തോക്ക്‌

അലമാരക്കുള്ളിൽ ലൈസൻസുള്ള
തോക്കുള്ളതുകൊണ്ടുമാത്രമായില്ല
ഉന്നം പിടിക്കുവാനും
ഒരൊറ്റവെടിയുണ്ടകൊണ്ട്‌
തല തകർക്കുവാനുമറിയണം

കാലം കലിയേറിക്കൊണ്ടേയിരിക്കുന്നു
ചെന്നായ്ക്കൾ പെരുവഴികളിൽ
ആർത്തിപൂണ്ട്‌ പതുങ്ങിയിരിപ്പാണ്‌

അതുകൊണ്ട്‌
തോക്ക്‌ എണ്ണകൊടുത്ത്‌
തിരനിറച്ച്‌
തുടച്ചുമിനുക്കി വക്കണം

കരിമ്പാറക്കെട്ടുകളിൽ
തുള്ളിക്കളിച്ചൊഴുകുന്ന
മൂന്നു തെളിനീരരുവികളെപ്പോൽ
മൂന്നു പെണ്മക്കളാണെനിക്ക്‌

Comments

 1. മൂന്നു പെണ്മക്കളാണെനിക്ക്‌

  ReplyDelete
 2. ഉം,,,,, തോക്ക് ഒരെണ്ണം അത്യാവശ്യമാ....

  ReplyDelete
 3. അങ്ങ്നെയെങ്കില്‍ നാട്ടില്‍ മിക്കവര്‍ക്കും ലൈസന്‍സ് കൊടുക്കേണ്ടിവരും.
  :-)

  ReplyDelete
 4. എന്താ ഭാനു ഈയിടെയായി മൊത്തം വിപ്ലവമാണല്ലോ? ഏതെങ്കിലും കക്കയം കണ്ടോ?
  ഇത് വായിച്ചപ്പോൾ ഒരു നിമിഷം കൃഷ്ണപ്രിയ എന്ന പിഞ്ചുകുഞ്ഞിന്റെ ഞെരിച്ചിൽ ഓർമ്മ വന്നു. അവളുടെ പിതാവിന്റെ പിടയുന്ന ഹൃദയം ഓർമ്മവന്നു.

  ReplyDelete
 5. അതെ തോക്ക് ശരിക്കും അത്യാവശ്യം തന്നെ ..ഇന്ന് വേദം ഓതി കൊടുത്തിരുന്നിട്ടു കാര്യം ഇല്ല ...ഗതി കെട്ടാല്‍ സ്വയം വെടി വച്ച് മരിക്കാലോ ...:( ....

  ReplyDelete
 6. പെണ്‍കുട്ടികള്‍ക്ക് സ്വയംതോക്കായി കാടനുനേരേ നിറയൊഴിക്കാനും കഴിയുമെന്ന് മറക്കണ്ട.

  ReplyDelete
 7. കാലം കലിയേറിക്കൊണ്ടേയിരിക്കുന്നു
  ചെന്നായ്ക്കൾ പെരുവഴികളിൽ
  ആർത്തിപൂണ്ട്‌ പതുങ്ങിയിരിപ്പാണ്‌

  ഇഷ്ടപ്പെട്ടു

  ReplyDelete
 8. ശരിയാണ്, തോക്കുള്ളതുകൊണ്ടുമാത്രമായില്ലല്ലോ!

  ReplyDelete
 9. തോക്കുമാത്രം പോര
  തോക്കാതിരിക്കാന്‍...

  നല്ല കവിത.

  ReplyDelete
 10. സമകാലിക വിമര്‍ശനം തോക്കിന്‍ കുഴലിലൂടെ...വ്യവസ്ഥിതിക്കു നേരെ വെടിയുണ്ടയാം വരികള്‍ കേറുന്നു.

  ReplyDelete
 11. പെണ്‍ മക്കളുള്ളവര്‍ക്ക് തോക്ക് ആവശ്യമായ ഒരു ലോകത്തിലാ നമ്മള്‍ ജീവിക്കുന്നത്.

