സരസ്വതീ നദി

സരസ്വതി
എന്നൊരു നദിയുണ്ടായിരുന്നത്രേ
സീതാദേവി
ഭൂമിപിളർന്നു പോയതുപോലെ
അവളും മണ്ണിന്നടിയിൽ
അപ്രത്യക്ഷയായി
അറിവില്ല ഏതൊരു രാമൻ
അഗ്നിപരീക്ഷകളിൽ അവളെ കെടുത്തിയെന്നും
ഏതൊരു രാവണൻ അപഹരിച്ചെന്നും.
അറിയാം ഒരു നദി
ജലകണങ്ങളുടെ പ്രവാഹം മാത്രമല്ലെന്ന്.
ഊർവ്വര സമ്പന്നമാം തീരങ്ങളാൽ
അലങ്കൃതം കൂടിയത്രേ...
അവയെ ഉഴുതുമറിച്ച
അവയിൽ വിത്തുപാകിയ
കൈകളുടേതു കൂടിയാണ്‌.
ബലിഷ്ഠമാം കരങ്ങളെ ചേർത്തു പുൽകിയ
മൃദുപാണികളുടേതു കൂടിയാണ്‌.
അവർ നർത്തനമാടിയ
പൂമുറ്റങ്ങളുടേതു കൂടിയാണ്‌.
അവർക്കു കൂരകൾ പണിത
അവരുടെ കുപ്പായങ്ങൾ തുന്നിയ
മറ്റനവധി കരങ്ങളുടേതു കൂടിയാണ്‌.
കയ്യോടു കൈചേർത്തിണക്കിയ
ജനപഥങ്ങളുടേതു കൂടിയാണ്‌.
പാട്ടും താളവും
ചിരിയും ദു:ഖവും
പ്രേമവും കാമവും
പേറും പിറപ്പും
കുശുമ്പും കുന്നായ്മയും
ഇണക്കവും പിണക്കവും
എല്ലാമെല്ലാമാണ്‌.
അപ്പോഴൊരു നദി
അപ്രത്യക്ഷയായെന്നിരിക്കെ
മണ്‍മറഞ്ഞത്‌
എന്തെല്ലാം, എന്തെല്ലാം... ?

Comments

 1. മണ്‍മറഞ്ഞത്‌
  എന്തെല്ലാം,എന്തെല്ലാം... ?

  orkkenda vishayam..nalla chintha...

  ReplyDelete
 2. നല്ല കവിത,അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.

  ഇത് പോലെ മണ്മറഞ്ഞ ചിലരെ കുറിച്ച് ഇവിടെ

  http://rehnaliyu.blogspot.com/2009/05/blog-post_28.html

  ReplyDelete
 3. കവിത നന്നായി. സരസ്വതി നദിയെ ഓര്‍മിപ്പിച്ചതിനു നന്ദി.

  ReplyDelete
 4. നദിയുടെ മണ്മറഞ്ഞ ജീവിതം ഇതുകണ്ടു ആശ്വസിക്കട്ടെ.

  ReplyDelete
 5. മണ്‍മറഞ്ഞു പോകുന്നത് എന്തെല്ലാമെന്ന് പോലും ഓര്‍ക്കാന്‍ ആര്‍ക്കും സമയമില്ലാതായിരിയ്ക്കുന്നു...

  ReplyDelete
 6. എത്രയോ പുരാണകഥകളിലും അല്ലാതെയും വായിച്ചറിഞ്ഞ നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമായ സരസ്വതി എന്ന ആ മഹാനദി.
  സരസ്വതി എന്ന ആ പുണ്യനദി ഒരു സങ്കല്‍‌പ്പമല്ലെങ്കില്‍ നദിയോടൊപ്പം മണ്‍‌മറഞ്ഞത് ഒരു ജനതയുടെ സംസ്കാരം... ചിന്തിക്കേണ്ടിയിരിക്കുന്നു.
  ഭാനു, നല്ല ചിന്ത..ആശംസകള്‍.

  ReplyDelete
 7. നന്നായി അവതരിപ്പിച്ചു. സരസ്വതി വാഗ്മയി ദേവിയാണ്. അക്ഷരങ്ങളുടെ ദേവി. അതുകൊണ്ട് തന്നെ അക്ഷരതെറ്റുകൾ തീർച്ചയായും തിരുത്തണം ഭാനു.. മടി വിചാരിക്കരുത്

  ReplyDelete
 8. akshara thettukal ente typing systaththintethaanu. Sona Gyute sahayaththote chilathokke thiruththi nalla typing system aarkkenkilum untenkil ayachchutharumallo. kure vakkukal ente systaththil varunnilla.

  thettukal chuntikanichathinu nandi orupatunt.

