ഖാഫ്‌ മരം

കന്യകയോട്‌ പ്രസവവേദനയെപ്പറ്റി പറയുംപോലെ
എത്രയോ വ്യര്‍ത്ഥം
എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലിരുന്ന്
ബ്ലോഗു തിരയുന്ന നിങ്ങളോട്‌
ഖാഫ്‌ മരത്തെപ്പറ്റിപറയുന്നത്‌.

ജീവിതത്തിലൊരിക്കലെങ്കിലും
ദാഹജലത്തിനായി നീ കേണുവെങ്കില്‍
ശൂന്യതയില്‍ നട്ടം തിരിഞ്ഞെങ്കില്‍ മാത്രമേ
നിനക്കീ വേദന തൊട്ടറിയാനാവൂ
മരുഭൂമിയില്‍ മരണത്തെ മുന്നില്‍ കണ്ട്‌
വെപ്രാളപ്പെട്ടവനു മുന്നിലാണ്‌
മണല്‍ച്ചുഴികളില്‍ വേരുകളാഴ്ത്തി
ഖാഫ്‌ മരം പ്രത്യക്ഷമായത്‌.
ഈശ്വരന്‍ അവനുമുന്നില്‍
പച്ചയുടെ ഒരു കുടകൊണ്ടു വക്കയായിരുന്നു.

കാനനത്തില്‍ മരത്തടികള്‍ അറുത്തിടുന്നവര്‍ക്ക്‌
മരം പണത്തിന്‍റെ പര്യായ പദം മാത്രം.
ആശാരിക്കു ഉളികയറ്റാനുള്ള അസംസ്കൃതവസ്തു.
എനിക്കു മരം
കസേര, കട്ടില്‍, അലമാര, ഊഞ്ഞാല്‍,
കൊത്തുപണികള്‍ തീര്‍ത്ത ഉമ്മറവാതില്‍.

മരത്തെ ജീവന്‍റെ ഓക്സിജനായി തിരിച്ചറിയണമെങ്കില്‍
മരുഭൂമിയില്‍ പ്രാണന്‍ പിടിവിട്ടുപോയി അലയുമ്പോള്‍
ഖാഫ്മരത്തെ പ്രാപിക്കതന്നെവേണം
അല്ലെങ്കില്‍
ഒട്ടകഗാത്രത്തില്‍
പരകായ പ്രവേശം ചെയ്യൂ
നിന്‍റെ കണ്ണുകള്‍
മരുപ്പച്ചയിലെ സൂര്യനേത്രമായി
ഉയരുന്നതു കാണാം.
അപ്പോള്‍ ഖാഫ്‌ മരത്തിന്‍റെ
സൌഹൃദവും തലോടലും നീ ഏറ്റുവാങ്ങും 

Comments

 1. Arab people and the ghaf go a long way back to when the Bedouins led a nomadic existence in the desert. As the generous provider of shelter, shade, food and medicine for both man and animal, the ghaf was treated as a
  member of the Bedouin family, loved, cherished and highly respected.

  The ghaf played an integral part in almost every aspect of the Bedouin's lifestyle. Camel camps were always located in ghaf groves for a variety of reasons. They provided shade for both man and animal in the hot summer months.

  Its wood provided fuel and timber while its leaves were fodder for livestock. These leaves and pods even became a regular ingredient in the Bedouins salads. The Bedouins also enjoyed the high quality honey that the bees made from ghaf. The ghaf also often played doctor due to its numerous medicinal qualities, which are famously known to cure everything from dysentery to leucoderma.

  With the large role played by the ghaf in their history, the Arab people will always have an innate love and respect for the ghaf. No one better appreciated the tree's value to Arab culture and heritage than the late president of the UAE, Sheikh Zayed bin Sultan Al Nahyan, a true conservationist. Besides preserving existing natural vegetation, Sheikh Zayed undertook extensive plantations, including ghaf and other native species, in both private reserves and the open desert. His Highness also banned the hunting of birds and wild animals. The time has come now for us to take action on Sheikh Zayed's love for the tree. Else the ghaf could truly become history.

  ReplyDelete
 2. "എത്റയോ വ്യര്‍ത്ഥം
  എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലിരുന്ന്
  ബ്ളോഗു തിരയുന്ന നിങ്ങളോട്‌
  ഖാഫ്‌ മരത്തെപ്പറ്റിപറയുന്നത്‌. "

  കൊള്ളാമല്ലോ

  ReplyDelete
 3. മരത്തെ ജീവന്‍റെ ഓക്സിജനായി തിരിച്ചറിയണമെങ്കില്‍
  മരുഭൂമിയില്‍ പ്രാണന്‍ പിടിവിട്ടുപോയി അലയുമ്പോള്‍
  ഖാഫ്മരത്തെ പ്രാപിക്കതന്നെവേണം

  കൊള്ളാം

  ReplyDelete
 4. ഇന്നവന്‍ ഞാന്‍ പഠിപ്പിച്ച ജ്യാമിതീയവിശ്വാസത്തിലൂടെ
  മഞ്ഞയും നീലയും പച്ചയും കലരുന്നപച്ചയെ സ്നേഹിക്കുന്നു.
  ഇന്നവന്‍
  പച്ചയെ മറന്നു
  പച്ചപ്പിനെ മറന്നു
  (എ.അയ്യപ്പന്‍- പച്ച)

  പച്ചപ്പിനെ മറക്കുകയും കൊല്ലുകയും ചെയ്യുന്ന മനുഷ്യന് ഒരു ചെറിയ ഒരു താക്കീത്.

