ഇരക്കുന്ന ദൈവം

ധാനയില്‍ തടാകക്കരയില്‍
ഉഷ്ണക്കാറ്റെറ്റൊരു സന്ധ്യയില്‍
പ്രത്യക്ഷരായി
ശ്രീപാര്‍വ്വതീ പരമേശ്വരന്‍
വിഘ്നേശ്വരനും മുരുകനുമൊത്ത്‌
നാലു പേക്കോലങ്ങളായി
നീട്ടിയവര്‍ കൈക്കുമ്പിള്‍
വേണം അല്‍പഭക്ഷണം
പ്റാണന്‍ പറന്നു പോകും മുമ്പേ...
ഈശ്വരനുമീശ്വരിയും
അല്‍പപ്രാണനായിരക്കവേ
ഞാനെന്തു ഭിക്ഷയേകും ഈശ്വരാ.. ?

Comments

 1. ഞാനെന്തു ഭിക്ഷയേകും ഈശ്വരാ.. ?

  ReplyDelete
 2. "ഈ കവിത വായിച്ച് ഞാനെന്തു പറയുമെന്റീശ്വരാ..."
  ഇഷ്ടമായിയെന്നു പറയട്ടെ!

  ReplyDelete
 3. അവരേ ഈ വഴിക്കായ്..ഇനി നമ്മളെന്തു ചോദിക്കും..

  ReplyDelete
 4. അയ്യോ എന്ത് കൊടുക്കും?

  കൊള്ളാം നല്ല കവിത

  ReplyDelete
 5. സകലചരാചരങ്ങളിലും തന്റെ തന്നെ അംശമുണ്ടെന്ന് തിരിച്ചറിയുന്നവനാണ്‌ ആത്മജ്ഞാനമുള്ളവന്‍. ഈ തിരിച്ചറിവില്ലായ്മയാണ്‌ ഇന്നു മനുഷ്യന്റെ ഏറ്റവും വലിയ ശാപം. നന്മയും, സ്നേഹവും, കരുണയുമാണ്‌‌ ദൈവം. അതിനു രൂപമില്ല, മതമില്ല, ജാതിയില്ല. ഇതു തിരിച്ചറിഞ്ഞ കവിക്ക് ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനം.

  ഭാനുവിന്റെ രചനകളില്‍ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട ഒരു കവിതയാണ്‌ ഇത്.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?