ദൈവവും കുട്ടികളും

മണ്ണിന്നടിയില്‍ ഉറങ്ങുന്ന
ഉണ്ണികള്‍ക്കെന്തിനാണുടുപ്പ്‌,
പ്രാര്‍ത്ഥന, ബലിയരി, പൂച്ചെണ്ടുകള്‍

മണ്ണുടുപ്പും ധരിച്ച്‌
മണ്ണുതിന്ന വെണ്ണക്കള്ളന്‍മാരായി
അവര്‍ കളിച്ചു നടക്കുന്ന തൊടികളേത്‌

അവരുടെ പാട്ടുകളില്‍
കുയിലിന്‍റെ മാധുര്യമുണ്ടാകുമോ
മണ്ണുചാലിച്ച നിറങ്ങളാല്‍
ക്ളിണ്റ്റിനെപ്പോലെ വരക്കുമോ

കുഴിയാനകള്‍ക്കൊപ്പം
കുഴികുത്തി കളിക്കുന്നുണ്ടാവുമോ
ചാഞ്ചാട്ടിയാട്ടിയുറക്കാന്‍
അമ്പിളി മാമനുണ്ടോ
പുതക്കാന്‍ നക്ഷത്റം
തുന്നിയ ആകാശപ്പുതപ്പുണ്ടോ

മണ്ണിന്നടിയില്‍
നക്ഷത്റവഴിത്താരയുണ്ടോ
മിന്നാമിന്നികളുടെ
വഴിവിളക്കുകളുണ്ടോ
അതില്‍ കുളിര്‍തെന്നലും
കുളിരരുവിയും മുയല്‍ക്കുഞ്ഞുങ്ങളുമുണ്ടോ
കലമാനും കളിത്തത്തയുമുണ്ടോ

എന്തായിരുന്നാലും ദൈവമേ
നീ അവരോടൊപ്പം കളിക്കാന്‍ കൂടല്ലേ
കളിക്കിടയില്‍
നിന്‍റെ കണ്ണുതുരന്നു കളിക്കുമവര്‍
കാരണം
അവര്‍ നിന്നെ അത്റയും വെറുക്കുന്നു.

Comments

 1. നിങ്ങള്‍ കൊന്നൊടുക്കിയ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലായിരുന്നു ദൈവമുണ്ടായിരുന്നത് എന്നു പറഞ്ഞത് നീഷേ ആണെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ ദൈവം എത്ര തവണ മരിച്ചു ജീവിചിട്ടുണ്ടാവും.
  കൈപ്പത്തികളില്ലാത്ത കുട്ടികള്‍
  റ്റാറ്റാ പറയുമ്പോള്‍
  മരിച്ച ദിവസങ്ങളുടെ
  ഒരു കലണ്ടര്‍
  നിലത്തു വീഴുമ്പോള്‍
  ആത്മഗതത്തിന്റെ ആഴത്തില്‍ നിന്ന്
  ഗാര്‍ഗിയെത്തഴുകി
  കാറ്റൊരു താരാട്ടു പാറുന്നു.
  കൂട്ടമരണമായിരുന്നില്ലേ മക്കളെ
  ചോര വഴുക്കും
  സൂക്ഷിച്ചുപോകണം.(കുട്ടികളും രക്തസാക്ഷികളും- എ.അയ്യപ്പന്‍.)
  പി.കുഞ്ഞിരാമന്‍ നായര്‍ ഒരു കവിതയെ എഴുതിയിട്ടുള്ളു ബാക്കിയെല്ലാം കവിതകളും അതിന്റെ അടിക്കുറിപ്പുകലളാണ് എന്നൊരു ആക്ഷേപമില്ലെ, അതുപോലെ ഭാനുവിന്റെ ആദ്യതെ സ്റ്റാന്‍സയുടെ വിശദീകരനമ്മാവുന്നൊ കവിത. ഗംഭീരമായി വ്യത്യസ്തമായ പ്രമേയങ്ങള്‍ അതിവശദീകരണത്താല്‍ അയഞ്ഞുപോകുന്നോ എന്നൊരു സംശയം. ഇതെ വ്യക്തിപരമായ കാഴ്ചപ്പാടാണു കേട്ടോ. വൈലൊപ്പിള്ളിയാണ് വാക്കിനെ അതില്‍ ഉള്‍ക്കൊള്ളിക്കാവുന്ന മുഴുവന്‍ അര്‍ഥവും കയറ്റിവച്ചു മുറുക്കുന്നതില്‍ എന്നെ അത്ഭുതപ്പെടുത്തുന്ന കവി. കവിത അവിടെ പരമാവധി മുരുകിയ വയലിന്‍ കമ്പി പോലെ. പ്രാര്‍ത്ഥന എന്നു വ്വാക്കു തിരുത്തണം. വെണ്ണക്കണ്ണന്‍ എന്നത് വെണ്ണക്കള്ളന്‍ എന്നാവുന്നതല്ലെ കൂടുതല്‍ കുട്ടിത്തമുള്ളത്. കവിത ഉള്ളില്‍ അനുഭവിച്ചതുകൊണ്ടാണ് ഞാനിതൊക്കെ പറഞ്ഞത്.

