പ്രാര്‍ത്ഥനയോടെ...

ഭൂഗോളം അന്ധകാരത്തിന്‍റെ അഗാധതയില്‍
വീണുപോയെന്ന്‌
എന്‍റെ അമ്മ വിശ്വസിക്കുന്നു.

എങ്ങും ഇരുട്ടായതിനാല്‍
മണ്ണെണ്ണ വിളക്കുമായി
പകല്‍പോലും
അവള്‍ ‍പതുങ്ങി പതുങ്ങി നടക്കുന്നു.
മീനത്തിലെ കൊടും ചൂടിലും
കമ്പിളി പുതച്ച്‌ കൂനിക്കൂടിയിരിക്കുന്നു.

നഗരം റാമെന്നും റഹീമെന്നും ആര്‍ത്തുവിളിച്ച്‌
പരസ്പരം വെട്ടിക്കൊല്ലുകയും
കടിച്ചു കീറുകയും
കത്തിച്ചുകളയുകയും ചെയ്ത രാത്രിയിലാണ്‌
സൌരയൂഥത്തില്‍ നിന്നും ഭൂമി
തമോഗര്‍ത്തത്തിലേക്ക്‌
പൊളിഞ്ഞു വീണത്‌.

ഇരുട്ടില്‍ കണാതായ
മക്കളെയോര്‍ത്ത്‌
അമ്മ വിലപിക്കുന്നു.
എന്‍റെ സൂര്യന്‍
ഉദിച്ചുയരുന്ന പ്രഭാതം വരില്ലേ
എന്നവള്‍ ‍ആകുലയാകുന്നു.

ഞാനുറങ്ങാന്‍ കിടക്കുമ്പോള്‍
നടുക്കത്തോടെ വിറക്കുന്ന കൈകളാല്‍
എനിക്കുമീതെ കുരിശുരൂപം വരച്ച്‌
പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കാവലിരിക്കുന്നു.

Comments

 1. ഭൂഗോളം അന്ധകാരത്തിന്‍റെ അഗാധതയില്‍
  വീണുപോയെന്ന്‌
  എന്‍റെ അമ്മ വിശ്വസിക്കുന്നു.

  ReplyDelete
 2. വായിച്ചു...രണ്ടും ..മൂന്നും വട്ടം വായിച്ചു നോക്കി...
  ചിലതൊന്നും മനസ്സിലായാതെ ഇല്ല്യ..
  ചിലപോ എന്‍റെ അറിവില്ലായിമ ആകാം..
  മീനചൂടിലെ ചൂടില്‍ കമ്പിളി പുതുചു ഇരിക്കാന്‍
  എന്ന വാകില്‍ എന്താണ് ഉദേശിച്ചത്‌??
  മനസ്സിലായില്ല്യ..

  ReplyDelete
 3. swarayuudhaththil ninnum atarnnupoya bhuumiyil thanuppum eruttum mathralle untaavuu lekshmi?

  ReplyDelete
 4. ഇഷ്ടമായി.....എവിടെയൊക്കെയോ സ്പര്‍ശിച്ചു....എനിക്കാ തണുപ്പ് പകര്‍ന്നു കിട്ടി......സസ്നേഹം

  ReplyDelete
 5. എല്ലാ അമ്മമാരും പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കും..

  ReplyDelete
 6. "ഭൂഗോളം അന്ധകാരത്തിന്‍റെ അഗാധതയില്‍
  വീണുപോയെന്ന്‌
  എന്‍റെ അമ്മ വിശ്വസിക്കുന്നു."

  ശരിയാണ്‌. പക്ഷെ, അന്ധകാരത്തിന്റെ അഗാധതയില്‍ വീണുപോയത് ഭൂമിയല്ലെന്നു മാത്രം. നമ്മുടെ ഓരോരുത്തരുടേയും മനസ്സുകളിലാണ്‌ ഇരുട്ട് വീണിരിക്കുന്നത്. അവിടെ സ്വാര്‍‌ത്ഥതയും, വിദ്വേഷവും നിറഞ്ഞു നില്‍ക്കുന്നു. അപ്പോള്‍ ഒരിറ്റു വെളിച്ചത്തിനായി പകല്‍പോലും നമുക്ക് പതുങ്ങി നടക്കേണ്ടി വരും!! ഒരിറ്റ് വെളിച്ചത്തിനായി നമുക്ക് കാത്തിരിക്കാം....

  നല്ല കവിത. ആഴത്തിലുള്ള ചിന്ത. അഭിനന്ദനം.

