ബോന്‍സായ്‌

നീ ഓടിനടന്ന കളിമുറ്റങ്ങള്‍
നിന്നെ തഴുകിയ വാത്സല്യങ്ങള്‍
സുവര്‍ണ്ണരേഖാംഗിതമാം
ബാല്യ സുസ്മിതങ്ങള്‍
ഓര്‍ത്തുപോകരുത്‌
വേരുകള്‍ വളര്‍ന്നിറങ്ങരുത്‌
അറിവിലേക്ക്‌,നിനവിലേക്ക്‌,
കനവിലേക്ക്‌...
വെള്ളവും മണലും ചകിരി നാരും നിറച്ചു
ഞാന്‍ നിനക്കൊരുക്കിയ
സ്ഫടികഭരണിയില്‍
ഇഴചേര്‍ന്നിടചേര്‍ന്ന്‌
വളഞ്ഞു പിണഞ്ഞു
വളര്‍ന്നു ചുരുളുവിന്‍
നിന്‍റെ വേരിനു ഞാനാണതിര്‍ത്തി.
ഒച്ചവച്ച്‌ തളിരിലകള്‍ തളിര്‍ക്കരുത്‌
കൃശവും സുന്ദരവും വര്‍ത്തുളവുമായി
നമ്രശിരസ്കയായി കുലീനയായി
നീ എന്നില്‍ വസിക്കണം
ചില്ലകള്‍ നീട്ടി ജനല്‍ചില്ലുമാറ്റാമെന്നും
ആകാശനീലിമയിലുമ്മവക്കാമെന്നും
ചെറുകിളികളോടൊത്തുല്ലസിക്കാമെന്നും
അതിമോഹമരുത്‌.
നീ എന്നെ സ്വപ്നം കാണുക
എന്‍റെ കരുത്തില്‍ അഭിമാനിതയാവുക
എന്‍റെ കത്രികക്ക്‌ ചുണ്ടുകാണിക്കുക
എന്‍റെ നോട്ടങ്ങള്‍ക്കു കീഴെ നോക്കുക
നിന്നെ ഞാന്‍ കത്രിച്ചൊതുക്കുന്നത്‌
നിന്‍റെ സൌഭാഗ്യങ്ങള്‍ക്കാണെന്നു
നീ തിരിച്ചറിയുമ്പോള്‍
നിന്‍റെ വാഴ്‌വ്‌ വാഴ്ത്തപ്പെടും
നീ എന്‍റെ രുചികളുടെ ചില്ലുഭരണി
നീ എന്‍റെ മിഴികള്‍ക്ക്‌
ആനന്ദഹാരിയായ പ്രദര്‍ശനശാല

Comments

 1. ഉന്നത വിദ്യാഭ്യാസവും സമ്പന്നമായ ജോലിയും നേടിയിട്ടും കുടുംബത്തിനുള്ളില്‍ സ്ത്റീയുടെ അവകാശങ്ങള്‍ എത്റമാത്റം അനുവദനീയമാണ്‌. ആ ചോദ്യത്തില്‍ നിന്നുമാണീ കവിത ഉടല്‍ സ്വീകരിക്കുന്നത്‌...

  ReplyDelete
 2. സ്വാര്‍ത്ഥതയുടെ സൃഷ്ടിയാണ്‌ "ബോന്‍സായ്‌". ഒരു ജന്മം മുഴുവനും മറ്റുള്ളവരുടെ കണ്ണിനും കരളിനും സുഖം പകരാനായി വെറുമൊരു പൂച്ചെട്ടിയില്‍ തളച്ചിടാന്‍ വിധിക്കപ്പെട്ട പാഴ്‌ജന്മം! പ്രകൃതിയേയും മനുഷ്യനേയും കൂട്ടിയിണക്കിയ ഈ കവിത വളരെയധികം ഇഷ്ടപ്പെട്ടു.

  അടുക്കളയില്‍ തളക്കപ്പെട്ട സ്ത്രീത്വവും ബോണ്‍സായിയും ഒരുപോലെയെന്ന് പറഞ്ഞത് എത്രയോ ശരി.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 3. സ്ത്രീയെയും ബോൺസായെയും കൂട്ടിയോജിപ്പിച്ചത് കൊള്ളാം

  ReplyDelete
 4. "നിന്നെ ഞാന്‍ കത്രിച്ചൊതുക്കുന്നത്‌
  നിന്‍റെ സൌഭാഗ്യങ്ങള്‍ക്കാണെന്നു
  നീ തിരിച്ചറിയുമ്പോള്‍
  നിന്‍റെ വാഴ്‌വ്‌ വാഴ്ത്തപ്പെടും "

  അനാവശ്യമായ കത്രിച്ചൊതുക്കലുകള്‍ അഭിമാനമാക്കുന്നവരും അതൊരാവശ്യമാണെന്ന് ശഠിക്കുന്നവരും ഇനിയും നമുക്കിടയില്‍ കുറഞ്ഞിട്ടില്ല.
  നല്ല കവിത.

