പ്രണയിക്കുന്നവരോട്‌...

പ്രണയിക്കുമ്പോൾ
ആകാശ നീലിമയെ പ്രണയിക്കുവിൻ
അതിരുകളില്ലാത്ത
നിത്യ വിസ്മയമാണീ
പ്രണയം.

പ്രണയിക്കുമ്പോൾ
പറവകളെ പ്രണയിക്കുവിൻ
ചിറകുവിരിച്ചുയർന്നു പൊങ്ങും
അനന്ത സാധ്യതയാണീ
പ്രണയം.

പ്രണയിക്കുമ്പോൾ
സൂര്യതേജസ്സിനെ പ്രണയിക്കുവിൻ
വിശ്വവിജയിയായ
കരുണ്യപ്രകാശമണീ
പ്രണയം

പ്രണയിക്കുമ്പോൾ
അശ്വവേഗങ്ങളെ പ്രണയിക്കുവിൻ
കുതിച്ചു മുന്നേറും
ശക്തിസൗന്ദര്യ സ്വരൂപമാണീ
പ്രണയം

പ്രണയിക്കുമ്പോൾ
സമുദ്രപ്പരപ്പിനെ പ്രണയിക്കുവിൻ
നിതാന്ത നിശ്ചല
ആഴങ്ങളാണീ
പ്രണയം

പ്രണയിക്കുമ്പോൾ
വനാന്തരങ്ങളെ പ്രണയിക്കുവിൻ
നിഗൂഢമനിർവ്വചനീയ
ഉൾത്തടങ്ങളാണീ
പ്രണയം

പ്രണയിക്കുമ്പോൾ
ഹിമശൈലങ്ങളെ പ്രണയിക്കുവിൻ
ധ്യാനനിരത
നിശ്ചയ ധാർഷ്ട്യമാണീ
പ്രണയം

പ്രണയിക്കുമ്പോൾ
കുയിൽപാട്ടിനെ പ്രണയിക്കുവിൻ
സ്വരസംഗീത
സർഗ്ഗപ്രകൃതിയാണീ
പ്രണയം

Comments

 1. "അതിരുകളില്ലാത്ത നിത്യ വിസ്മയമാണീ പ്രണയം.
  ചിറകുവിരിച്ചുയർന്നു പൊങ്ങും അനന്തസാധ്യതയാണീ പ്രണയം.
  സ്വരസംഗീത സർഗ്ഗപ്രകൃതിയാണീ പ്രണയം"

  വാക്കുകള്‍ കൊണ്ട് മനസ്സില്‍ പ്രണയത്തിന്റെ ഒരു പെരുമഴ തന്നെ പെയ്യിപ്പിച്ചിരിക്കുന്നു!!

  ReplyDelete
 2. പ്രണയിക്കുമ്പോള്‍
  സ്ത്രീകളെ പ്രണയിക്കുവിന്‍
  ജീവിതം പോകുന്നതാണി പ്രണയം .

  ReplyDelete
 3. ഇതെല്ലാം ചേര്‍ന്ന ഒരു പ്രണയം മനസ്സിലുണ്ടെങ്കിലോ? നിത്യ വിസ്മയമാണീ ജീവിതം.
  കവിത നന്നായി. ആശംസകള്‍.

  ReplyDelete
 4. പ്രണയിക്കാന്‍,

  ആകാശ നീലിമയെവിടെ
  പറവകളെവിടെ
  സൂര്യതേജസ്സെവിടെ
  അശ്വവേഗങ്ങളെവിടെ
  സമുദ്രപ്പരപ്പുകളെവിടെ
  വനാന്തരങ്ങളെവിടെ
  ഹിമശൈലങ്ങളെവിടെ
  കുയിൽപാട്ടെവിടെ.....!

  ReplyDelete
 5. പ്രണയിക്കുവിന്‍ ഈ പ്രകൃതിയെ..!! നല്ല കവിത.

  ReplyDelete
 6. അതെ അങ്ങനെ തന്നെയാണ് വേണ്ടത്. ചുരുങ്ങി ചുരുങ്ങി അവനവനെ മാത്രം പ്രണയിക്കുകയും അതു തീരാതെ തീരാതെ പോവുകയും ചെയ്യുന്നതിനെക്കാൾ പ്രണയം വിശാലമാവുന്നതാണ് നല്ലത്.
  അതല്ലേ പ്രപഞ്ചപ്രണയം.
  ഏറ്റവും ഇഷ്ടം ആരെ?
  എന്നെതന്നെ.
  അതുകഴിഞ്ഞാൽ?
  അതു കഴിയുന്നില്ലല്ലോ.
  (കെ.ജി.ശങ്കരപ്പിള്ള)

  ഇത്തരം കുടുസ്സ് ഇഷ്ടങ്ങളിൽ നിന്നും ഇറങ്ങി നടക്കുന്നവനെ യഥാർത്ഥ പ്രണയത്തിന്റെ അർത്ഥം തിരിച്ചറിയൂ.

