ഗർഭിണി

ഗർഭാവസ്ഥ പോലെ
തേജസ്സാർന്ന എന്തുണ്ട്‌
ഈ ജൈവ വൃക്ഷത്തിൽ?

ഒരാൾ ഉണ്ണുന്നത്‌ ശ്വസിക്കുന്നത്‌
മറ്റൊരാൾക്കു കൂടിയാകുന്ന
പ്രകൃതിയുടെ ഉദാത്തത
തളിർക്കുന്നതിവിടെ മാത്രം.

പൊട്ടിച്ചിരിച്ചും കളിച്ചും
നടന്നൊരു പെൺകുട്ടി
രണ്ടായി ഇരട്ടിച്ച്‌
പുഴു ശലഭമായിമാറും പോലെ
ഒരൽഭുതം സംഭവിക്കുന്നു.

അപ്പോഴവൾ സ്നേഹത്തിന്റെ
ഉദാത്ത ഭാവത്തിലേക്കു
പരിവർത്തനം ചെയ്യപ്പെടുന്നു.
പാലാഴിയിൽ നിന്നും ഒരു കൈവഴി
അവളുടെ മുലകളിലേക്ക്‌
ഒഴുകിയെത്തുന്നു.
ദൈവത്തിന്റെ ഇരിപ്പിടത്തിൽ
അവൾ ഇരിക്കുന്നു.
സൃഷ്ടിയുടെ ആദിമ വേദന
ഉന്മാദമായ്‌ നിറയുന്നു.

Comments

 1. ഒരാള്‍ ഉണ്ണുന്നത്‌ ശ്വസിക്കുന്നത്‌
  മറ്റൊരാള്‍ക്കു കൂടിയാകുന്ന
  പ്രകൃതിയുടെ ഉദാത്തത
  തളിര്‍ക്കുന്നതിവിടെ മാത്രം.

  നല്ല വരികള്‍..

  ReplyDelete
 2. ഒരാൾ ഉണ്ണുന്നത്‌ ശ്വസിക്കുന്നത്‌
  മറ്റൊരാൾക്കു കൂടിയാകുന്ന
  പ്രകൃതിയുടെ ഉദാത്തത
  തളിർക്കുന്നതിവിടെ മാത്രം.
  .......ഈ വരികൾ വളരെ ഇഷ്ടമായി.

  ReplyDelete
 3. അപ്പോഴവൾ സ്നേഹത്തിന്റെ
  ഉദാത്ത ഭാവത്തിലേക്കു
  പരിവർത്തനം ചെയ്യപ്പെടുന്നു.
  പാലാഴിയിൽ നിന്നും ഒരു കൈവഴി
  അവളുടെ മുലകളിലേക്ക്‌
  ഒഴുകിയെത്തുന്നു.
  ദൈവത്തിന്റെ ഇരിപ്പിടത്തിൽ
  അവൾ ഇരിക്കുന്നു.

  നല്ല വരികള്‍ .:)
  പെണ്‍കുട്ടി അമ്മയിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍

  ReplyDelete
 4. അങ്ങനെ ഒരു ദിവ്യ ഉണ്ണികൂടി ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്നു

  ReplyDelete
 5. സൃഷ്ടിയുടെ മഹത്വം.!
  സൃഷ്ടാവിന് സ്തുതി ..!!
  നല്ല വരികള്‍.

  ReplyDelete
 6. അമ്മ അതുവരെ എനിക്ക് അമ്മമാത്രമായിരുന്നു...
  അമ്മയായപ്പോഴാണ് അമ്മ എന്തെന്ന് തിരിച്ചറിവായത്!!!!

  ReplyDelete
 7. നല്ല വരികള്‍..

  ReplyDelete
 8. ഒരാള്‍ ഉണ്ണുന്നത്‌ ശ്വസിക്കുന്നത്‌
  മറ്റൊരാള്‍ക്കു കൂടിയാകുന്ന
  പ്രകൃതിയുടെ ഉദാത്തത...

  അമ്മ!

  ReplyDelete
 9. ithil kooduthal oral ammaye kurichu parayanilla...

  ReplyDelete
 10. നന്നായി ഭാനു..നല്ല കവിത..ഇനിയും
  ഇനിയും നല്ല കവിതകള്‍ പിറക്കട്ടേ

  ReplyDelete
 11. ഭാനു... ശ്രദ്ധിക്കാറുണ്ട്‌....
  നന്നായിരിക്കുന്നു. ആശംസകള്‍

  ReplyDelete
 12. 'ഒരാൾ ഉണ്ണുന്നത്‌ ശ്വസിക്കുന്നത്‌
  മറ്റൊരാൾക്കു കൂടിയാകുന്ന
  പ്രകൃതിയുടെ ഉദാത്തത'

  - സ്ത്രീ...പ്രകൃതി...അമ്മ !

  ReplyDelete
 13. ജീവിതത്തില്‍ ഏറ്റം സന്തോഷിച്ചത്‌ ആ ദിവസങ്ങളില്‍ ആണ് ..ആദ്യമായി ഒറ്റപ്പെടല്‍ എന്നെ വിട്ടു പിരിഞ്ഞതും ആ ദിവസങ്ങളില്‍ ആണ്...നല്ല കവിത

  ReplyDelete
 14. ഭാനു, ഇത് ഗദ്യ കവിതയായില്ലേ എന്നൊരു സംശയം. പക്ഷെ പറഞ്ഞ വിഷയം കൊള്ളാം

  ReplyDelete
 15. ഗർഭാവസ്ഥ പോലെ
  തേജസ്സാർന്ന എന്തുണ്ട്‌
  ഈ ജൈവ വൃക്ഷത്തിൽ?

