പേനയിൽ നിറഞ്ഞ മഷി

ഞാനവിശ്വസനീയമായ ഒരു കഥ എഴുതുകയായിരുന്നു. തികച്ചും സാങ്കൽപ്പീകം
. അതെന്റെ ഹൃദയത്തിന്റെ ഏതൊ ദുർബലതയിൽ നിന്നും ഒഴുകി വന്നു. എന്റെ പകൽ കിനാവുകളിലാണത്‌ രൂപം വച്ചത്‌. ഗ്രീഷ്മത്തിൽ മഞ്ഞുപൊഴിയുമ്പോലെ എന്റെ കഥയിൽ വാക്കുകളും കഥാപാത്രങ്ങളും പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

അപ്പോഴാണ്‌ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്‌ ഒരു കഥാപാത്രം സംസാരിക്കാൻ തുടങ്ങിയത്‌. എന്റെ കഥയിലെ നായികയായിരുന്നു അവൾ. അവളെന്നോട്‌ കയർത്തുകൊണ്ട്‌ സംസാരിച്ചു. നിന്റെ ഇഷ്ടങ്ങൾക്കൊത്ത്‌ ചലിക്കാൻ വിധിക്കപ്പെട്ട ഒരു പീറ കഥാപാത്രമല്ല എന്നവൾ തർക്കിച്ചു. നിന്റെ സങ്കൽപ്പങ്ങൾ എത്ര പഴഞ്ചനും സ്വാർത്ഥവുമാണെന്നു് അവളെന്നെ പുച്ഛിച്ചു.

എടാ തന്തക്കു പിറക്കാത്തവനെ, നിന്റെ സ്വയംഭോഗത്തെ തൃപ്തിപ്പെടുത്തുവാനോ നിന്റെ എഴുത്ത്‌? നീ എന്റെ ജീവിതത്തെ അതിന്റെ വേദനയിൽ ദർശിച്ചിട്ടുണ്ടോ? ഒരു പെണ്ണ്‌ നെരിപ്പോടുപോലെ നീറി നീറി ജീവിക്കുന്നതിന്റെ യുക്തികൾ നിനക്കറിയുമോ? ഇല്ലെങ്കിൽ നീ എഴുതരുത്‌. കയറൂ ഈ പേനക്കുള്ളിൽ. ഇനി മഷിക്കു പകരം നീ. ഞാനെഴുതും. കൊല്ലന്റെ ആലയിലെ തീ പോലെ ഞാൻ കഠിനമായതിനെയെല്ലാം ഉരുക്കിയെടുക്കും. നീ വെറും മഷിയായി എന്റെ അക്ഷരങ്ങൾക്ക്‌ നിറം കൊടുത്താൽ മാത്രം മതിയാകും.

മറുത്തൊന്നും പറയാൻ ശേഷിയില്ലാത്തവനായി ഞാൻ പേനക്കുള്ളിൽ കയറിക്കൂടി. മഷിയായ എന്നെ എഴുതിക്കൊണ്ട്‌ അവൾ പുതിയ കഥയെഴുതി. പലതും വെട്ടിമാറ്റിക്കൊണ്ടും കൂട്ടിച്ചേർത്തുകൊണ്ടും അവൾ മുന്നേറിക്കൊണ്ടിരുന്നു.

പ്രിയപ്പെട്ടവളെ, ഇനി നീ എന്നെ പതിവു കൂടിക്കാഴ്ചകളിൽ തിരയല്ലേ... ഞാൻ എഴുതിപടരുന്ന മഷി മാത്രമാണ്‌.

