കഴുവേറി സാക്ഷ്യം

കഴുമരത്തിൽ നിന്നും
വാർന്നിറങ്ങുന്ന രക്തം
പടർന്നു പരക്കുന്നത്‌
അസ്വസ്ഥമായ മനസ്സുകളിലേക്കാണ്‌.
വ്യാകുലകളായ മാതാക്കളിലേക്കാണ്‌.
അവരിലെ
ഗർഭപാത്രത്തിന്റെ നോവിലേക്കാണ്‌.
പിറക്കാനിരിക്കുന്ന പൈതലുകളിലേക്ക്‌;
തലമുറകളിൽ നിന്നു തലമുറകളിലേക്ക്‌.

ഓർക്കുക,
ഒരു കണ്ഠം നീ ഞെരുക്കി.
ആയിരങ്ങളെ, പതിനായിരങ്ങളെ
നീ ഞെരുക്കുമോ?

അവൻ
ഒരു പ്രസ്ഥാനമോ, കൊടിയോ,
സ്മാരകമോ അല്ല.
അവൻ ദു:ഖിതരുടെ
പ്രത്യാശയും വാക്കും ലക്ഷ്യവുമാണ്‌.
നിന്റെ വാളുകൊണ്ട്‌
മുറിക്കാൻ കഴിയാത്ത
പ്രജ്ഞയുടെ ഒടുങ്ങാത്ത രോഷമാണ്‌.

വയലുകൾ കത്തിച്ചുകളയാം
കുടിലുകൾക്ക്‌ തീയിടാം
കാടുകളെ മുറിച്ചു നീക്കാം
മലകളെ പൊട്ടിച്ചുകളയാം
അടങ്ങാത്ത ആസക്തികൊണ്ട്‌
അവന്റെ ചോരയുടെ സാക്ഷ്യത്തെ
തുടച്ചു കളയാനാവില്ല
ചങ്കൂറ്റം കൊണ്ട്‌ ചരിത്രം രചിക്കാൻ
നിന്റെ വാളിൽ ചങ്കുമുറിഞ്ഞു വീണവൻ
വരികതന്നെ ചെയ്യും.

കാലം ഇന്നു മയങ്ങികിടക്കയാവാം
കാറ്റ്‌ ഇന്നു നിശ്ചലമായിരിക്കാം
മേഘം ചിതറി നിൽക്കയാവാം
കഴുവേറികളുടെ കലാപം
കഴുത്തറ്റുപോയെന്ന്
കിനാവുകാണരുത്‌.
ചോര ഉണങ്ങിയിട്ടില്ല
തിരകളായി ഉണർന്നു വരികയാണ്‌.
അറ്റുപോയ പെരുവിരൽ സാക്ഷ്യം
കുരിശുമരണം വരിച്ച മുൾക്കിരീടം സാക്ഷ്യം
തുരന്നെടുത്ത കണ്ണുകൾ സാക്ഷ്യം
കഴുവേറികളുടെ ചരിത്രം സാക്ഷ്യം.

Comments

 1. കഴുവേറികളുടെ കലാപം
  കഴുത്തറ്റുപോയെന്ന്
  കിനാവുകാണരുത്‌.

  ReplyDelete
 2. നീണ്ടുപോയപോലെ..
  മുറുക്കം ഇല്ലാത്തപോലെ..

  ReplyDelete
 3. കൊള്ളാം നല്ല കവിത

  ചോര തിള്ളക്കുന്നു .....................പഴ വിപ്പള്ളവ വീര്യം വീണ്ടും ഉരുഞ്ഞു കൂടുന്നു മനസില്‍
  മുഷിടിക്കള്‍ ഉഴരുന്നു

  ReplyDelete
 4. കൊള്ളാം ഭാനു.

  “അറ്റുപോയ പെരുവിരൽ സാക്ഷ്യം
  കുരിശുമരണം വരിച്ച മുൾക്കിരീടം സാക്ഷ്യം
  തുരന്നെടുത്ത കണ്ണുകൾ സാക്ഷ്യം
  കഴുവേറികളുടെ ചരിത്രം സാക്ഷ്യം.“

  ഈ വരികൾ കൂടുതൽ ഇഷ്ടമായി

  ReplyDelete
 5. കഴുവേറികളുടെ കലാപം
  കഴുത്തറ്റുപോയെന്ന്
  കിനാവുകാണരുത്‌.
  ചോര ഉണങ്ങിയിട്ടില്ല
  തിരകളായി ഉണർന്നു വരികയാണ്‌
  -കൊള്ളാം

  ReplyDelete
 6. മരണത്തിനേക്കാൾ വലിയ സാക്ഷ്യമെന്തുണ്ട്? അവസാന വരികൾ വളരെ ഇഷ്ടമായി.