  ReplyDelete
 16. ഒരാൾ ഉണ്ണുന്നത്‌ ശ്വസിക്കുന്നത്‌
  മറ്റൊരാൾക്കു കൂടിയാകുന്ന
  പ്രകൃതിയുടെ ഉദാത്തത
  തളിർക്കുന്നതിവിടെ മാത്രം.

  ReplyDelete
 17. വിപ്ളവത്തിന്റെ വീഥിയില്‍ നിന്നൊരു വേറിട്ട വായനാനുഭവം പങ്കു വെച്ചതിനു്‌ നന്ദി! വളരെ മൃദുവായ സുഖമുള്ള എഴുത്ത്.

  ReplyDelete
 18. "പൊട്ടിച്ചിരിച്ചും കളിച്ചും
  നടന്നൊരു പെൺകുട്ടി
  രണ്ടായി ഇരട്ടിച്ച്‌
  പുഴു ശലഭമായിമാറും പോലെ
  ഒരൽഭുതം സംഭവിക്കുന്നു"
  ഈ വരികള്‍ ഇഷ്ടമായി. നല്ല കവിത.
  എത്ര ഭംഗിയായിട്ടാണ്‌ ഒരമ്മയെ വര്‍ണ്ണിച്ചിരിക്കുന്നത്!

  ReplyDelete
 19. സൃഷ്ടിയുടെ ആദിമ വേദന
  ഉന്മാദമായ്‌ നിറയുന്നു

  kollaam

  ReplyDelete
 20. ദൈവത്തിന്റെ ഇരിപ്പിടത്തിൽ
  അവൾ ഇരിക്കുന്നു./
  ഈ വരികള്‍ക്ക് പ്രത്യേക നന്ദി ,
  ഭാവനാധീധം..അമ്മ എന്ന വാക്കിന്‍റെ നേരായ അര്‍ഥം.വളരെ നന്നായി ഭാനു. .

  ReplyDelete
 21. ബ്ലോഗില്‍ കണ്ടതിലും വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം

  ReplyDelete
 22. നന്നായിരിക്കുന്നു....

  ReplyDelete
 23. പാലാഴിയിൽ നിന്നുള്ള കൈവഴി, ദൈവത്തിന്റെ ഇരിപ്പിടത്തിലെ ഇരിപ്പ്, സൃഷ്ടിയുടെ ആദിമവേദനയുടെ ഉന്മാദം.. എല്ലാം ഇഷ്ടമായി.

  ReplyDelete
 24. ഈ കവിത സ്വീകരിച്ച എല്ലാവര്ക്കും നന്ദി. സ്ര്ഷ്ടിയുടെ വേദന എന്നെ എന്നും അമ്ബരപ്പിചിട്ടുന്ട്ട്. ലോകത്തിലേക്ക് ഏറ്റവും സുഖകരമായ വേദനയാനിത്. ഈ വിഷയത്തില്‍ പുരുഷന്‍ എന്നും അവളോട അസൂയപെട്ടിരുന്നു. എന്റെ കവിത നീതി പുലര്‍ത്തിയോ എന്നു ഞാനിപ്പോഴും സംശയിക്കുന്നു . നന്ദി.

  ReplyDelete
 25. മൌലികമായ ദർശനമുണ്ട് കവിതയിൽ. അമ്മത്തം എങ്ങനെയാണ് ഉദാത്തമല്ലാതാവും. എനിക്കിപ്പോൾ ഇത് ഫീൽ ചെയ്യും. ഉള്ളിൽ ഒരു ജീവവൃക്ഷം പേറി നടക്കുന്നവളുടെ സ്നേഹകാരുണ്യങ്ങൾ എങ്ങനെ കൺനിറയ്ക്കാതിരിക്കും? പിറവിയെ സംബന്ധിച്ച് വിജയലക്ഷ്മിയുടെ വരവ് വായിച്ച്ഥോർക്കുന്നു. ഈയിടെ മാത്രുഭൂമിയിൽ ബിന്ദു കൃഷ്ണന്റെ കണ്ണു നനയിക്കുന്ന ഒരു കവിത വായിച്ചു. ഉള്ളിലെ ഉണ്ണി ഒലിച്ചു പോയതിനെക്കുറിച്ച്. എനിക്ക് കവിതയുടെ ഘടനയെക്കുറിച്ച് ഒരു പരിഭവമുണ്ട്. കവിത ആവശ്യപ്പെടുന്ന വൈകാരികത നഷ്ടമായോ? ഒരു ലേഖനത്തിലെ പ്രസ്താവനകൾ പോലെ ചിലയിടങ്ങൾ മാറിയോ? ആവോ എന്റെ തോന്നലാവാം.

  ReplyDelete
 26. valare manohramayi virinja varikal, bhavanakal..

  ReplyDelete
 27. valare manoharamyi virinja varikal..bavanakal...

  baavukangal...

  ente malayalam font work cheyyunnilla..sorry

  ReplyDelete
 28. ഇവിടെ വരികയും എന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്ത എന്റെ സ്നേഹിതര്‍ക്കു വളരെ നന്ദി

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?