അവൻ വരും വന്നു ചോദിക്കും

ഒരു പക്ഷെ അർദ്ധരാത്രിയിൽ
അതുമല്ലെങ്കിൽ നട്ടുച്ചയിൽ
കാക്കകരച്ചിലിനൊപ്പമോ
ത്രിസന്ധ്യക്കോ
ആകാശം പൊളിഞ്ഞു വീഴും പോലെ
ഭൂമി പിളർന്നു തുറക്കും പോലെ
അവൻ വരാതിരിക്കില്ല

കടലുകൾ കടന്ന് പത്തേമാരിയിൽ
ആകാശം തുരന്ന് പുഷ്പക വിമാനത്തിൽ
തുടികൾ കൊട്ടി തെരുവു പാട്ടുകാരനെപ്പോലെ
അട്ടഹസിച്ചുകൊണ്ട്‌ ഭ്രാന്തനെപ്പോലെ
ക്ഷുരകനായോ ആശാരിയായോ
വൈദ്യനോ മന്ത്രവാദിയോ
ഏതു രൂപത്തിലും
അവൻ വന്നെത്തിയേക്കാം

അവൻ വരും വന്നു ചോദിക്കും
നമ്മുടെ കൈവെള്ളയിലിരുന്ന്
ഈ ഭൂമി ദ്രവിച്ചു പോകുമ്പോൾ
നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന്?

അവൻ ശരം കുലക്കുമ്പോൾ
നീ ആയിരിക്കണം തേരാളി
അവൻ മൂർച്ചയേറിയ വാൾ
മിന്നലിന്റെ അഗ്നി
വേഗതയുടെ തേർച്ചക്രം
അവന്റെ കൊടി
നിന്റെ മുതുകിൽ നാട്ടണം
കൊടിമരത്തിനു മുകളിൽ
അവനുണ്ടാകും
നിന്റെ വിജയം ആഘോഷിക്കുവാൻ
കാഹളം മുഴക്കുവാൻ

Comments

 1. അവൻ വരും വന്നു ചോദിക്കും
  നമ്മുടെ കൈവെള്ളയിലിരുന്ന്
  ഈ ഭൂമി ദ്രവിച്ചു പോകുമ്പോൾ
  നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന്?

  ReplyDelete
 2. ..
  എനിക്ക് യാതോരൊറപ്പും ഇല്ലൈ :(
  ..
  “..ഈ ഭൂമി ദ്രവിച്ചു പോകുമ്പോൾ
  നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന്?”

  ഇത് എല്ലാര്‍ക്കും പരസ്പരം ചോദിച്ച് മത്സരിക്കാം,
  വലത് വശത്തെ തുളയിലൂടെ വെള്ളം കയറി മുങ്ങുന്ന കപ്പലിന്റെ അഭയം തേടാം ഇടത് വശത്തേക്കോടി..

  അപ്പഴും ചോദിക്കണം, ന്തൂട്ട് കാട്ട്വാരുന്നൂന്ന്..
  ..

  ReplyDelete
 3. ..
  ഒരു സ്പെഷ്യല്‍ നന്ദി..

  കുത്തിപ്പറിക്കത്സ്, അല്ല കുത്തിക്കുറിപ്പ്സ് വായിച്ച് നല്ല അഭിപ്രായവും ഉപദേശവും (രൂപം അതല്ലെങ്കിലും) തന്നതിന്.
  ..
  മലയാളം ടൈപ്പ് ചെയ്യാന്‍ “താക്കോല്‍ മനുഷ്യന്റെ” ലിങ്ക് പോസ്റ്റ് ചെയ്തിരുന്നു ഇവിടെ ഒരു കവിതയുടെ കമന്റില്‍, കണ്ടില്ലെ ആവോ, അതോ ശരിയായീല്ലെ?
  ..

  ReplyDelete
 4. വളരെ നന്നായിരിക്കുന്നു

  ReplyDelete
 5. അവന്‍ വരും..വരാതിരിക്കാന്‍ അവനാകില്ല.

  ഭൂമിയേയും പരിസ്ഥിതിയേയും നശിപ്പിക്കുന്ന തരത്തിലുള്ള ഒരു ജീവിതരീതിയാണ്‌ നാം ഇന്ന് പിന്തുടരുന്നത്. ഇങ്ങിനെ പോയാല്‍ വരും തലമുറകള്‍ക്ക് ഒരു ചുടലപ്പറമ്പായിരിക്കും നമ്മള്‍ കൈമാറുന്നത്. ഈ ജീവിതരീതി മാറ്റുന്നതിനെ കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

  നല്ല ചിന്ത ഭാനു..കാലികാപ്രാധാന്യമുള്ള ഈ വിഷയത്തെ കുറിച്ചെഴുതിയതിന്‌ വളരെ നന്ദി.

  ഓ.എന്‍.വി യുടെ "ഭൂമിക്കൊരു ചരമഗീതം" എന്നയീ കവിത ഒന്നു കേട്ടു നോക്കൂ.

  ReplyDelete
 6. കൊള്ളാം മാഷെ നന്നായിട്ടുണ്ട്

  ആശംസകള്‍ .

  ReplyDelete
 7. അവൻ വരും വന്നു ചോദിക്കും
  നമ്മുടെ കൈവെള്ളയിലിരുന്ന്
  ഈ ഭൂമി ദ്രവിച്ചു പോകുമ്പോൾ
  നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന്? .............Beautiful Bhaanu, But any use, anyone listerning??

  ReplyDelete
 8. അവൻ വരും വന്നു ചോദിക്കും
  നമ്മുടെ കൈവെള്ളയിലിരുന്ന്
  ഈ ഭൂമി ദ്രവിച്ചു പോകുമ്പോൾ
  നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന്?