  ReplyDelete
 7. ചോര ഉണങ്ങിയിട്ടില്ല
  തിരകളായി ഉണർന്നു വരികയാണ്‌.

  ReplyDelete
 8. കുരിശേറിയ മർത്ത്യന്റെ കത്തിപ്പടരുന്ന
  രക്തമാകുന്നു നീ
  പുത്രൻ മടിയിൽ മരിക്കുന്നൊരമ്മതൻ
  ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണു ഞാൻ
  (മാപ്പുസാക്ഷി-ചുള്ളിക്കാട്)
  ഈ വരികൾ പെട്ടെന്ന് ഓർമ്മ വന്നു.

  പിന്നത്തെ വീര്യം സച്ചിദാനന്ദന്റെ നാവുമരം എന്ന കവിതയെ
  മനസ്സിൽ കൊണ്ടു വന്നു.

  പ്രത്യാശ നല്ലതാണ്. പ്രത്യേകിച്ചും ഒരു ആശയസംവാദവും പ്രത്യയശാസ്ത്രനിലപാടുമില്ലാതെ ഒഴുകിപ്പോകുന്ന ഒരു ജനതയ്ക്ക് നേരേ നാം ഇങ്ങനെയെങ്കിലും പാടണ്ടെ.

  ഞാൻ ബലിയാടായ് തുടരുകതന്നെ ചെയ്യും
  ആരെങ്കിലും അതാകേണ്ടിയിരിക്കെ
  എന്ന് എ.അയ്യപ്പൻ പറഞ്ഞ പോലെ തന്നെ.

  അറ്റുപോയ ശിരസ്സിനു നേരേ ഇഴയുന്ന ഉടൽ പോലെ സന്ധ്യ എന്ന് അയ്യപ്പപ്പണിക്കർ പറഞ്ഞ പോലെ
  ഓരോ ശിരസ്സും സംഘഗാനങ്ങൾ പാടുന്ന ഒരു കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ തുടരുക.
  സ്വപ്നങ്ങൾ കാണാനുള്ള കണ്ണുകൾ കാലം കവർന്നില്ലിതേവരെ എന്ന് ഓ.എൻ.വി.(എനിക്കിഷ്ടമല്ല ഈ ആഘോഷിക്കപ്പെടുന്ന കവിയെ) പറഞ്ഞപോലെ
  ആത്മാർത്ഥത ഞരമ്പുപൊട്ടി ഒഴുകുന്നുണ്ടീ കവിതയിൽ.

  ഞാൻ ഈ കവിതയിൽ ലയിച്ചിരിക്കുന്നു.

  ReplyDelete
 9. നിന്റെ കടലിൽ നിന്ന്
  അത് തിരമാലപോലെ
  തെറുത്തു വരുന്നു.
  ഇഷ്ടമായി

  ReplyDelete
 10. കാലം ഇന്നു മയങ്ങികിടക്കയാവാം
  കാറ്റ്‌ ഇന്നു നിശ്ചലമായിരിക്കാം
  മേഘം ചിതറി നിൽക്കയാവാം
  കഴുവേറികളുടെ കലാപം
  കഴുത്തറ്റുപോയെന്ന്

  ReplyDelete
 11. "കഴുവേറികളുടെ കലാപം
  കഴുത്തറ്റുപോയെന്ന്
  കിനാവുകാണരുത്‌.
  ചോര ഉണങ്ങിയിട്ടില്ല
  തിരകളായി ഉണർന്നു വരികയാണ്‌"

  ചോരപുരണ്ട വരികള്‍...തീക്ഷ്‌ണമായ വാക്കുകള്‍.
  വളരെ നന്നായിട്ടുണ്ട്. ഇഷ്ടമായി.

  ReplyDelete
 12. പറഞ്ഞു കൊണ്ടേയിരിയ്ക്കാം...
  പാടിക്കൊണ്ടെയിരിയ്ക്കാം...
  സ്വപ്നം കണ്ടുകൊണ്ടെയിറ്റരിക്കാം...
  സാക്ഷാത്കാരത്തിന്റെ പരിണിതികളെ
  ഓര്‍ക്കാതിരിക്കാം..

  ഇടയിലെ ചില വരികള്‍ കുറച്ചു കൂടി
  നന്നാക്കാമായിരുന്നു എന്നു തൊന്നുന്നു.