  ReplyDelete
 12. തോറ്റുപോയ കവിത തോക്ക് ....
  ഭീരുവായ ഒരാളുടെ വികൃത കവിത.
  ഒട്ടും പ്രതീക്ഷയില്ല...നന്നാവാന്‍ ശ്രമിച്ചൂടെ

  ReplyDelete
 13. പെണ്‍‌മക്കളുള്ള അച്ഛന്‍‌മാര്‍ തോക്കു കരുതേണ്ട അവസ്ഥയിലേയ്ക്ക് അധ:പതിച്ചിരിക്കയാണ്‌ ഇന്ന് നമ്മുടെ കേരളം! ഇതു വായിച്ചപ്പോള്‍ മുരുകന്‍ കാട്ടാക്കടയുടെ കണ്ണട എന്ന കവിതയിലെ രണ്ടു വരികള്‍ എനിക്കോര്‍‌മ്മ വന്നു.
  "പിഞ്ചു മടിക്കുത്തമ്പതു പേര്‍ചേര്‍‌ന്നിരുപതുവെള്ളി-
  ക്കാശുകൊടുത്തിട്ടുഴുതുമറിക്കും കാഴ്‌ചകള്‍ കാണാം"

  ഭാനു, കാലിക പ്രസക്തമായ ഈ വിഷയം കവിതയാക്കിയതിന്‌ എന്റെ അഭിനന്ദങ്ങള്‍. എനിക്ക് വളരെയിഷ്ടപ്പെട്ടു.

  ReplyDelete
 14. കണ്ണാടി!
  ഇതിൽ എല്ലാം തെളിഞ്ഞു കാണാം!

  ReplyDelete
 15. തോക്കുകള്‍ക്കുപോലും മടുത്തുപോകും. അത്രയ്ക്കും വികൃതമാണ്‌ ഇന്ന്‌ കുറ്റങ്ങളുടെ രീതി.
  (ഇത്തരം അപകടങ്ങള്‍/ആക്രമണങ്ങള്‍ എന്നതിന്‌ അച്ഛന്റെ പ്രതിരോധം മതിയായ പരിഹാരമാകുന്നില്ല. കുഞ്ഞുങ്ങളെ സ്വയം പ്രാപ്തരാക്കുക എന്നതിനാവണ്ടേ കൂടുതല്‍ മുന്‍‌‌തൂക്കം.)

  ReplyDelete
 16. ഞാനുമീ ആകുലതകളില്‍ പങ്കു ചേരുന്നു.

  ReplyDelete
 17. അതിശയോക്തിയൊന്നും അല്ല.
  തോല്‍ക്കാതിരിക്കാന്‍ തോക്കും വേണ്ടിയിരിക്കുന്നു.

  ReplyDelete
 18. കൊള്ളാം. തോക്കു വേണമോ വേണ്ടയോ എന്നുള്ളതല്ല. ഉള്ളിലെ തീയാണ്, ആധിയാണ് വിഷയം

  ReplyDelete
 19. ..
  അതുകൊണ്ട്‌
  തോക്ക്‌ എണ്ണകൊടുത്ത്‌
  തുടച്ചുമിനുക്കി വക്കണം

  അതില്‍
  നിറ ഒഴിഞ്ഞത്
  നിറച്ച് വെക്കണം.. ;)
  ..

  ReplyDelete
 20. സ്വാതന്ത്ര്യം എന്നത് അച്ഛനും (അമ്മയും) ഏട്ടനും ഭര്ത്താലവും നല്കേനണ്ടതാണ് എന്നതില്‍ നിന്നും വിട്ട്‌ അത് സ്ത്രീയുടെ അവകാശമാണെന്ന് സ്ത്രീ പ്രഖ്യാപിക്കുകയും എല്ലാ അധികാര മേല്ക്കൊയ്മകളും അത് അംഗീകരിക്കുകയും ചെയ്യുന്ന കാലം- സാമ്പത്തിക മേഖലകളില്‍, അവകാശത്തിന്റെ മേഖലകളില്‍, അവസരങ്ങളുടെ മേഖലകളില്‍ ------------- എല്ലാം എല്ലാം

  വെറും തോക്ക് ഒന്നിനും പരിഹാരമല്ല. അതല്ല അത് ഉന്നം പിടിക്കാനറിഞ്ഞാലും പോര. തോക്കുകള്ക്ക് ഒരു സമൂഹത്തെ മൊത്തം മാറ്റിമറിക്കാനാവില്ല. സാംസ്കാരി കമായ ഇടപെടലുകള്ക്ക്് അതിനേക്കാള്‍ കൂടുതല്‍ ചെയ്യാനുണ്ട്. അല്ലെങ്കില്‍ ഇത് രണ്ടും കൂട്ടി ഇണക്കേണ്ടതും ആയിരിക്കാം

  ReplyDelete
 21. തോക്കൊന്നുമില്ലാതിരുന്ന,വലിയ പരിഷ്ക്കാരങ്ങളൊന്നുമില്ലാതിരുന്ന ആ പഴയ കാലമാണോർമ്മ വരുന്നത്.....!!
  എന്തൊരു സമാധാനമായിരുന്നു അന്നൊക്കെ....!!!?

  ആശംസകൾ.....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?