  ReplyDelete
 5. എന്‍റെ കത്രികക്ക്‌ ചുണ്ടുകാണിക്കുക !!!
  ഭീകരതയുടെ കൊടുംവാക്കാണീ വരി.

  ReplyDelete
 6. നിന്‍റെ ബാല്യവും,അവിടെ സ്നേഹിച്ചവരെയും ഓര്‍മ്മിക്കരുതെന്ന പിടിവാശി.എത്ര സത്യമാണ് ഭാനു?മനോഹരമായി എഴുതി.നീ ഒരു അലങ്കാര വസ്തു ആണ്.പുരുഷന്റെ കണ്ണിനും കരളിനും ആനന്ദം ആവാനാണ് നിന്‍റെ വിധി..വിവാഹം എന്നാല്‍ പെണ്ണിന് ഒരു ബോണ്‍സായ് മരമായി വളരുക എന്ന് തന്നെ ആണ് അര്‍ത്ഥം.ഇതില്‍ നിന്നും വ്യത്യസ്തമായി ജീവിക്കാന്‍ കഴിയുന്ന ഭാഗ്യവതികള്‍ ഉണ്ടെന്നു അറിയാം..

  ReplyDelete
 7. വളരെ നല്ല ആശയം

  ReplyDelete
 8. This is a very sensitive, soul-searching poem for a male reader, and a vindicative one for a female. The unquestioned reign of patriarchy, even in the minutest forms, always wants to restrict women through myriad ways. The poem stands out as a poem and not as a concept. This is the greatest achievement of this poem.

  ReplyDelete
 9. ബോന്‍സായ്‌ അഥവാ വിവാഹിത
  എന്തൊരു കണ്ടുപിടുത്തം .......ബാനു
  കൊള്ളാം നല്ല ഭാവന .......

  ReplyDelete
 10. വളരെ മുന്‍പെ തന്നെ വിവഹിതയെ (സ്ത്രീത്വത്തെത്തന്നേയും) ബൊണ്‍സായ് വൃക്ഷ്ത്തോട് ഉപമിച്ച ചില
  കവിതകള്‍ വായിച്ചതു കൊണ്ടാവണം ആശയപരമായ നൂതനത്വം അനുഭവിക്കാതെ പോവുന്നത്.
  അതെ സമയം ഭാനുവിന്റെ സ്വതസിധമായ എഴുത്തു രീതി ഈ കവിതയെ മറ്റുള്ളവയില്‍ നിന്നു
  വ്യത്യസ്തവുമാക്കുന്നു.

  ആശംസകള്‍..

  മറ്റൊരു ബോണ്‍സായ് കവിത ഇവീടെ വായിക്കാം..

  http://vaakku.ning.com/profiles/blogs/3419212:BlogPost:131718

  ReplyDelete
 11. അവളെന്റെ രുചികളുടെ ചില്ലുഭരണി
  അവളെന്റെ മിഴികള്‍ക്ക്‌
  ആനന്ദഹാരിയായ പ്രദര്‍ശനശാല ...!

  - ഒരു പുരുഷൻ

  ReplyDelete
 12. poetic representation of patriarchy!!
  അങ്ങനെയാവുമ്പോള്‍ തന്നെയും 'ബോണ്‍സായ് അഥവാ വിവാഹിതര്‍' എന്ന് പറയുന്നതിലും ഒരു ശരിയില്ലേ?..പലപ്പോഴും സ്ത്രീയോളമില്ലെങ്കിലും പുരുഷനും ഒരു ബോണ്‍സായ് ആയി ചുരുങ്ങുന്നില്ലേ വിവാഹ ശേഷം?.. പുരുഷന്മാരെല്ലാം ബോണ്‍സായ് ആണെന്നല്ല..എല്ലാ സ്ത്രീകളും ബോണ്‍സായ് അല്ലാത്ത പോലെ..:-)

  ReplyDelete
 13. @രാമൊഴി "പുരുഷന്മാരെല്ലാം ബോണ്‍സായ് ആണെന്നല്ല..എല്ലാ സ്ത്രീകളും ബോണ്‍സായ് അല്ലാത്ത പോലെ.."

