ആരെ കാത്തിരിക്കുന്നു?

എന്റെ ഗ്രാമം എന്നെ കാത്തിരിക്കുന്നു

അമ്മയും അച്ഛനും പെങ്ങളും ഏട്ടനും
വീട്ടിലെ പട്ടിയും പൂച്ചയും
വെന്ത ചോറുമായടുക്കളയും
മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും
മുക്കുറ്റിയും തുളസിയും
അശോകവും കാത്തിരിക്കുന്നു

തെങ്ങോലയും തത്തമ്മയും
ചോളവും കരിമ്പും
വിറകുപുരയിലെ കുഴിയാനകളും
മനസ്സു നിറയെ വെള്ളവുമായി
കിണറും കാത്തിരിക്കുന്നു.

കളിപ്പന്തുമായി അപ്പുവും
കണ്‍ നിറയെ തിളക്കവുമായി ഗീതയും
വഴിക്കണ്ണുമായി വഴികളും
പൊട്ടിച്ചിരിയുമായി കടത്തിണ്ണകളും കാത്തിരിക്കുന്നു

വീരഭദ്രനും നീശനും
നാഗ ദൈവങ്ങളും
കവിലമ്മയും കുരിശുമുത്തപ്പനും
യക്ഷിയും കൂളിയും കാത്തിരിക്കുന്നു
കൈകൾനീട്ടി സ്വന്തമാക്കാനൊരു പുഴകാത്തിരിക്കുന്നു
കടവും കടത്തു തോണിയും
പള്ളാത്തിയും പരൽമീനും
വെള്ളിലം താളിയും കാത്തിരിക്കുന്നു

ചായയും പുട്ടുമായി അയ്യപ്പേട്ടനും
നാടും നാട്ടാരും കാത്തിരിക്കുന്നു

ഞാനോ?... ഞാനോ?...
ഞാനാരെ കാത്തിരിക്കുന്നു?

Comments

 1. കത്തിരിപ്പ്‌ തുടർന്നുകൊണ്ടേയിരിക്കുന്നു.

  ReplyDelete
 2. നാട്ടില്‍ നിന്നും അകന്നു കഴിയുന്നവരുടെയെല്ലാം മനസ്സ് ഇങ്ങനെയൊക്കെ തന്നെ അല്ലേ?

  ReplyDelete
 3. പ്രവാസിയുടേ ദു:ഖം.. ഭാനു ആരെയോ കാത്തിരിക്കുന്നു എന്ന് മനസ്സിലായി.. അതോ കാത്തിരിപ്പിന്റെ സുഖം നുണഞ്ഞു തുടങ്ങിയോ.. നല്ല കവിത

  ReplyDelete
 4. ഭാനുവിനെ പ്രതീക്ഷിച്ചു എത്രപേരാ...!
  വരുവാനില്ലാരുമേ വിജനമാം ഈ വഴി
  എനിക്കറിയാം അതെന്നാലുമെന്നും...
  നല്ല കവിത ഭാനു..ഇഷ്ടമായി

  ReplyDelete
 5. ചായയും പുട്ടുമായി അയ്യപ്പേട്ടനും
  നാടും നാട്ടാരും കാത്തിരിക്കുന്നു.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. അമ്മയും അച്ഛനും പെങ്ങളും ഏട്ടനും
  വീട്ടിലെ പട്ടിയും പൂച്ചയും
  വെന്ത ചോറുമായടുക്കളയും
  മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും
  മുക്കുറ്റിയും തുളസിയും
  അശോകവും കാത്തിരിക്കുന്നു


  എല്ലാവരും കാത്തിരിപ്പിലാ.....

  ReplyDelete
 8. പുട്ട് ഉണ്ടോ എങ്കില്‍ ഞാനും വരുന്നു കൂടെ

  ReplyDelete
 9. സർവ്വസൗഭാഗ്യങ്ങളും കാത്തിരിക്കുന്ന ഭാനുച്ചേച്ചി എത്ര ഭാഗ്യവതിയാ.....!!
  ഇതൊന്നുമില്ലാത്ത ഈ മരുഭൂമിയിൽ ഞങ്ങളാരെ കാത്തിരിക്കും.....!?

  ReplyDelete
 10. ..the last lines give a good twist to the poem..

  ReplyDelete
 11. "ഞാനോ?... ഞാനോ?...
  ഞാനാരെ കാത്തിരിക്കുന്നു?"
  വാക്കിന്റെ വേനല്‍ മഴത്തുള്ളിയ്ക്കു വേണ്ടി കാത്തിരിക്കൂ...
  എന്നിട്ട് ഇതുപോലെ നല്ല നല്ല കവിതകള്‍ ഞങ്ങള്‍ക്ക് സമ്മാനിക്കൂ..
  ഇഷ്ടമായി.