  ReplyDelete
 7. സഖാവേ,
  അമ്മയെന്നത്‌ നിരന്തരമായ ത്യാഗത്തിന്റെയും ഉദ്ദേശ ശുദ്ധിയുടെയും പ്രതീകമാണ്‌ എന്ന്‌ സഖാവിന്റെ കവിത പ്രഖ്യാപിക്കുന്നുണ്ട്‌. സൗരയൂഥത്തില്‍ നിന്ന്‌ ഭൂമി തമോഗര്‍ത്തത്തിലേക്ക്‌ അടര്‍ന്നു വീണപ്പോള്‍ മണ്ണെണ്ണ വിളക്കുമായി വെളിച്ചം കാണിക്കുകയും സൂര്യനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അമ്മ, സഖാവ്‌ കിടന്നുറങ്ങുമ്പോള്‍ സഖാവിന്റെ ആയുരാരോഗ്യത്തിനായി കാവലിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അമ്മ...
  അമ്മയെന്നത്‌ സ്നേഹം, ത്യാഗം, ലക്ഷ്യബോധം, പ്രവര്‍ത്തന നിരത എന്നിവയെല്ലാം ചേരുന്ന സങ്കല്‍പ്പമാകുന്നു, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമാകുന്നു...
  നല്ല കവിത സഖാവേ....കൂടുതല്‍ പ്രതീക്ഷിക്കുന്നു..
  ജയരാജന്‍

  ReplyDelete
 8. Bhanu,,,Really good one..touching...

  ReplyDelete
 9. hridhayasparshiyaaya avatharanam... aashamsakal..........

  ReplyDelete
 10. വായാടിയുടെ അഭിപ്രായത്തിനടിയില്‍ ഒരു ഒപ്പ്.

  ReplyDelete
 11. എന്‍റെ സൂര്യന്‍
  ഉദിച്ചുയരുന്ന പ്രഭാതം വരില്ലേ

  വരും.
  വരാതിരിക്കില്ല.
  നല്ല കവിത.

  ReplyDelete
 12. പുത്രന്‍ മടിയില്‍ മരിക്കുന്നൊരമ്മതന്‍ ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണ് ഞാന്‍ എന്നു ചുള്ളിക്കാട് എഴുതിയ പോലെ,
  ലോകത്ത് എല്ലാ അമ്മമാരും ഇരുട്ടിനെ പേടിക്കുന്നു.
  കാരണം തങ്ങളുടെ മക്കള്‍ ആ ഇരുട്ടില്‍ പെട്ടുപോകുമല്ലോ.ഡയോജനീസ്(അതൊ ഡെമോസ്തനീസോ) വിളക്കുമായി പകല്‍ തെരുവിലൂടെ അലഞ്ഞ് മരണമടഞ്ഞ ദൈവത്തെ തേടിയ പോലെ അമ്മ പെരുമാറുന്നു.
  മക്കള്‍ക്ക് കാവലിരിക്കുന്നു.പക്ഷെ മക്കള്‍
  പക്ഷെ റാം എന്നും റഹീം എന്നും തെരുവില്‍ വിളി ഉയര്‍ന്നപ്പോഴാണോ ആദ്യമായി ലോകം അന്ധകാരത്തില്‍ പെട്ടത്. അമ്മയ്ക്കതാവും.
  ലോകം അന്ധകാരത്തില്‍ പെടുന്നത് ഒരുപക്ഷെ ബാബേലിന്റെ കാലം മുതല്‍ തന്നെയാവണം. അന്നാണല്ലോ മനുഷ്യന്‍ ഭാഷയുടെയും ദേശത്തിന്റെയും പേരില്‍ വേര്‍പിരിഞ്ഞു തല്ലാന്‍ തുടങ്ങിയത്.

  ആധി ഒരു നല്ല മനോഭാവമാണ്
  എല്ലാവരിലും അതുണ്ടായെങ്കില്‍.........

  ReplyDelete
 13. "ഞാനുറങ്ങാന്‍ കിടക്കുമ്പോള്‍
  നടുക്കത്തോടെ വിറക്കുന്ന കൈകളാല്‍
  എനിക്കുമീതെ കുരിശുരൂപം വരച്ച്‌
  പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കാവലിരിക്കുന്നു."

  അമ്മയില്ലാത്ത ലോകത്ത് ജീവിക്കാന്‍ ഭയമാണ് ഭാനു.അമ്മമാര്‍ക്ക് മക്കളോടുള്ള പോലെ ഒരു സ്നേഹം ഒരിക്കലും മക്കള്‍ക്ക്‌ അമ്മയോട് ഉണ്ടാവില്ല.അത് ലോക സ്വഭാവം ആണ്..ചെറുപ്രായത്തില്‍ നമ്മളെ കൈപിടിച്ച് നടത്തിയ ആ കൈകള്‍, നമ്മളെ ഊട്ടിയ ആ കൈകള്‍...വാര്‍ധക്യത്തില്‍ ഒറ്റപ്പെടുമ്പോള്‍,കാലിടറുമ്പോള്‍ ആ കൈ പിടിക്കാന്‍ നമ്മള്‍ ഉണ്ടാകുന്നുണ്ടോ?

  എന്നും എപ്പോളും ഞാന്‍ സ്നേഹിക്കുമ്പോളും നോവിക്കുമ്പോളും എന്നും സ്നേഹം മാത്രമായി എരിയുന്ന അമ്മ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?