ജീവിത മധുരം

അടിത്തട്ടില്‍ ദ്വാരങ്ങളുള്ള
എന്‍റെ തോണി
വിജയ തീരം തേടി
നിതാന്ത യാത്റയിലാണ്‌
ദുരന്തപൂറ്‍ണമായ ജീവിതാന്ത്യം
ആസന്നമായിരുന്നിട്ടും
അതിന്‍റെ ഊര്‍ജ്ജസ്വലത
മികച്ചതു തന്നെ
കടല്‍ചില്ലയില്‍ കുടുങ്ങി
സ്വയം മുങ്ങിത്താഴുന്ന
ആ നിമിഷവും
തോണിക്കാരാ
നിന്‍റെ ശിരസ്സ്‌
ഉയര്‍ത്തിവക്കുക
അവസാനശ്വാസത്തിന്‍റെ
മധുരംവരെ നുണച്ചിറക്കുക

Comments

 1. നിന്‍റെ ശിരസ്സ്‌
  ഉയര്‍ത്തിവക്കുക

  ReplyDelete
 2. "ജീവിതത്തിന്റെ അവസാനം എങ്ങിനെയുമാകട്ടെ, അതുവരെ ഓരോ നിമിഷവും ആസ്വദിക്കൂ.."
  ഇതാണ്‌ ഈ കവിത വായിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത്. ഇതു തന്നെയാണോ കവിയും ഉദ്ദേശിച്ചത്?

  ReplyDelete
 3. കടലിലാവുമ്പോൾ മധുരത്തിന്റെ കൂടെ ഉപ്പും ഉണ്ടാകുമല്ലൊ അല്ലേ...

  ReplyDelete
 4. അവസാനശ്വാസത്തിന്‍റെ
  മധുരംവരെ നുണച്ചിറക്കുക

  ReplyDelete
 5. "നിന്‍റെ ശിരസ്സ്‌
  ഉയര്‍ത്തിവക്കുക
  അവസാനശ്വാസത്തിന്‍റെ
  മധുരംവരെ നുണച്ചിറക്കുക"

  നന്നായിട്ടുണ്ട്

  ReplyDelete
 6. ജീവിതമല്ലേ, തോണി മുങ്ങുംവരെ ഓരോ ശ്വാസവും മധുരമായ് നുണയാം.

  ReplyDelete
 7. നിന്റെ ശിരസ്സ് ഉയർത്തി വെക്കുക .... ജീവിക്കുമ്പോൽ ഇങ്ങനെ ജീവിക്കുക അല്ലെ ... നന്നായിട്ടുണ്ട് ആശംസകൾ...

  ReplyDelete
 8. എപ്പോഴും ശിരസ്സുയര്ത്തി നിക്കാന്‍ ഇഷ്ടപ്പെടുന്നവനെ ഒന്നും തന്നെ തളര്ത്തുകയില്ല ..
  ജീവിതത്തിന്റെ അവസാന മധുരം വരെ അവന്‍ നുണയുക തന്നെ ചെയ്യും..
  ആശംസകള്‍..

  ReplyDelete
 9. ദ്വാരങ്ങള്‍ ഉള്ള തോണി മുങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്.
  കൊച്ചുകൊച്ചു വരികള്‍....

  ReplyDelete
 10. ഇല്ല, വിജയതീരത്ത് എത്തുവോളം തോണി മുങ്ങില്ല.
  ആ വിശ്വാസത്തിലാവട്ടേ ഇനിയുള്ള യാത്ര. ശിരസ്സ് ഉയര്‍ന്നു തന്നെയിരിക്കും.

  ReplyDelete
 11. കടല്‍ചില്ലയില്‍ കുടുങ്ങി
  സ്വയം മുങ്ങിത്താഴുന്ന
  ആ നിമിഷവും
  തോണിക്കാരാ
  നിന്‍റെ ശിരസ്സ്‌
  ഉയര്‍ത്തിവക്കുക
  അവസാനശ്വാസത്തിന്‍റെ
  മധുരംവരെ നുണച്ചിറക്കുക

  ReplyDelete
 12. തോണി മുങ്ങാതിരിക്കട്ടെ.. കവിത മരിക്കാതെയും.. ആശംസകൾ

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?