നിലാവുകുടിച്ച സ്നേഹിതക്ക്‌

പ്രിയ സ്നേഹിതേ,
ഇരുട്ടിന്‍റെ നഗരത്തില്‍
തപ്പിതടഞ്ഞ എനിക്കായി
നീട്ടിയ കരം നിന്‍റെതായിരുന്നു
മഞ്ഞവെളിച്ചത്തിന്‍
മഹാമാരിയില്‍
നീ എന്നെ കൈവിടുന്നുവോ

ദൈവമേ
കാഴ്ച നഷ്ടപ്പെട്ടവന്‍റെ
നിറങ്ങളില്ലാത്ത നിലവിളി
നീ കേള്‍ക്കുന്നില്ലേ

എനിക്കായ്‌ ഒരിടിമിന്നല്‍
നിന്‍റെ ദേശത്തുനിന്നും
എറിഞ്ഞുതരുമോ?
അല്ലെങ്കില്‍ എന്‍റെ മുഖത്ത്‌
അടയാത്തൊരു അകക്കണ്ണായി
നീവഴിതെളിയിക്കുമോ?

വെച്ച വെള്ളരിച്ചോറില്‍
കരിക്കട്ട നിറഞ്ഞ്‌
കരിക്കലത്തിലിരിക്കേ
വിശപ്പുവെന്ത വയറിന്‍
അര്‍ബുദം നീ ഊതിയെടുക്കുമോ

പ്രിയേ
ഇരുട്ടില്‍ നീ ഒന്നു ചുണ്ടനക്കുക
എങ്കില്‍ പൂക്കള്‍ വിരിഞ്ഞതായി
ഞാന്‍ സ്വപ്നം കാണാം.

നിന്‍റെ മിഴിപ്പീലികളാല്‍
വീശിത്തരുമോ
എങ്കില്‍ കടല്‍ക്കാറ്റേറ്റെന്ന്
ആവേശം കൊള്ളാം.

നിന്‍റെ നിശ്വാസം കൊണ്ട്‌
എന്‍റെ ശ്വാസം നിറക്കുമോ
എന്‍റെ ജീവന്‍റെ പിടച്ചില്‍
വേഗമാകട്ടെ.

മഴമോഹിക്കുന്ന എന്‍റെ തൊണ്ടയില്‍
ഒരു തുള്ളി കണ്ണീരെങ്കിലും ഒറ്റുമോ?
പെരുമഴയായി കുടിച്ചു തീര്‍ക്കട്ടെ.

പ്രിയേ
എന്നേയും നിന്നേയും വിസ്മൃതമാക്കുന്ന
ഒരു വിശുദ്ധ നിമിഷത്തില്‍
എന്‍റെ ചിതകത്തിയെരിയട്ടെ
അതില്‍ നിലാവൊഴിച്ചു
ദീപ്തമാക്കിയാല്‍...

Comments

 1. നിലാവുകുടിച്ച എന്‍റെ സ്നേഹത്തിന്‌ സമര്‍പ്പിക്കുന്നു.

  ReplyDelete
 2. ദൈവമേ
  കാഴ്ച നഷ്ടപ്പെട്ടവന്‍റെ
  നിറങ്ങളില്ലാത്ത നിലവിളി
  നീ കേള്‍ക്കുന്നില്ലേ

  ReplyDelete
 3. വിശപ്പുവെന്ത വയറിന്‍
  അര്‍ബുദം നീ ഊതിയെടുക്കുമോ

  വരികള്‍ ഇഷ്ടപ്പെട്ടു.

  ReplyDelete
 4. മഴമോഹിക്കുന്ന എന്‍റെ തൊണ്ടയില്‍
  ഒരു തുള്ളി കണ്ണീരെങ്കിലും ഒറ്റുമോ?
  പെരുമഴയായി കുടിച്ചു തീര്‍ക്കട്ടെ.

  മോഹം ദാഹമായ് മാറുന്നു. കവിത ഇഷ്ടമായി. :)

  ReplyDelete
 5. പ്രിയപ്പെട്ടവനെ, നീ നേര്‍ത്തൊരു സൂചിയാല്‍
  എന്റെ ഹൃദയത്തിന്റെ പോളയില്‍ തൊട്ടു.
  പ്രണയത്തിന്റെ പ്രാവുകള്‍ കുറുകുന്ന ഉള്ളകം കാട്ടി.
  ദാഹത്തിന്റെ ഒരു സ്നേഹക്കടല്‍ തീര്‍ത്തു.
  ഒന്നും പറയുന്നില്ല. അനുഭവിക്കനുള്ളതാണു കവിത വിശദീകരിക്കനുള്ളതല്ല. പ്രിന്റ് മീഡിയക്കു കൊടുക്കൂ.

  ReplyDelete
 6. "പ്രിയേ
  ഇരുട്ടില്‍ നീ ഒന്നു ചുണ്ടനക്കുക
  എങ്കില്‍ പൂക്കള്‍ വിരിഞ്ഞതായി
  ഞാന്‍ സ്വപ്നം കാണാം"

  മനോഹരമായ വരികള്‍

  ReplyDelete
 7. എന്‍റെ മുഖത്ത്‌
  അടയാത്തൊരു അകക്കണ്ണായി
  നീവഴിതെളിയിക്കുമോ?

  ReplyDelete
 8. കൊള്ളാം ആശംസകള്‍....

  ReplyDelete
 9. നിറങ്ങളില്ലാത്ത നിലവിളി !!

  ReplyDelete
 10. കവിത എഴുതിക്കഴിയുമ്പോള്‍ അത്‌ കവിയുടേതല്ലാതാകുകയും വായനക്കാരണ്റ്റേതാവുകയും ചെയ്യുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്‌. എണ്റ്റെ സ്നേഹിതര്‍ ഈ കവിതയെ സ്വന്തമാക്കിയതില്‍ എല്ലാവര്‍ക്കും പ്രത്യേകം നന്ദി.

  ReplyDelete
 11. "ദൈവമേ
  കാഴ്ച നഷ്ടപ്പെട്ടവന്‍റെ
  നിറങ്ങളില്ലാത്ത നിലവിളി
  നീ കേള്‍ക്കുന്നില്ലേ"

  തീര്‍ച്ചയായും കേള്‍‍ക്കും,നിനക്ക് ചുറ്റും നിറങ്ങളുടെ വസന്തം വിരിയുകയും ചെയ്യും.

  ആശംസകള്‍ :)

  ReplyDelete
 12. മനോഹരം!!

  ആശംസകളോടെ

  ReplyDelete
 13. "എനിക്കായ്‌ ഒരിടിമിന്നല്‍
  നിന്‍റെ ദേശത്തുനിന്നും
  എറിഞ്ഞുതരുമോ?
  അല്ലെങ്കില്‍ എന്‍റെ മുഖത്ത്‌
  അടയാത്തൊരു അകക്കണ്ണായി
  നീവഴിതെളിയിക്കുമോ?"

  വാക്കുകള്‍ കിട്ടുന്നില്ല.....മനസ്സിലേയ്ക്കിറങ്ങുന്ന വരികള്‍. അവയെന്റെ ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു.

  ദേവി-

  ReplyDelete
 14. ഒരു കാലവും വേര്‍പിരിയാതെ കൂട്ടായിരിക്കട്ടെ എന്നും എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു..എല്ലാ സങ്കടങ്ങളും മാഞ്ഞു പോകട്ടെ..

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?