നഗരത്തിലെ ഉപേക്ഷിച്ചു പോകാനുള്ള തെരുവ്‌

നിന്റെ സൗഖ്യത്തിനു നീ ഉപയോഗിച്ചവ
ഇവിടെ നഗരത്തിന്റെ
ഈ അതിർത്തി തെരുവിൽ
ഉപേക്ഷിച്ചു പോയിരിക്കുന്നു

പഴകിയ ഉടുപ്പുകൾ
മെത്തകൾ, കാർപ്പറ്റ്‌,
ഉടഞ്ഞ നിലക്കണ്ണാടി,
കാലൊടിഞ്ഞ കസേരയും മേശയും,
പ്രവർത്തനം നിലച്ച ടിവിയും ഫ്രിഡ്ജും,
തീൻ കോപ്പകൾ,
ഉരിഞ്ഞ പഴത്തൊലികൾ,
ഭക്ഷണാവശിഷ്ടങ്ങൾ...

നീ ഭോഗിക്കുമ്പോൾ
അതെല്ലാം നിന്റെ ദേഹത്തെ, പാർപ്പിടത്തെ
തീൻ മേശയെ
തൃപ്തിപ്പെടുത്തിക്കൊണ്ടേയിരുന്നു
ഇപ്പോൾ ഈ തെരുവിൽ
അഴുക്കുചാലിൽ അവ
തിരസ്കൃതമായി കിടക്കുന്നത്‌
നിന്നെ വേദനിപ്പിക്കുന്നുണ്ടോ?

അതിനാൽ
തന്തയില്ലാതെ പിറന്ന
ഈ കുരുന്നിനേയും
ഇവിടെയുപേക്ഷിച്ച്‌
ഞാൻ പോകുന്നു.

ഇത്‌ ഭോഗാവസാനമുള്ള
അവശിഷ്ടങ്ങൾ
അലസമുപേക്ഷിച്ച്‌
പിൻതിരിഞ്ഞു നോക്കാതെ
നടന്നു മറയാനുള്ള ഇടം

Comments

 1. നിന്റെ സൗഖ്യത്തിനു നീ ഉപയോഗിച്ചവ
  ഇവിടെ നഗരത്തിന്റെ
  ഈ അതിർത്തി തെരുവിൽ
  ഉപേക്ഷിച്ചു പോയിരിക്കുന്നു

  ReplyDelete
 2. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍‌ യു.എ.യില്‍‌ മാത്രം ഏകദേശം പത്തോളം പിഞ്ചു കുഞ്ഞുങ്ങളെയാണ്‌ ഇങ്ങനെ ഉപേക്ഷിക്കപെട്ട നിലയില്‍‌ കണ്ടെത്തിയത്..... മാറുന്ന സമൂഹം !

  ReplyDelete
 3. ഈ ഭോഗസക്തിക്ക് ആധാരമായ എന്റെ ശരീരവും ഒരിക്കല്‍ ഈ തെരുവില്‍ ഉപേക്ഷിക്കപ്പെടും..!! അന്നെനിക്ക് ഇവിടെ വന്നല്ലേ മതിയാവൂ...!!

  ReplyDelete
 4. ഇത്‌ ഭോഗാവസാനമുള്ള
  അവശിഷ്ടങ്ങൾ
  അലസമുപേക്ഷിച്ച്‌
  പിൻതിരിഞ്ഞു നോക്കാതെ
  നടന്നു മറയാനുള്ള ഇടം

  ReplyDelete
 5. സുഹൃത്തേ കവിത നന്നാവുന്നുണ്ട്‌ അഭിനന്ദനങ്ങള്‍..

  ReplyDelete
 6. നന്നായി മാഷെ !

  ReplyDelete
 7. അവസാനം,ഭോഗിച്ച ശരീരമടക്കം , എല്ലാം ഉപേഷിക്കേണ്ട അവസ്ഥാവിശേഷങ്ങളിലേക്കല്ലേ...നാം എത്തിച്ചേരുക അല്ലേ

  ReplyDelete
 8. ഭോഗതൃഷ്ണയില്‍ കുരുത്ത പാഴ്ചെടി മനസ്സാക്ഷിക്ക് നേരേ ചോദ്യചിഹ്നമാകുമ്പോള്‍ സ്വയം തൃപ്തിപ്പെടുത്താനുതകുന്ന മറുപടി!
  നന്നായി.