  ReplyDelete
 9. കൊള്ളാം... നന്നായിട്ടുണ്ട്...

  ReplyDelete
 10. വരുവായിരിക്കും...എന്നാശിക്കാം..
  നന്നായിരിക്കുന്നു കവിത.

  ReplyDelete
 11. വരുമെന്നാശിക്കാം

  ReplyDelete
 12. അവന്‍ വരുമ്പോഴേയ്ക്കും എന്തെങ്കിലും ബാക്കി ഉണ്ടാവുമോ?
  അറിയില്ല..ഞാന്‍ എന്റെ സുഖങ്ങള്‍ ..അതിനപ്പുറം ചിന്തിക്കാന്‍ നമുക്കാവുന്നതു എന്നാണ് ..എല്ലാം മനുഷ്യന് വേണ്ടി എന്ന ചിന്ത തന്നെ എത്ര വിഡ്ഢിത്തം.മരങ്ങളെയും പൂക്കളെയും പോലെ നമ്മളും..ഭൂമിയില്‍ അല്‍പ കാലത്തേക്ക് വിരുന്നിനു വന്നവര്‍..

  ReplyDelete
 13. അതെ, ഉത്തരമില്ലാതെ നില്‍ക്കുമ്പോള്‍ ഒരു തിരിച്ചുപോക്കിനെക്കുറിച്ച് പശ്ചാത്താപ്ത്തോടെ ആലോചിക്കാന്‍ പോലുമാകുമെന്ന് തോന്നുന്നില്ല.

  ReplyDelete
 14. വന്ന് വന്ന് ഇവിടം വരെയായോ?

  :)
  കൊള്ളാം പ്രതിഷേധധ്വനി.......

  ReplyDelete
 15. അവൻ വരും വന്നു ചോദിക്കും
  നമ്മുടെ കൈവെള്ളയിലിരുന്ന്
  ഈ ഭൂമി ദ്രവിച്ചു പോകുമ്പോൾ
  നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന്?
  എന്തുത്തരം പറയും നമ്മള്‍ ?

  ReplyDelete
 16. അവൻ വരും വന്നു ചോദിക്കും
  നമ്മുടെ കൈവെള്ളയിലിരുന്ന്
  ennu? sari ..varumayirikkam..kaththirikkam...

  ReplyDelete
 17. ജീവിതത്തിന്റെ രുചി പ്രത്യാശകളിലായിരിക്കാം അല്ലേ,..

  ReplyDelete
 18. മുന്‍പ് ഇട്ട കമന്റില്‍ പറഞ്ഞ പോലെ,അവന്‍ വരുമ്പോഴേയ്ക്കും എന്തെങ്കിലും ബാക്കി ഉണ്ടാകുമോ എന്തോ?

  ReplyDelete
 19. ഈ ഭൂമി ദ്രവിച്ചു പോകുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നുവെന്ന് ചോദിക്കുമ്പോള്‍ നാം എന്തു മറുപടി പറയും?സത്യത്തില്‍ നാം എന്തു ചെയ്യുകയായിരുന്നു? ഒരു തിരിച്ചുപോക്കിന് ഇനിയും സമയമുണ്ടോ?

  നല്ല കവിത ഭാനു! ഒരു ഓര്‍മ്മപ്പെടുത്തല്‍.....

  ReplyDelete
 20. "അവൻ ശരം കുലക്കുമ്പോൾ
  നീ ആയിരിക്കണം തേരാളി
  അവൻ മൂർച്ചയേറിയ വാൾ
  മിന്നലിന്റെ അഗ്നി
  വേഗതയുടെ തേർച്ചക്രം
  അവന്റെ കൊടി
  നിന്റെ മുതുകിൽ നാട്ടണം
  കൊടിമരത്തിനു മുകളിൽ
  അവനുണ്ടാകും
  നിന്റെ വിജയം ആഘോഷിക്കുവാൻ
  കാഹളം മുഴക്കുവാൻ"

  നല്ല കവിത.

  ദേവി-

  ReplyDelete
 21. 'ആകാശം പൊളിഞ്ഞു വീഴും പോലെ
  ഭൂമി പിളർന്നു തുറക്കും പോലെ'

  മൂര്‍ച്ചയുള്ള വരികള്‍ . ശക്തമായ വായനയും.
  നന്ദി .

  ReplyDelete
 22. കൊള്ളാം. നന്നായിട്ടുണ്ട്.

  ReplyDelete
 23. അവൻ വരും വന്നു ചോദിക്കും
  നമ്മുടെ കൈവെള്ളയിലിരുന്ന്
  ഈ ഭൂമി ദ്രവിച്ചു പോകുമ്പോൾ
  നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന്?

  ഞാന്‍ പറയും ഞാന്‍ ഭാനുവിന്റെ ബ്ലോഗ്‌ വായിചിരിക്കുവായിരിന്നു എന്ന്..... ,
  ഞാനും വീറോടെ പ്രതികരിചെഴുതി എന്ന് ...
  അല്ല ഈ ബ്ലോഗുലകവും അത് തന്നെയല്ലേ ചെയ്യുന്നത് ? യേത് ?

  ReplyDelete
 24. അവൻ വരും വന്നു ചോദിക്കും
  നമ്മുടെ കൈവെള്ളയിലിരുന്ന്
  ഈ ഭൂമി ദ്രവിച്ചു പോകുമ്പോൾ
  നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന്?

  ഉണരേണ്ടിയിരിക്കുന്നു ഇനിയെങ്കിലും...
  കുത്തിയിറക്കുന്ന ശക്തമായ വരികള്‍.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?