  ഒരളവുവരെ താങ്കള്‍ പറഞ്ഞത് ശരിയാണ്‌. പക്ഷെ ഈ അടിച്ചമര്‍‌ത്തലിന്‌ വിധേയരാകുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്‌ എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ. ചുരുക്കിപ്പറഞ്ഞാല്‍ ബോണ്‍സായി ആയി മാറുന്ന പുരുഷന്മാരുടെ ശതമാനം വളരെ കുറവും സ്ത്രീകളുടെ ശതമാനം വളരെ കൂടുതലുമാണ്‌.

  ReplyDelete
 14. purusha medhaviththam oru reality thanneyaanu. athu samrajyaththamo muthalaliththamo pole vyavasthayute bhagavum. angane illa allenkil purushanum aththaram avasthhayunt ennulla vadangal ottapetta udaharanangal kontu anaye kanathe pokunna kurutantethu pole vyarthham thanne. sthreekkumelulla purushante marddana reethikal mariyittuntennallathe mattonnum mariyittilla. purusha medhaviththam marukayennal lokam marukayennanu.

  vayady paranjathine pinthunachukont 99.9% sthreekal aanennu thanne parayentivarum.

  ReplyDelete
 15. ..i never disagreed..i just said there are exceptions..:-)

  ReplyDelete
 16. നല്ല ആശയം....
  പക്ഷെ, എല്ലാ സ്ത്രീകളും ബോൺസായിമാർ ആണൊ..?
  എത്രയോ സ്ത്രീകൾ വളർന്നു പന്തലിക്കുന്നു....!!

  ReplyDelete
 17. ശ്രീദേവിയുടെ വാക്കുകള്‍
  ഞാന്‍ കടമെടുക്കുകയാണ്..
  ഒരു അര്‍ത്ഥത്തില്‍ അല്ലെങ്കില്‍
  മറ്റൊരു അര്‍ത്ഥത്തില്‍ മിക്ക സ്ത്രീകളും
  ബോണ്‍സായി ചെടികള്‍ തന്നെ യാണ്.

  ഓടിനടന്ന കളിമുറ്റങ്ങള്‍
  നിന്നെ തഴുകിയ വാത്സല്യങ്ങള്‍
  സുവര്‍ണ്ണരേഖാംഗിതമാം
  ബാല്യ സുസ്മിതങ്ങള്‍
  ഓര്‍ത്തുപോകരുത്‌
  വേരുകള്‍ വളര്‍ന്നിറങ്ങരുത്‌
  അറിവിലേക്ക്‌,നിനവിലേക്ക്‌,
  കനവിലേക്ക്‌...
  ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി.

  ReplyDelete
 18. പേരിൽ എനിക്ക് വിയോജിപ്പുണ്ട്. ബോൺസായ് എന്നു മാത്രമായിരുന്നെങ്കിൽ വായന കുറച്ചുകൂടി ആഴമുള്ളതായേനെ. ഇതിപ്പോൾ ബോൺസായിയെ വിവാഹിതയുമായി താരതംയം ചെയ്ത് വായന മുന്നേറും. വായനക്കാരന്റെ ഒരു അവകാശത്തെയാണ് ഭാനു തട്ടിയെടുത്തത്. കവിത സ്വയം വെളിപ്പെടാനുള്ള അവസരവും ഇല്ലാതെയാക്കി.

  കവിത നന്നായി. പതിവുപോലെ അവസ്ഥകളുടെ വിവരണം. സ്ത്രീയോടെ കാരുണ്യപൂർവ്വം കവിതയിൽ ഭാനു പെരുമാ‍റുന്നു.

  വിവാഹിതകൾ മാത്രമല്ല എല്ലാ സ്ത്രീകളും ഒരു മെയിൽ ഷോവനിസ്റ്റ് സമൂഹത്തിലെ ബോൺസായ് വൃക്ഷങ്ങൾ തന്നെ.

