മഹാനായ കര്‍ഷകന്‍

ഒഴുകിപ്പോയ പുഴപോലെ
കാലവും കര്‍ഷകന്‍റെ നെഞ്ചില്‍
മണ്‍വെട്ടികൊണ്ട്‌ തീര്‍ത്ത തോട്ടിലൂടെ
ഒലിച്ചുപോവുകയാണ്‌.
മലയിറങ്ങിവന്ന വെള്ളത്തേയും
ചുരമിറങ്ങിവന്ന കാറ്റിനേയും
അവന്‍ നമ്പാറില്ല.
കര്‍ഷകന്‍ കെടുതികളെ
ഭയക്കാറില്ല.
അവന്‍റെ നെഞ്ചകത്ത്‌
പ്രാവിന്‍റെ നിലവിളിയല്ല
വ്യാഘ്രത്തിന്‍റെ മുരള്‍ച്ചയാണ്‌.
പ്രാണസഖി ജാരനുമൊത്ത്‌ ഒളിച്ചോടിയപ്പോള്‍
തൂമ്പയുമായി നിസ്സംഗം
അവന്‍ പാടത്തേക്കു നടന്നു.
പെണ്ണുപിഴച്ചാലും മണ്ണുപിഴക്കയില്ലല്ലോ
എന്നത്രേ അവന്‍റെ വിശ്വാസം.

Comments

 1. വിശ്വാസങ്ങള്‍ പലപ്പോഴും ഏകാമാണ് അത് വേണമെങ്കില്‍ വീതിക്കപെടാം ....പക്ഷേ വിശ്വാസത്തിന്‍റെ
  ശ്വാസംനിലക്കപ്പെടുമ്പോള്‍ പ്രതീക്ഷകളറ്റ ജീവിതമാകും ...നല്ല കവിത

  ReplyDelete
 2. അവന്‍റെ നെഞ്ചകത്ത്‌
  പ്രാവിന്‍റെ നിലവിളിയല്ല
  വ്യാഘ്രത്തിന്‍റെ മുരള്‍ച്ചയാണ്‌.

  ReplyDelete
 3. പെണ്ണുപിഴച്ചാലും മണ്ണുപിഴക്കില്ല എന്ന ഫ്യൂഡല്‍ ബോധമൊന്നും കര്‍ഷകന്റെ മേല്‍ കെട്ടിവെക്കല്ലേ ഭാനു..(മനപ്പൂര്‍വ്വമല്ലെങ്കിലും) മറ്റൊരു തെറ്റിനു നമ്മളും ചൂട്ടുകത്തിച്ചുകൊടുക്കുകയാകും ഫലം..

  ReplyDelete
 4. raajeev, athoru pazhaya karshakante vizwaasam mathram. innu kalam maari. ennittum mannu thanne namukku vizwasikkavunna itam. onnumillenkil mannu varithinnu marikkamallo...

  ReplyDelete
 5. ഒഴുകിപ്പോയ പുഴപോലെ
  കാലവും കര്‍ഷകന്‍റെ നെഞ്ചില്‍
  മണ്‍വെട്ടികൊണ്ട്‌ തീര്‍ത്ത തോട്ടിലൂടെ
  ഒലിച്ചുപോവുകയാണ്‌.

  ReplyDelete
 6. വിശ്വാസം അതാണല്ലോ എല്ലാം.......:)

  ReplyDelete
 7. എന്തൊ അപൂര്‍ണ്ണത ഫീല്‍ ചെയ്യുന്നുണ്ട്.

  കര്‍ഷകനില്‍ നിന്നു കര്‍ഷക തൊഴിലാളിയിലേക്കുള്ള
  ദൂരം പോലെ...

  കര്‍ഷകന്റെ വിശ്വാസത്തെ ഹനിച്ചു കൊണ്ട്
  മണ്ണും ചതിക്കുന്ന കാലമല്ലെ...

  തുടക്കം നന്നായി.

  നന്നാക്കാമായിരുന്നു ;ഇനിയും.......  ഭാവുകങ്ങള്‍

  ReplyDelete
 8. ഒഴുകിപ്പോയ പുഴപോലെ
  കാലവും കര്‍ഷകന്‍റെ നെഞ്ചില്‍
  മണ്‍വെട്ടികൊണ്ട്‌ തീര്‍ത്ത തോട്ടിലൂടെ
  ഒലിച്ചുപോവുകയാണ്‌.

  ReplyDelete
 9. Rajesh, thirichalle sambhavikkunnath. manushyan mannu malinamaakki kontirikkayalle. raasavalangalute kuththozhukkil nammute bhuumukku chori pitichchenkil thettaarutethaanu?

  ReplyDelete
 10. ഈ കവിതയില്‍ എന്തോ ഒന്ന് മിസ്സ് ചെയ്യുന്നത് പോലെ....
  ക്ഷമിക്കണം, ചിലപ്പോള്‍ എന്റെ അറിവില്ലായ്‌മ കൊണ്ടാകാം.

  ReplyDelete
 11. എവിടെയോ അപൂർണ്ണത എനിക്കും തോന്നി.. വായനയുടെ കുറവാകാം..

  ReplyDelete
 12. ഒഴുകിപ്പോയ പുഴപോലെ
  കാലവും കര്‍ഷകന്‍റെ നെഞ്ചില്‍
  മണ്‍വെട്ടികൊണ്ട്‌ തീര്‍ത്ത തോട്ടിലൂടെ
  ഒലിച്ചുപോവുകയാണ്‌.

  ReplyDelete
 13. "കര്‍ഷകന്‍ കെടുതികളെ
  ഭയക്കാറില്ല."

  അവനറിയാം, ഒന്നിനും അവനെ രക്ഷിക്കൻ കഴിയില്ലെന്ന്.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?