ഉട്ടോപ്യയിലേക്കുള്ള യാത്രയിൽ

അന്ധൻ സ്വരത്തിന്റെ നൂലിൽ
നിറങ്ങളുടെ ചാരുത ദർശിക്കുന്നു.
അവനു മുൻപിൽ എല്ലാരൂപങ്ങളും
ശബ്ദത്തിന്റെ പരലുകളാൽ
നിർമ്മിക്കപ്പെട്ടിരിക്കുന്നു.
കാമിനിയെ ആലിംഗനം ചെയ്യുമ്പോൾ
കരങ്ങൾക്കുള്ളിൽ
അവളുടെ ഭംഗി വരയുന്നു.
തൊട്ടറിയുന്നതും
കേട്ടറിയുന്നതുമാണവന്റെ
സത്യം.
കണ്ടറിഞ്ഞവൻ
ഒരു സങ്കൽപം മാത്രം.
ബധിരന്‌ കേട്ടറിവു മിഥ്യ
കണ്ടറിവുമാത്രം സത്യം
പ്രകാശച്ചീളുകളാൽ
ലോകം അവനു മുന്നിൽ
വാതിലടച്ചിരിക്കുന്നു.
വെറുതേ തുറന്നു വച്ച കണ്ണുകളാൽ
അവൻ നിശ്ചലനായിരിക്കുന്നു.
കണ്ണും കാതും തുറന്നു വച്ചിട്ടും
നാം കാണാതെ പോകുന്ന ലോകമുണ്ട്‌.
ഞാൻ യാത്രചെയ്യുന്നത്‌
അത്തരമൊരു ലോകത്തേക്കാണ്‌.
വരൂ...

Comments

 1. നാം കാണാതെ പോകുന്ന ലോകമുണ്ട്‌.
  ഞാൻ യാത്രചെയ്യുന്നത്‌
  അത്തരമൊരു ലോകത്തേക്കാണ്‌.
  വരൂ...

  ReplyDelete
 2. കണ്ണും കാതും തുറന്നു വച്ചിട്ടും
  നാം കാണാതെ പോകുന്ന ലോകമുണ്ട്‌.
  ഒന്നല്ല ഒരുപാടുലോകം...!
  കവിത കൊള്ളാം..!!

  ReplyDelete
 3. കണ്ണും കാതും തുറന്നു വച്ചിട്ടും
  നാം കാണാതെ പോകുന്ന ലോകമുണ്ട്‌.
  കൊള്ളാം..നന്നായിരിക്കുന്നു..

  ReplyDelete
 4. Beautiful reflections on the nature of reality. Incidentally, a poem I wrote in English 1977, "Dreams of the Blind" published in my collection Germination(1989), deals with the same theme.

  ReplyDelete
 5. കണ്ണും കാതും തുറന്നു വെച്ചിട്ടും കാണാതെയും കേൾക്കാതെയും പോകുന്ന ലോകത്തെ അറിയുന്നതെങ്ങനെ ........... അതോർത്തിരുന്ന് ആ ലോകം തൊടുമ്പോൾ പോലും അറിയാൻ പറ്റാതായി......

  ReplyDelete
 6. ആ ലോകമാണു വലുത്! കണ്ണും കാതും തുറന്നു വച്ചിട്ടും കാണാതേയും കേൾക്കാതേയും പോകുന്ന ലോകം..

  ReplyDelete
 7. നാം കാണാതെ പോകുന്ന ലോകമുണ്ട്‌.

  ReplyDelete
 8. ഞങ്ങളൊക്കെ അതിലേത്തന്നെയാണ്‌ നടക്കുന്നത്. ഭാനു കാണുന്നില്ല, ഞങ്ങൾ നിങ്ങളേയും കാണുന്നില്ല

  ReplyDelete
 9. ചിലത് കാണാതേയും ചിലത് കേള്‍ക്കാതേയും ഇരിക്കുന്നതാണ് നല്ലത് ഇക്കാലത്ത്. കാണേണ്ടതുമാത്രം കാണാം കേള്‍ക്കേണ്ടതുമാത്രം കേള്‍ക്കാം.

  ReplyDelete
 10. കാണാതെ കാണുന്നതും,കേള്‍ക്കാതെ കേള്‍ക്കുന്നതും..
  തുടരുക..

  ReplyDelete
 11. ഭാനുവിനോടൊപ്പം ആ യാത്രയില്‍ പങ്കു ചേരാന്‍ ആഗ്രഹിക്കുന്നു.
  കാണാത്ത,കേള്‍ക്കാത്ത ആ ലോകം, പക്ഷെ വേദനയുടെതാണ്....
  (അന്ധമൂകബധിര വിദ്യാലയത്തിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍.....)