  കവിതയിലെ ചില വരികളെക്കാളും
  എല്ലാ വരികളും, ആശയവും നന്നായി
  എന്നു പറയനാണിഷ്ടം...

  ആശയംരണ്ടൊ മൂന്നോ വരികളില്‍
  ഒതുങ്ങിയിരുന്നെങ്കില്‍ മറ്റു വരികള്‍ വ്യര്‍ത്ഥമല്ലെ...:)

  വളരെ നല്ല ശ്രമം..അഭിവാദ്യങ്ങള്‍!

  ReplyDelete
 13. > കഴുവേറികളുടെ കലാപം
  കഴുത്തറ്റുപോയെന്ന്
  കിനാവുകാണരുത്‌.
  ചോര ഉണങ്ങിയിട്ടില്ല
  തിരകളായി ഉണർന്നു വരികയാണ്‌. <

  ഉസാറായി കോയാ!

  ReplyDelete
 14. തിരയടിച്ചുകൊണ്ടേയിരിയ്ക്കട്ടെ.
  സാക്ഷ്യപത്രങ്ങളേക്കാള്‍ ഉണരുന്ന തിരകള്‍ക്കാണ്‌ പ്രാധാന്യം

  ReplyDelete
 15. വിപ്ലവം തുടിക്കുന്ന വരികള്‍..
  ഇറ്റു വീണ ഓരോ തുള്ളി ചോരയിലും നമുക്കു നാളത്തെ ഉയിര്‍പ്പ് സ്വപ്നം കാണാം..

  ReplyDelete
 16. തീഷ്ണമായ ചടുലമായ എഴുത്ത്.

  ReplyDelete
 17. എന്‍ ബി സുരേഷിന്റെ അഭിപ്രായത്തിലെ
  അറ്റുപോയ തലക്കുനേരെ....എന്നു തുടങ്ങുന്ന വരികള്‍ കടമ്മനിട്ടയുടെ ‘ശാന്ത‘യിലേതാകുന്നു

  ReplyDelete
 18. തീക്ഷ്‌ണമായ വാക്കുകള്‍.
  നല്ല കവിത

  ReplyDelete
 19. Inspirig poem, which bears witness to the times...The voice of supreme resistance. When all the reactionary forces gather together to gag the voice of conscience, it becomes a thunderclap in this poem.

  ReplyDelete
 20. ..
  കാലം ഇന്നു മയങ്ങികിടക്കയാവാം
  കാറ്റ്‌ ഇന്നു നിശ്ചലമായിരിക്കാം
  മേഘം ചിതറി നിൽക്കയാവാം
  കഴുവേറികളുടെ കലാപം
  കഴുത്തറ്റുപോയെന്ന്
  കിനാവുകാണരുത്‌.
  ചോര ഉണങ്ങിയിട്ടില്ല
  തിരകളായി ഉണർന്നു വരികയാണ്‌.
  അറ്റുപോയ പെരുവിരൽ സാക്ഷ്യം
  കുരിശുമരണം വരിച്ച മുൾക്കിരീടം സാക്ഷ്യം
  തുരന്നെടുത്ത കണ്ണുകൾ സാക്ഷ്യം
  കഴുവേറികളുടെ ചരിത്രം സാക്ഷ്യം.
  ..

  ReplyDelete
 21. അറ്റുപോയ പെരുവിരൽ സാക്ഷ്യം
  കുരിശുമരണം വരിച്ച മുൾക്കിരീടം സാക്ഷ്യം
  തുരന്നെടുത്ത കണ്ണുകൾ സാക്ഷ്യം
  കഴുവേറികളുടെ ചരിത്രം സാക്ഷ്യം.

  വളരെ നന്നായിട്ടുണ്ട്.
  അഭിനന്ദനങ്ങൾ!

  ReplyDelete
 22. "രക്തസാക്ഷികള്‍ അനശ്വരന്‍മാര്‍"
  മനുഷ്യസ്നേഹിയായ ഓരോ വ്യക്തിയുടേയും ഉള്ളില്‍ ഒരു വിപ്ലവകാരി ഉറങ്ങിക്കിടക്കുന്നുണ്ടാകും എന്ന് എവിടെയൊ വായിച്ചതോര്‍‌മ്മ വരുന്നു.
  മനസ്സിലേയ്ക്കിറങ്ങി ചെന്നെഴുതിയതു പോലെയുണ്ട്. നന്നായി ഭാനു. അഭിനന്ദനങ്ങള്‍.
  ദേവി-

  ReplyDelete
 23. നിണത്തിൻ ഗന്ധം എന്നെങ്കിലും നമ്മെ വിട്ടു പോയിരുന്നെങ്കിൽ... കവിത വളരെ നന്നായി ആശംസകൾ ...

