരുനുണ അത്റയും മനോഹരമായി പറഞ്ഞ്‌
അവന്‍ അവളെ ചുംബിക്കുന്നു.
ഞാന്‍ നിന്‍റെതു മാത്റമാണ്‌ എന്ന നുണ.

ഓര്‍ത്തുനോക്കൂ
നിങ്ങളും നിങ്ങളുടെ ഇണയോട്‌
എത്റ നുണകള്‍ പറഞ്ഞു,
എത്റ ശരികള്‍ പറഞ്ഞു?

കളവു നിറഞ്ഞ ഈ ജീവിതം
ആരെ ബോദ്ധ്യപ്പെടുത്താന്‍?

Comments

 1. സ്നേഹിക്കാന്‍ അറിയുക
  എന്നാല്‍ ഫലപ്രദമായി
  നുണപറയാന്‍ പഠിക്കലാണ്‌.

  കുറെ നേരുകളെങ്കിലും പൂര്‍ണ്ണമായി യോചിക്കാന്‍ പ്രയാസമാണ്.
  നല്ല വരികള്‍.

  ReplyDelete
 2. ജീവിതത്തിൽ കഴിയുന്നതും നേരു തന്നെയാണ് പറയാറ്‌!

  ഹരിശ്ചന്ദ്രൻ ആയതുകൊണ്ടല്ല, പിന്നീടുള്ള പുകിലുകൾ പേടിച്ചാണ്!

  ആശംസകൾ!

  ReplyDelete
 3. എന്നാലും....

  “നിന്റെ കണ്ണില്‍ വീണ് ഇരട്ടിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ എന്നേ മൃതനായേനേ“..എന്ന മട്ടിലുള്ള സത്യസന്ധമായ നുണകള്‍ക്കും അവയുടേതായ സ്ഥലങ്ങളില്ലേ?

  അഭിവാദ്യങ്ങളോടെ

  ReplyDelete
 4. ഈ കവിതയില്‍ പറഞ്ഞിരിക്കുന്നത് മുഴുവനും നുണയാണ്‌. നുണകള്‍ പറഞ്ഞ് ഒരിക്കലും പ്രണയിക്കാന്‍ കഴിയില്ല. രണ്ടു വ്യക്തികള്‍ക്ക് പരസ്പരം പ്രണയിക്കുന്നതു പോലെ അഭിനയിക്കാം. അതിനെ എങ്ങിനെ പ്രണയമെന്ന് വിളിക്കും? അത്തരം അടുപ്പത്തിനു അധികം ആയുസ്സുമുണ്ടാവില്ല. കവി പ്രണയിച്ചിട്ടുണ്ടോ? പ്രണയിച്ചിരുന്നെങ്കില്‍ ഈ കവിത എഴുതില്ലായിരുന്നു. കാരണം പ്രണയം സത്യമാണ്‌. ആഴത്തില്‍ പ്രണയിക്കുന്നവര്‍ക്കു മാത്രമേ ആ സത്യത്തെ തിരിച്ചറിയാന്‍ കഴിയൂ.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?