  ReplyDelete
 12. ഇരുളിന്‍
  പൊരുളറിഞ്ഞവനോട്
  കുപ്പിവളയുടെ
  ചുവപ്പിനെ കുറിച്ച്
  പറയുമ്പോള്‍
  നിറയുന്നു,ണ്ടകക്കണ്ണില്‍
  കറുത്ത നോവിനാല്‍
  വെളുത്ത നേരുകള്‍..
  kure nal munp ezhuthiyathanu..

  idakkulla chila kallukadikal ozhichal vayanakarod samvadikkunnund e varikal..

  ReplyDelete
 13. അങ്ങനെ ഉള്ള ഒരു ലോകം ആണോ ഉട്ടോപ്യയ ഉട്ടോപ്യയ എന്ന് പറയുന്നത് ....................
  കണ്ണും കാതും തുറന്നു വച്ചിട്ടും
  നാം കാണാതെ പോകുന്ന ലോകമുണ്ട്‌. ........
  ആശംസകള്‍ .........

  ReplyDelete
 14. ഈ ലോകം മിക്കവര്‍ക്കും പരിചയമുള്ളതാവണം...ഞാനും ഈ ഗണത്തില്‍ പ്പെടുന്നു..ഭാനു മാഷെ!!

  ReplyDelete
 15. കണ്ണും കാതും തുറന്നു വച്ചിട്ടും കാണാതേയും കേൾക്കാതേയും പോകുന്ന ലോകം..

  ReplyDelete
 16. ഇരുളിന്‍റെ പൊരുളറിയാന്‍ ഒരു യാത്ര ...നന്നായി ആശംസകള്‍..

  ReplyDelete
 17. "കണ്ണും കാതും തുറന്നു വച്ചിട്ടും
  നാം കാണാതെ പോകുന്ന ലോകമുണ്ട്‌"
  ഞാൻ യാത്രചെയ്യുന്നത്‌
  അത്തരമൊരു ലോകത്തേക്കാണ്‌.
  വരൂ...
  അങ്ങിനെയൊരു ലോകമുണ്ടെങ്കില്‍ ഭാനുവിനോടൊപ്പം കുഞ്ഞൂസ്സിനോടൊപ്പം ഇതാ ഞാനും വരുന്നു.

  ReplyDelete
 18. > കണ്ണും കാതും തുറന്നു വച്ചിട്ടും
  നാം കാണാതെ പോകുന്ന ലോകമുണ്ട്‌.
  ഞാൻ യാത്രചെയ്യുന്നത്‌
  അത്തരമൊരു ലോകത്തേക്കാണ്‌.
  വരൂ... <

  ഉം ഞാനും കൂടെ നടക്കാം....

  ReplyDelete
 19. നാം കാണാതെ പോകുന്ന ലോകം....
  സത്യമാണ് ഭാനു ...

  ReplyDelete
 20. നന്നായിട്ടുണ്ട്. ഇഷ്ടമായി.

  ReplyDelete
 21. ബധിരനു കേട്ടറിവ് മിഥ്യ
  കണ്ടറിവ് മാത്രം സത്യം .

  ഭാനു , ബധിരനും , അന്ധനും
  മൂ കനും മാത്രമുള്ള ഒരു ലോകത്തെ
  നമുക്ക് സ്വപ്നം കാണാം .

  ReplyDelete
 22. "ഞാൻ യാത്രചെയ്യുന്നത്‌
  അത്തരമൊരു ലോകത്തേക്കാണ്‌.
  വരൂ..."
  വരാം...
  ദേവി-

  ReplyDelete
 23. കണ്ണും കാതും ഉണ്ടായാൽ‌പ്പോരാ.. എന്ന ഓർമ്മപ്പെടുത്തലിന്റെ ജീവിതമുഖം.

  ReplyDelete
 24. ഈ യാത്രയില്‍ ഒപ്പം ചേരാം...
  കണ്ടിട്ടും കാണാത്ത..കേട്ടിട്ടും കേള്‍ക്കാത്ത
  ഇടങ്ങളുടെ ഭാവതലത്തിലേക്കുള്ള യാത്ര...

  ReplyDelete
 25. ആഗ്രഹിച്ച ലോകം ഉട്ടോപ്പിയയല്ലെന്ന് നാമിപ്പോഴും മനസ്സിനെ വിശ്വസിപ്പിക്കുന്നു, ഭാനു വിളിക്കുകപോലും ചെയ്യുന്നു, എനിക്ക് അസൂയ തോന്നുന്നു ഈ ശുഭാപ്തിവിശ്വാസത്തില്‍, ആശംസകള്‍ !

  ReplyDelete
 26. നാം കാണാതെ പോകുന്ന ലോകമുണ്ട്‌.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?