  ദേവി-

  ReplyDelete
 12. ആരും കാത്തിരിക്കനില്ലാത്തവര്‍ക്ക് ഈ കവിത ബാധകമല്ല

  ReplyDelete
 13. ഞാനോ?... ഞാനോ?...
  ഞാനാരെ കാത്തിരിക്കുന്നു?
  പ്രസക്തം?

  ReplyDelete
 14. ജീവിതഗാനം..!!

  ReplyDelete
 15. വീട്ടിലേക്കല്ലോ വിളിക്കുന്നു തുമ്പയും
  കാട്ടുകിളിയും കടട്ട്തുവള്ളങ്ങളും
  വീട്ടിൽ നിന്നല്ലോയിറങ്ങിനടക്കുന്നു
  തോറ്റവും ചിങ്ങനിലാവും കരച്ചിലും.
  (വീട്ടിലേക്കുള്ള വഴി-ഡി.വിനയചന്ദ്രൻ)
  നാണുനായരെ ഞാൻ,, ഞാനാര്? എന്ന് മുകുന്ദന്റെ പ്രഭാതം മുതൽ പ്രഭാതം വരെ എന്ന കഥയിലെ നായകൻ ചോദിച്ച പോലെ.
  എല്ലാവരും എന്നെ കാത്തിരിക്കുന്നു,ഞാനോ.
  അല്ല ഈ കാത്തിരിക്കുന്നതിനെയെല്ലാം നമുക്ക് കാത്തിരുന്നു കൂടെ.
  വല്ലാത്ത ഒരു ശൂന്യത മനസ്സിൽ നിറയ്ക്കുന്ന കവിത. അല്ല ജീവിതത്തിന്റെ അർത്ഥമെന്തെന്ന് നാം സ്വയം ചോദിച്ചുതുടങ്ങിയാൽ വന്നു മൂടുന്ന ഒരു പേടിയുണ്ടല്ലോ അല്ലെ.
  കവിത നന്നായി. ഗ്രാമം നമ്മുടെ മനസ്സിൽ അങ്ങനെ തന്നെയുണ്ട്.
  പക്ഷെ നമ്മുടെ മനസ്സിലുള്ള ഗ്രാം അവിടെയുണ്ടോ എന്ന ചോദ്യവും ചോദിക്കണം.

  ReplyDelete
 16. നിങ്ങളെ ആരും കാത്തിരിക്കുന്നില്ല....ഓർമ്മകൾ ജീവിതത്തിനു സുഖം തരുന്നു...ഭാനുവിന്റെ കുഴിയാനകൾ പൂരത്തിനു നിരന്നു നിന്നൊരു പൂരം കണ്ട പ്രതീതി.....രസം.......

  ReplyDelete
 17. നമ്മള്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഗ്രാമം.....
  ഇഷ്ടപ്പെട്ടു.

  ReplyDelete
 18. ഞാന്‍ ജനിച്ചതും വളര്‍ന്നതും ടൗണിലാണ്‌. അതുകൊണ്ടു തന്നെ ഗ്രാമത്തിലെ ജീവിതം എന്നും എന്നെ കൊതിപ്പിക്കാറുണ്ട്. ഈ കവിതയിലൂടെ എനിക്ക് കാണാന്‍ കഴിഞ്ഞത് ഞാന്‍ ജീവിക്കാന്‍ കൊതിച്ചിരുന്ന എന്റെ സങ്കല്‍‌പ്പത്തിലെ ഗ്രാമമാണ്‌. പൂക്കളും, പുഴയും, തോണിയും, നിഷ്കളങ്കരായ ആളുകളും, അങ്ങിനെയെന്തെല്ലാം എന്തെല്ലാം....എനിക്ക് അന്യമായ എന്റെ ഗ്രാമത്തെ കവിതയിലൂടെ കാണിച്ചു തന്നതിന്‌ നന്ദി.

  ReplyDelete
 19. ഓരോ ഞാനും ഓരൊ എന്നെ
  മാത്രമല്ലെ കാത്തിരിക്കുന്നത്...

  ആരു ആരെ കാത്തിരിക്കുന്നു.
  എല്ലാം ഭാവനാസൃഷ്ടികളായ കാത്തിരിപ്പുകള്‍..

  വെറുതെ..........

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?