  ReplyDelete
 24. തിരകളായി ഉണർന്നു വരികയാണ്‌.
  അറ്റുപോയ പെരുവിരൽ സാക്ഷ്യം
  nannayee Bhanu..

  ReplyDelete
 25. valare nallathu. avasaanavariklil theekshnatha peyyukayaanu!

  ReplyDelete
 26. കഴുവേറികൾ ഒരു ചീത്ത വാക്കായ ഇടങ്ങളിൽ കഴുവേറ്റപ്പെടുന്നവന്റെ വീരഗാഥ. ഒതുക്കത്തിന്റെ കുറവ് വീറിനാൽ നികത്തപ്പെട്ടു. അഭിനന്ദനങ്ങൾ!!

  ReplyDelete
 27. ജ്വലിക്കുന്ന വാക്കുകള്‍..ഇന്ന് മയങ്ങി കിടക്കുന്ന കാലം..അത് മാറുക തന്നെ ചെയ്യും...ഈ നിശബ്ദതക്കു അപ്പുറം കൊടുംകാറ്റിന്റെ ആരവമുണ്ട് ..

  ReplyDelete
 28. അഭിവാദ്യങ്ങൾ.....

  ReplyDelete
 29. ഭാനുമാഷെ ,
  ശ്രീ സുരേഷ് ,
  കമന്റ് പറയുന്ന വീഥിയില്‍ നമുക്ക് ഒരു പ്രതീക്ഷയില്ല..എങ്കിലും ഒന്നു പറയട്ടെ , വിപ്ളവവീര്യം നെഞ്ചിലേറ്റി നടക്കുന്ന ഒരു വിപ്ളവ കവിയെന്നു വിളിക്കട്ടെയോ...?
  കാലം ഒന്നും കാണാഞ്ഞിട്ടല്ല , കണ്ടില്ലെന്നു നടിക്കുകയാണ്.കുതിക്കുക.....കുതിക്കട്ടെയാ രഥമീ വിപ്ളവ പാതയില്‍....

  ReplyDelete
 30. കഴുവേറികളുടെ കലാപം
  കഴുത്തറ്റുപോയെന്ന്
  കിനാവുകാണരുത്‌.
  ചോര ഉണങ്ങിയിട്ടില്ല
  തിരകളായി ഉണർന്നു വരികയാണ്‌.
  അറ്റുപോയ പെരുവിരൽ സാക്ഷ്യം
  കുരിശുമരണം വരിച്ച മുൾക്കിരീടം സാക്ഷ്യം
  തുരന്നെടുത്ത കണ്ണുകൾ സാക്ഷ്യം
  കഴുവേറികളുടെ ചരിത്രം സാക്ഷ്യം.

  സഖാവേ, ഈ കലാശക്കൊട്ട്‌ ഗംഭീരമായിരിക്കുന്നു... ഒരു ചുകപ്പന്‍ കൊടിയും ആര്‍ത്തിരമ്പുന്ന ജനവും.. ഈ കൊട്ട്‌ കേട്ട്‌ എന്റെ മനസ്സില്‍ അലയടിക്കുന്നു.... ഭഗത്സിങ്ങ്‌, അപ്പു, ചിരുകണ്ടന്‍,അബൂബക്കര്‍... അതേ സഖാവേ, കിനാവ്‌ കാണരുതെന്ന്‌ സാമ്രാജ്യത്വത്തോടും അതിന്റെ ദല്ലാളന്മാരോടും ഉച്ചത്തില്‍ പറയൂ, നമ്മുടെ മനസ്സിലവശേഷിപ്പിച്ച ആ ചോര ഉണങ്ങിയിട്ടില്ല....
  വിപ്ലവാഭിവാദനങ്ങള്‍
  ജയരാജന്‍

  ReplyDelete
 31. വിപ്ളവാത്മക വിലാപകാവ്യം വിജയിച്ചിരിക്കുന്നു....ആശംസകള്‍

  ReplyDelete
 32. ഓർക്കുക,
  ഒരു കണ്ഠം നീ ഞെരുക്കി.
  ആയിരങ്ങളെ, പതിനായിരങ്ങളെ
  നീ ഞെരുക്കുമോ?

  നന്നായിട്ടുണ്ട്. ആകെ ക്ഷോഭത്തിലാണല്ലോ?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?