  ReplyDelete
 9. ഒട്ടേറെ അനാഥബാല്യങ്ങൾ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്നുണ്ട്. അവർക്കുള്ള സമർപ്പണമാവട്ടെ ഭാനു ഈ വരികൾ. ഒന്നുകൂടി ഈയിടെ ഗൂഗ്ഗിൽ ബസ്സിൽ ഒരു പഴയ വസ്ത്രശേഖരണത്തെ കുറിച്ച് കണ്ടു. ബ്ലോഗർമാരുടെ ഒരു സംരംഭം. നമ്മൾ ഉപേക്ഷിച്ച വസ്ത്രങ്ങൾ ശേഖരിക്കുക. അവ വസ്ത്രമില്ലാത്തവർക്ക് കൊടുക്കുക. നല്ലൊരു സംരംഭമായി തോന്നി. അത്തരം പ്രവർത്തനങ്ങളിലൂടെ ബൂലോകം ലോകത്തിന് മാതൃകയാവട്ടെ.

  ReplyDelete
 10. ജന്മം നല്‍‌കിയ മാതാവിനു പോലും വേണ്ടാതെ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന നിഷ്‌ങ്കളങ്ക ശൈവങ്ങളെക്കുറിച്ചുള്ള ഈ കവിത ഹൃദയസ്പര്‍‌ശിയായി.
  ഒരുപാടിഷ്ടമായി. വ്യത്യസ്ഥമായ ഈ ചിന്തയ്ക്ക് അഭിനന്ദങ്ങള്‍.

  ReplyDelete
 11. ആദ്യപാര വായിച്ചപ്പോള്‍ തന്നെ അവസാനം പിടികിട്ടി
  :-)

  ReplyDelete
 12. ദിനംതോറും പെരുകുന്നു
  മലീനമാകുന്ന ഗര്‍ഭാശയങ്ങള്‍്
  ജീവിത തിരക്കിനിടനാഴികളില്‍
  പുഴുക്കുത്തു വീണ പുതുസംസ്കാരത്തിന്റെ
  ദിനശ്ചര്യകളില്‍
  പാശ്ചാത്യ
  പരിവേഷത്തി൯
  പറുദീസകളില്‍
  പരുശുദ്ധി പരിഹാസൃമാകുന്ന
  നാഗരിക ഭ്രമങ്ങലില്‍
  ബോധമറ്റ അപഥസന്ചാരങ്ങളില്‍
  സൗന്ദര്യ ചന്തകളില്‍
  കച്ചവട തന്ത്രങ്ങളില്‍
  തൊഴിലിടങ്ങളില്‍ പാഠശാലകളില്‍
  മാലാഖ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നു

  ReplyDelete
 13. ഇപ്പോൾ ഈ തെരുവിൽ
  അഴുക്കുചാലിൽ അവ
  തിരസ്കൃതമായി കിടക്കുന്നത്‌
  നിന്നെ വേദനിപ്പിക്കുന്നുണ്ടോ?

  ReplyDelete
 14. പതിവുപോലെ ആശയമനോഹരം, ശക്തം.

  ReplyDelete
 15. വക്കു പോട്ടാത്ത വാക്കുകള്‍,
  പക്ഷേ, ചിലയിടത്ത് കോറി നീറ്റുന്നു...

  ReplyDelete
 16. ലെസ് ലഗേജ് .......

  ReplyDelete
 17. നേടിയതെല്ലാം തന്റെ ആസക്തികള്‍ ശമിപ്പിക്കാന്‍ മാത്രമായിരുന്നവര്‍, പുതിയതു നേടുമ്പോള്‍ പഴയതൊരു ഭാരമായ് മാറുന്നതിനാലതിനെ നിഷ്കരുണം ഉപേക്ഷിക്കുന്നു. ഭയത്താലവര്‍ പുതുജീവനെയും ഉപേക്ഷിക്കും. ഇല്ലെങ്കില്‍, നാളെയവനാല്‍ ഉപേക്ഷിക്കപ്പെടേണ്ടി വന്നെങ്കിലോ?. തന്തയില്ലാത്തവന്‍ തന്തയില്ലാഴ്ക കാണിച്ചാല്‍ കുറ്റം പറയുന്നതെങ്ങനെ?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?