ഉപ്പ്‌

ഉപ്പിലിട്ട ഓര്‍മ്മകളുടെ ഭരണി തുറന്നാല്‍
ദരിദ്രനായ ബാലനു മുന്‍പില്‍
ഇലച്ചീന്തില്‍
ഒരു നുള്ള് ഉപ്പും പുഴുക്കുത്തേറ്റ കഞ്ഞിയും.

കുടിച്ച കഞ്ഞിയില്‍
രുചിച്ച ഉപ്പുതന്നെ
കണ്ണീരിലും കടല്‍ വെള്ളത്തിലും.
വിയര്‍ത്ത നെറ്റി തുടച്ചെടുത്ത
ഉപ്പുലായനി തിളച്ചുപൊന്തിയത്‌
എന്‍റെ രക്തത്തില്‍ നിന്നും.

അടുക്കളയില്‍ ഉപ്പുഭരണിപോലെ
ഇത്രയും മേന്‍മയുറ്റത്‌ മറ്റെന്തുണ്ട്‌?
കടല്‍തിരകളില്‍ അലറിനടന്നതിനെ
ഉറിയില്‍ അടച്ചുവച്ചിരിക്കുന്നു.

പ്രണയത്തെ ഉപ്പുഭരണിയോട്‌ ഉപമിച്ചപ്പോള്‍
നെരൂദാ.. ,
നീ ചിന്തിച്ചതും ഇങ്ങനെ തന്നെയോ?
ഉപ്പുകുറുക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍
മഹാല്‍മജിയും ചിന്തിച്ചതീവിധമോ?

പാല്‍ നിറമുള്ള ഉപ്പു പാടങ്ങളേ
പുലരിസൂര്യന്‍ മുഖം നോക്കും കണ്ണാടികളേ
ഉര്‍വ്വിയുടെ ഏതു ഗര്‍ഭത്തിലാണ്‌
നീ ഉരവം കൊണ്ടത്‌?

എന്‍റെ ചോരയില്‍ നിന്നും
കടല്‍ തിരകളിലേക്ക്‌ പാലം നെയ്ത
ഉപ്പുനൂലുകളുടെ അറ്റമെവിടെ?

ഉപ്പുചേര്‍ത്തുണക്കിവെക്കുമോ
എന്‍റെ ആശകളെ, ആശയങ്ങളെ,
മനുഷ്യരെ, ജീവജാലങ്ങളെ, പെറ്റഭൂമിയെ?

Comments

 1. ഉപ്പുചേര്‍ത്തുണക്കിവെക്കുമോ

  ReplyDelete
 2. valare nannayirikkunnu kurachu koodi bavana unaramayirunnu annu thoni...oru pakshe jeevithathile thirakukondayirkam alle........

  ReplyDelete
 3. Kavithakke vendy kavithayo ennne thonni

  ReplyDelete
 4. "ഉപ്പുചേര്‍ത്തുണക്കിവെക്കുമോ
  എന്‍റെ ആശകളെ, ആശയങ്ങളെ,"

  വേണ്ടാ, പച്ചപിടിപ്പിക്കൂ.

  ReplyDelete
 5. നല്ല വരികള്‍ . ആശംസകള്‍ :)

  ReplyDelete
 6. ഉപ്പുചേര്‍ത്തുണക്കിവെക്കുമോ?

  ReplyDelete
 7. 'എന്‍റെ ചോരയില്‍ നിന്നും
  കടല്‍ തിരകളിലേക്ക്‌ പാലം നെയ്ത
  ഉപ്പുനൂലുകളുടെ അറ്റമെവിടെ? '

  നല്ല വരികള്‍..
  കവിതയില്‍ കവിതയുണ്ട്..

  ഉപ്പുപോലെ
  കുറുകിയുരുകട്ടെ
  കവിതയും..

  ReplyDelete
 8. ഉപ്പിന്റെ ഈ നാനാർത്ഥങ്ങൾ നിരാശപെടുത്തിയില്ല പ്രിയ സുഹൃത്തെ. ആശംസകൾ....

  ReplyDelete
 9. ഉപ്പുചേര്‍ത്തുണക്കിവെക്കുമോ
  എന്‍റെ ആശകളെ, ആശയങ്ങളെ,
  മനുഷ്യരെ, ജീവജാലങ്ങളെ, പെറ്റഭൂമിയെ
  നല്ലോരു ഉപ്പുമാങ്ങ കൂട്ടി കഞ്ഞി കുടിച്ചപോലെ
  മനോഹരം

  ReplyDelete
 10. ഉപ്പുചേര്‍ത്തുണക്കിവെക്കുമോ
  എന്‍റെ ആശകളെ, ആശയങ്ങളെ,

  വേണ്ട ട്ടോ.......ഉണക്കണ്ട
  .
  കവിത കൊള്ളാം....

  ReplyDelete
 11. ഉപ്പിലിട്ട കവിത വായിച്ചു. നന്നായിട്ടുണ്ട്. നല്ല ഭാവന. കവിതയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.

  "ഉപ്പുചേര്‍ത്തുണക്കിവെക്കുമോ
  എന്‍റെ ആശകളെ, ആശയങ്ങളെ,
  മനുഷ്യരെ, ജീവജാലങ്ങളെ, പെറ്റഭൂമിയെ?"

  തീര്‍ച്ചയായും. ഉപ്പു ചേര്‍‌ത്തുണക്കി വെച്ചാല്‍ കുറേ നാള്‍ കേടുവരാതിരിക്കും. നല്ല ആശയം...ഭാവുകങ്ങള്‍.

  ReplyDelete
 12. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നൊരു നാട്ടുചൊല്ലില്ലേ

  അതുപോലെ

  എല്ലാത്തിനെയും കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപ്പ്
  ആ ഉപ്പിനെയും നമ്മള്‍ ഭരണിയിലാക്കി

  ചോരയും വിയര്‍പ്പും കണ്ണീരും,മൂത്രവും,രേതസ്സും, എല്ലാം ഉപ്പുതന്നെ

  പഞ്ചഭൂതങ്ങള്‍ എന്നത് മാറ്റി ഷഡ്ഭൂതങ്ങള്‍ എന്നാക്കിമാറ്റിയാലോ

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?