  ReplyDelete
 2. എണ്റ്റെ കവിതയേക്കാള്‍ നല്ലത്‌ മഷടെ അഭിപ്രായം തന്നെ. തീര്‍ച്ചയായും ഈ വിമര്‍ശനങ്ങള്‍ കൂടുതല്‍ ആഴത്തില്‍ എഴുതാന്‍ എനിക്കു പ്രേരകമാവും. മാഷ്‌ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ ഞാന്‍ തിരുത്തിയിട്ടുണ്ട്‌.

  ReplyDelete
 3. നല്ല കവിതകള്‍ക്ക് എന്നും നല്ല അഭിപ്രായം ആശംസകള്‍

  ReplyDelete
 4. മണ്ണിനടിയില്‍ നിന്നും ഒരുകൂട്ടം മിന്നാമിന്നികള്‍ പറന്നു പൊങ്ങുന്നു.

  ReplyDelete
 5. ഞങ്ങളുടെ കുറേപ്പേരുടെ മനസ്സില്‍ ഓടിക്കളിച്ചിരുന്ന ഒരുണ്ണി
  മണ്ണിനടിയില്‍ ഉറങ്ങാന്‍പോയിട്ട് ഒരു മാസം കഴിയുന്നു..
  മണ്‍കെട്ടുപോട്ടിച്ച് അവന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയാല്‍
  വീണ്ടും അമര്‍ത്തിക്കിടത്തും..
  ഉറക്കത്തില്‍ ഇനി വരരുതേയെന്നു നിര്‍ബന്ധിക്കും..
  നല്ല കവിത..
  പക്ഷെ ഞാന്‍ ഇതു ഇവരെയൊന്നും കാട്ടിക്കൊടുക്കയില്ല.

  ആശംസകള്‍...

  ReplyDelete
 6. ഭാനൂ
  സങ്കടം
  സങ്കടം മാത്രം.

  ReplyDelete
 7. കവിതയും,ആദ്യയഭിപ്രായവും വളരെ നന്ന് ...കേട്ടൊ

  ReplyDelete
 8. മണ്ണിന്നടിയില്‍ ഉറങ്ങുന്ന
  ഉണ്ണികള്‍ക്കെന്തിനാണുടുപ്പ്‌,
  പ്രാര്‍ത്ഥന, ബലിയരി, പൂച്ചെണ്ടുകള്‍

  മനോഹരമായ സ്പര്‍ശിക്കുന്ന വരികള്‍..ആശംസകള്‍

  ReplyDelete
 9. കവിതയും സുരേഷ് മാഷുടെ കമന്റും നന്നായി

  ReplyDelete
 10. നോവിക്കുന്നുണ്ട് ഈ വരികളുടെ
  ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന
  ദൃശ്യങ്ങള്‍ ...

  അധിനിവേശങ്ങളും ദുരന്തങ്ങളും
  കൂടുതല്‍ സ്നേഹിക്കുന്നതും കൂടെ
  കൊണ്ട്‌ പോകുന്നത് നിഷ്കളങ്കരായ
  കുട്ടികളെയാണല്ലോ
  നന്നായി

  ReplyDelete
 11. ഭാനു, "ദൈവവും കുട്ടികളും" എന്നയീ കവിത ആദ്യം വായിച്ചപ്പോള്‍ മനസ്സിലൊരു വിങ്ങലാണ്‌ തോന്നിയത്. അതു കൊണ്ട് ഒന്നും പറയാതെ പോയി. രണ്ടാമത് ഇന്ന് വന്ന് വായിച്ചപ്പോള്‍ ഈ കവിതയില്‍ നിറഞ്ഞു നില്‍ക്കുന്ന അമര്‍ഷം ഞാന്‍ തിരിച്ചറിയുന്നു. ഞാനീ എഴുതുന്നതൊക്കെ ശരിയാണോ എന്നെനിക്കറിയില്ല. വായിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് എഴുതുന്നു എന്നുമാത്രം. പൊട്ടത്തരമാണോ എന്നൊരു പേടിയില്ലാതില്ല. :)

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?