  കവിത ഒരു ലേഖനം പോലെ ഇന്‍ഫൊര്‍മേറ്റീവ് ആയി.
  ഹിമാലയത്തില്‍ മഞ്ഞില്‍ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ടു
  മരണത്തെക്കാള്‍ വലിയ കവീതയില്ലന്നൂ തോന്നി എന്നെന്നേക്കുമായി കവിതയെഴുത്തു നിര്‍ത്തിയ ആര്‍.രാമചന്ദ്രനെ ഓര്‍ക്കുന്നു.

  ReplyDelete
 5. "എത്റയോ വ്യര്‍ത്ഥം
  എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലിരുന്ന്
  ബ്ളോഗു തിരയുന്ന നിങ്ങളോട്‌
  ഖാഫ്‌ മരത്തെപ്പറ്റിപറയുന്നത്‌."

  വ്യര്‍ത്ഥമെന്ന് എനിക്ക് തോന്നിയില്ല. പ്രകൃതിയെ സ്നേഹിക്കണമെന്നും, സം‌രക്ഷിക്കണമെന്നും ഈ കവിതയിലൂടെ എത്ര ഭംഗിയായിട്ടാണ്‌ പറഞ്ഞിരിക്കുന്നത്. നല്ല ചിന്ത. അഭിനന്ദനങ്ങള്‍.

  ReplyDelete
 6. നല്ല ചിന്തകൾ.. അഭിനന്ദനങ്ങൾ

  ReplyDelete
 7. ഈ ഖാഫ് മരത്തെ ഏറ്റുവാങ്ങുന്നു .
  അതിലെ ചിന്തകളെ പ്രാപിക്കുകയും
  അതിന്റെ തണലില്‍ ,
  ഈ തലോടലും സൌഹ്രദവും അനുഭവിക്കുന്നു
  നന്ദി ഭാനു

  ReplyDelete
 8. പ്രിയ ഭാനു,
  ഈ ബ്ളോഗിൽ പ്രസിദ്ധീകരിച്ച താങ്കളുടെ ആദ്യ കാല കവിതകളുടെ ഒതുക്കം ഈ കവിതക്കില്ലാതെ പോയി. എന്തോ ധൃതി പിടിച്ച് എഴുതിയത് പോലെ തോന്നുന്നു. ഭാഷക്കുള്ളിലെ ഭാഷയാണല്ലോ കവിത(എന്നു ഞാൻ വിശ്വസിക്കുന്നു) അതാണല്ലോ നമ്മെ അനുഭവിപ്പിക്കുന്നത്.

  ReplyDelete
 9. യറഫാത്ത്‌, മഹത്തായ കവിതയല്ല ലക്ഷ്യം. ഒരുകാര്യം പറയുക എന്നതാണ്‌. അതിന്‌ എനിക്കു കൈവശം എന്നു തോന്നിയ ഭാഷയില്‍ എഴുതുന്നു എന്നു മാത്രം.

  ReplyDelete
 10. നന്നായിട്ടുണ്ട്.

  ReplyDelete
 11. നന്നായിരിക്കുന്നു കവിത.

  ReplyDelete
 12. പ്രിയ സുഹൃത്തെ,
  മഹത്തായ കവിത എഴുതണം എന്ന ഉദ്ദേശത്തോടെ അല്ല ഞാൻ അങ്ങനെ അഭിപ്രായപ്പെട്ടത്. ഈ ബ്ളോഗിൽ തന്നെയുള്ള താങ്കളുടെ മുൻ കാല കവിതകൾ കണ്ടു. അതിന്റെ ഒതുക്കം ആകർഷണീയമാണു്. അതുപോലെ ഇതും കുറേകൂടി ഒതുക്കിയിരുന്നെങ്കിൽ ഈ കവിത കുറെ കൂടി മനോഹരമാകുമായിരുന്നില്ലേ എന്നൊരു സംശയം പ്രകടിപ്പിക്കുക മാതൃമാണു് ഞാൻ ചെയ്തത്.
  ഇത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. തെറ്റിദ്ധരിക്കരുതേ എന്നെ.

  എന്റെ കുറിപ്പ് താങ്കളെ വിഷമിപ്പിച്ചെങ്കിൽ എന്റെ പ്രിയ സുഹൃത്തെ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

  ReplyDelete
 13. 'ഖാഫ് മല കണ്ട പൂങ്കാറ്റേ'
  ഇതൊരു പഴയ മാപ്പിളപ്പാട്ടിന്റെ വരി..
  ഖാഫ് മല
  പക്ഷേ,
  ഇതു ഖാഫ് മരം..

  കണ്ടിട്ടുണ്ട് മരുഭൂമിയില്‍..
  ഇതാണ് ഖാഫുമരമെന്നറിയില്ലായിരുന്നു..

  മരുഭൂമി
  ഖാഫ് മരം
  ഒട്ടകം..
  നല്ല ഉപമകള്‍..
  നല്ല വരികള്‍..

  ഓരോ വരിയും
  ഓരോ വാക്കും
  കവിത നനഞ്ഞ്..

  ഭാവുകങ്ങള്‍..

  ReplyDelete
 14. പ്രിയ യറഫാത്ത്‌, അങ്ങനെ വിഷമം ഒന്നൂല്ല്യ. വിമര്‍ശനങ്ങളില്‍ സന്തോഷമേ ഉള്ളൂ. താങ്കള്‍ വളരെ ഗുണാല്‍മകമായല്ലേ സംസാരിച്ചത്‌. ഇനിയും ഇതുവഴി വരുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടും എന്നുവിചാരിക്കുന്നു.

  കലാവല്ലഭന്‍, മൈഡ്റീംസ്‌, റാംജി, സുരേഷ്‌ മാഷ്‌, ബായന്‍, വായാടി, മനോരാജ്‌, രാജേഷ്‌, കുമാരന്‍, അനൂപ്‌, മുഖ്താര്‍ എല്ലാവര്‍ക്കും നന്ദി.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?