  മൌലികതയുള്ള കവിത.
  സ്നേഹത്തോളം വിശാലമായ കവിത.

  ReplyDelete
 7. നല്ല ആശയം നല്ല വരികൾ!

  ബൂലോകത്തെ പ്രണയകവികളെക്കൊണ്ട് കുത്തുപാളയെടുപ്പിക്കുമോ?

  ReplyDelete
 8. ആയിരം ഭാവങ്ങളുള്ള പ്രണയം...
  മനസ്സില്‍ മയൂരനൃത്തം വയ്ക്കുന്ന
  പ്രപഞ്ച പ്രണയം..

  കവിത നന്നായി

  ReplyDelete
 9. chumma pranayikkoooooooooooooooo

  ReplyDelete
 10. ഹൃദ്യമായ പ്രണയം. വായിക്കുന്നവരെ പ്രണയത്തിലാക്കുന്ന കവിത.

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. ഹൌ! മനോഹരം. ലയിച്ചുപോയി..

  ReplyDelete
 13. ഭാനു കളരിക്കല്‍ ,
  പ്രണയിക്കുമ്പോള്‍
  കൂ ട്ടിനായി,
  കൂ ട്ടിലടക്കാനായി ,
  ഒരു ഇണക്കിളിയെ കൂടി
  പ്രണയിക്കാന്‍ പറയാഞ്ഞതെന്തേ ?
  നന്നായിരിക്കുന്നു .കൊള്ളാം .

  ReplyDelete
 14. ഇതെല്ലാം ചേര്‍ന്നത്‌ യഥാര്‍ത്ഥ പ്രണയം. അതല്ലേ ഉദ്ദേശിച്ചത്? അത് കണ്ടെത്താനാണ്‌ പ്രയാസവും. വാക്കുകളില്‍ നിറച്ചു വെക്കാം .
  ആശംസകള്‍ ഈ എഴുത്തിനു..

  ReplyDelete
 15. അതിരുകളില്ലാത്ത
  നിത്യ വിസ്മയമാണീ
  പ്രണയം. നന്നായിരിക്കുന്നു .കൊള്ളാം .

  ReplyDelete
 16. നിർവ്വചനങ്ങള്‍ക്ക് അതീതമാണ്‌ പ്രണയം. അതൊരുനുഭൂതിയാണ്‌! മനസ്സില്‍ ആരോടേങ്കിലോ, എന്തിനോടെങ്കിലോ പ്രണയമില്ലാത്തവരുണ്ടാകുമോ? അഥവാ ഉണ്ടെങ്കില്‍ തന്നെ, ഈ കവിത വായിച്ചാല്‍ പ്രണയിക്കാത്തവര്‍ക്കു പോലും പ്രണയിക്കണമെന്ന് തോന്നിപ്പോകും. ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങളേയും പ്രണയിക്കണമെന്ന് തോന്നുന്നു!!

  ദേവി-

  ReplyDelete
 17. അതിരുകള്‍ ഇല്ലാത്ത പ്രണയം....
  മനസ്സില്‍ പ്രണയം നിറച്ചു വക്കാം.....

  കവിത നന്നായീ

  ReplyDelete
 18. പ്രണയം എന്തൊക്കെയല്ല എന്ന് പറയുന്നതാവും എളുപ്പം, അല്ലേ?

  കവിത ഇഷ്ടമായി.

  ReplyDelete
 19. കവിത നന്നായി

  ReplyDelete
 20. നല്ല ആശയത്തോടെ നല്ല വരികള്‍..

  ReplyDelete
 21. അതാണ് പ്രണയം നിർവചിക്കുവാൻ ഉപമക്കളില്ലാത്ത വിഷയം !

  ReplyDelete
 22. ഇനി പ്രണയം പൊളിഞ്ഞാ‍ലോ ??
  :-)

  നല്ല വരികള്‍.
  :-)
  ഉപാസന

  ഓഫ്: ഇനി കെട്ടണ പെണ്ണിനെ പ്രേമിച്ചാല്‍ മതിയെന്നാ ‘ശിവരാത്രി’ക്കു ശേഷം ചിലര്‍ വാണിങ്ങ് തന്നത്.

  ReplyDelete
 23. പ്രപഞ്ച പ്രണയം..

  കവിത നന്നായി

  ReplyDelete
 24. ഒരിക്കല്‍ പോലും നമ്മെ മടുപ്പിക്കാത്ത ഒരു വിഷയമാണ് പ്രണയം .
  എന്റെ കണ്ണുകളുടക്കുന്ന, മനസ്സ് മിടിക്കുന്ന എന്തിനോടും എനിക്ക് പ്രണയമാണ് .

  നല്ലൊരു കവിത .

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?