  ReplyDelete
 19. രാമൊഴിയുടെ അഭിപ്രായത്തോട് ചേർന്നു നിൽക്കാൻ എനിക്ക് തോന്നുന്നു. വിവാഹം വല്ലാത്ത ഒരു മുരടിപ്പ് ആണ് എന്നാണ് എന്റെ അനുഭവം. ആണിനെയും പെണ്ണിനെയും അവരവരിലേക്ക് മാത്രം ചുരുക്കുന്ന ഒരു മുഞ്ഞബാധിക്കൽ. അങ്ങനെയല്ലാതെയാവുകയാണെങ്കിൽ പിന്നെ വീട് കലാപഭരിതം.
  സംശയം എന്ന ഡെമോക്ലീസ്സിന്റെ വാൾമുന എപ്പോഴും ജീവിതത്തിന്റെ മുകളിൽ.
  അടിസ്ഥാനപരമായി എല്ലാ മനുഷ്യരും ഒറ്റയാണ്. അവർ കൂട്ടുചേരുമ്പോൾ ലയത്തിനു പകരം വിച്ഛേദങ്ങൾ സംഭവിക്കുന്നു.

  കുടുംബം ബോൺസായ് കളുടെ മ്യൂസിയമാവുന്നോ? ഇത് ഒരു പൊതുവൽക്കരണമല്ല

  ReplyDelete
 20. നല്ല വരികൾ.
  ഇഷ്റ്റപ്പെട്ടു.
  ബോൺസായ് ആകുന്നത് പുരുഷനേക്കാൾ കൂടുതൽ സ്ത്രീകലാണെന്നതും ശരിയാണ്.

  ReplyDelete
 21. പ്രിയ സുഹൃത്തെ ആത്മാര്‍ഥമായി പറയട്ടെ നല്ലൊരു കൂട്ടികെട്ടലാണ് നടത്തിയത് ..കുറെ കൂടി മിനുക്കാമായിരുന്നു ..
  എങ്കിലും വെരി ഗുഡ്

  ReplyDelete
 22. sakhaavu parayunnathu communstukaar ennavakaashappedunnavar polum vechu pularthunna thaalpparyangale kurichaanu..bonsaai purushante kaazhchappaadinte pratheekamalla, marichu purushaadhipathyathinte pratheekamaanu..
  Sakhaavinariyaavunnathu pole sthreekal bonsaaimaaraavathe kalaapam cheyyunnathiloode, balam prayogikkunnathloode maathrame purushante ee chinthaagathi maattaan pattoo..purushanmaar oudaaryam kaattiyirunnengil Maoyude chinayilum Stalinte Soviet Unionilum engilum sthree-purusha samathwam kudumbangalil kaliyaadumaayirunnoo...

  ReplyDelete
 23. theerchayayum bonsai thakarkkuka thanneyanu sthree vimochanaththe munpottu kontupovuka

  ReplyDelete
 24. suresh mashu paranjathu pole peru matti. thank u very much.

  ReplyDelete
 25. നല്ല വരികള്‍
  ചുരുങ്ങി ചുരുങ്ങി എല്ലാം
  ബോൺസായ് ആകുന്നത് ...

  നന്നായി ഈ എഴുത്ത്

  ReplyDelete
 26. ..
  ചില്ലകള്‍ നീട്ടി ജനല്‍ചില്ലുമാറ്റാമെന്നും
  ആകാശനീലിമയിലുമ്മവക്കാമെന്നും
  ചെറുകിളികളോടൊത്തുല്ലസിക്കാമെന്നും
  അതിമോഹമരുത്‌.
  ..

  നല്ല കവിത, ആശംസകള്‍..
  ..

  ReplyDelete
 27. ഞാൻ വായിയ്ക്കാൻ വൈകിപ്പോയി.
  ഓരോ വരിയിലും അനേകം പരിചിത മുഖങ്ങളെ ഓർമ്മിപ്പിച്ച് വേദനിപ്പിച്ചതിന് നന്ദി.
  അഭിനന്ദനങ്ങൾ, ഭാനു.

  ReplyDelete
 28. ചില്ലുഭരണിയില്‍ പ്രദര്‍ശനവസ്തുവാക്കിയ പെണ്ണിനെക്കുറിച്ച് നന്നായി പെഴുതി.

  ReplyDelete
 29. പെണ്ണെന്നു വെച്ചാല്‍ ഒരു ബോണ്‍സായ് മരമെന്ന് തന്നെ ആണ് അര്‍ത്ഥം. നല്ല ഭാര്യ/സ്ത്രീയെന്ന് കേള്‍ക്കണമെങ്കില്‍ സ്വീകരണമുറിയിലെ ബോൺസായ് ആയി മാറണം. അല്ലെങ്കില്‍ അവള്‍ മറ്റുള്ളവരുടെ കണ്ണിലും മനസ്സിലും പിഴച്ചവളാകും.

  ഭാനൂ, ശക്തമായ ഭാഷ. വേറിട്ട അവതരണ ശൈലി. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?