  ReplyDelete
 9. പണത്തിനും പ്രശസതിക്കും പുറകെ പരക്കം പാഞ്ഞ് ഓടിനടക്കുന്ന മനുഷ്യര്‍ക്ക്‌ മണ്മറഞ്ഞു പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ എവിടെ നേരം....?
  കവിത എനിക്കിഷ്ടായി.

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. ..
  അറിയാം ഒരു നദി
  ജലകണങ്ങളുടെ പ്രവാഹം മാത്റമല്ലെന്ന്.
  ഊര്‍വ്വര സമ്പന്നമാം തീരങ്ങളാല്‍
  അലംകൃതം കൂടിയത്റേ...
  അവയെ ഉഴുതുമറിച്ച
  അവയില്‍ വിത്തുപാകിയ
  കൈകളുടേതു കൂടിയാണ്‌.
  ബലിഷ്ഠമാം കരങ്ങളെ ചേര്‍ത്തുപുല്‍കിയ
  മൃദുപാണികളുടേതു കൂടിയാണ്‌..
  ..

  ഒരു പുനര്‍വായനയില്‍ വേറെന്തൊക്കെയോ കാണുന്നു കവിതയില്‍.
  ..

  ReplyDelete
 12. ..
  http://malayalam.epathram.com/

  മലയാളം എഴുതാനുള്ള സോഫ്റ്റ് വെയര്‍ കിട്ടിയില്ലെങ്കില്‍,
  മുകളിലെ ലിങ്കില്‍ പോയാല്‍ മതി. ആ പേജില്‍ “mozhi keyman” എന്ന സോഫ്റ്റ് വെയര്‍ ലിങ്ക് ഉണ്ട്, അത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അക്ഷരത്തെറ്റ് ഇല്ലാതാക്കാം. ആദ്യം ഇത്തിരി ബുദ്ധിമുട്ടാണ്. ചില്ലക്ഷരം, കൂട്ടക്ഷരം, തുടങ്ങിയവ എഴുതാനുള്ള ഉപായവും അവിടെ കൊടുത്തിട്ടുണ്ട്.

  മൊഴി കീമാന്‍ ഉപയോഗിച്ച് എവിടേയും മലയാളത്തില്‍ എഴുതാം, ചാറ്റ് വിന്‍ഡോയിലും excel, notepad തുടങ്ങിയവയില്‍ പോലും.
  ..

  ReplyDelete
 13. മണ്‍മറഞ്ഞത്‌
  എന്തെല്ലാം, എന്തെല്ലാം... ?
  kollaam

  ReplyDelete
 14. എന്തെല്ലാം... ?

  ReplyDelete
 15. നല്ലൊരു ബിംബം- നിളയും സരസ്വതിയാകുന്നത് അത്ര വിദൂരത്തിലല്ല.

  ReplyDelete
 16. മൺ മറഞ്ഞതിനെയൊക്കെ ചിന്തിക്കാ‍ൻ ആർക്കാണു നേരം..
  നല്ല ഒരു കവിത, അക്ഷരത്തെറ്റുകൾ കല്ല് കടിയാകുന്നത് പോലെ..ശ്രദ്ധിക്കുമല്ലോ..
  അഭിനന്ദനങ്ങൾ..

  ReplyDelete
 17. പണ്ടൊക്കെ നമുക്ക് നദീതട സംസ്ക്കാരങ്ങളുണ്ടായിരുന്നു, ഇന്ന് നമുക്ക് അഴുക്ക് ചാ‍ൽ സംസ്ക്കാരമല്ലേയുള്ളൂ. ഒരു പക്ഷെ, സരസ്വതീ നദീതടമാവാം അതിന്റെ ആദ്യ ഇര, രണ്ടാമത്തെ ഇര ചന്ദ്രഭാഗ നദീ......പേരുകൾ നീളുന്നു.
  നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete
 18. ആലക്കോട് രയരോം പുഴയില്‍ സംഭവിച്ചതും ഭയാനകമായൊരു വിപത്താണ്‌, നദിക്കു നേരെ മത്രമല്ല , ആ തീരത്തെ ആയിരക്കണക്കിനു മനുഷ്യര്‍ ക്കുനെരെകൂടിയാണു ആ വിഷാശം വാളോങ്ങി നില്‍ക്കുന്നത്‌.
  കാത്തിരുന്നു കാണാം , ഇനി മണമറഞുപോകുന്നത് എന്തൊക്കെയാണെന്ന്.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?