Comments

 1. ആദ്യമായിട്ടാണു ഭാനുവിന്റെ ഒരു കഥ വായിക്കുന്നത്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയര്‍‌ത്തുന്ന ഒരു സ്ത്രീയെ ഈ കഥയിലൂടെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. അടിച്ചമര്‍‌ത്തപ്പെട്ട, പ്രതികരണശേഷി നഷ്ടപ്പെട്ട സ്ത്രീത്വത്തെ അടുക്കളയില്‍ തളച്ചിട്ട് പുരുഷമേധാവികള്‍ കൊടികുത്തി വാഴുമ്പോള്‍, ആ ഊരാകുരുക്കില്‍ നിന്നും കെട്ടുപൊട്ടിച്ച് സ്വാതന്ത്രം നേടുന്ന സ്ത്രീ/സ്ത്രീകള്‍!

  നന്നായി ഭാനു ഈ ചിന്ത. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

  ReplyDelete
 2. ..
  ശ്ശെഡാ‍ാ‍ാ‍ാ‍ാ‍ാ‍ാ...!
  ആ അവസാനവാക്കുകള്‍ കലക്കി. ;)
  കവിതയറിയുന്നവര്‍ കഥയെഴുതുമ്പോഴേ ഇത്തരം മനോഹരമായ വരികള്‍ ഉണ്ടാവുകയുള്ളു. അവര്‍ കവിത എഴുതിത്തെളിഞ്ഞവര്‍ ആയിരിക്കണമെന്നര്‍ത്ഥമില്ല ഞാന്‍ പറഞ്ഞതില്‍.

  ഭാന്വേ..യ്, അധികം കഥയെഴുതി പെണ്ണുങ്ങളെയെല്ലാം അരങ്ങത്തേക്ക് കൊണ്ടുവരുമെന്ന് തോന്നുന്നു. ആദിലാസ് ഡയറി വായിച്ചാല്‍ അറിയാന്‍ അതിന്റെ ഭവിഷ്യത്ത്.

  അയ്യോ ഞാനോടി.. ഹിഹിഹി.{പൊരുതുന്ന പ്രത്യയശാസ്ത്രത്തിനും, .... << ഇത് കണ്ടേന് ശേഷമാ ഓടിയത് ;)}

  ജ്ഞാനപീഠക്കാര്‍ പോലും പെണ്ണിനെ കഥകളില്‍ രണ്ടാം തരമായിട്ടെ എഴുതിയിട്ടുള്ളു.

  കഥ നന്നായിട്ടുണ്ടേ..
  ഒന്ന് രണ്ട് ഡയലോഗ് ഉള്ളത് “quote” ചെയ്ത് കഥപാത്രത്തെക്കൊണ്ട് പറയിപ്പിച്ചാല്‍ കഥയ്ക്കൊരു സുഖം കിട്ടുമെന്ന്‍ തോന്നിയിട്ടുണ്ടൊ? എന്റെ സംശയമാണ്.

  ഉത്തരം പ്രതീക്ഷിക്കുന്നു.
  ..

  ReplyDelete
 3. ..
  ചുമ്മാ ഒന്ന് നോക്കിക്കോളു, ഞാനിവിടെങ്ങും വന്നിട്ടുമില്ല, വായിച്ചുട്ടുമില്ല, കമന്റീട്ടുമില്ല ;)
  ..

  ReplyDelete
 4. @രവി, എന്തിനാ ഓടുന്നത്. നല്ലൊരു കാര്യമല്ലേ പറഞ്ഞത്. ആദിലയുടെ ഈ പോസ്റ്റ് ഞാന്‍ മുന്‍പേ വായിച്ചിരുന്നു. അതു മറ്റുള്ളവര്‍ക്കും കൂടി വായിക്കാനായി പങ്കുവെച്ചതിന്‌ രവിക്ക് എന്റെ പ്രത്യേക നന്ദി.

  ReplyDelete
 5. ആശംസകള്‍ ...........ആദ്യ കഥക്ക് ..
  ഇത് കഥ ആയോ എന്ന് എനൂട് ചോദികരുത്...........ഞാന പറയൂല

  ReplyDelete
 6. ezhuththukaarante bhaaryayuTe rOdanamaaNO ithe
  :-)

  ReplyDelete
 7. "ഒരു പെണ്ണ്‌ നെരിപ്പോടുപോലെ നീറി നീറി ജീവിക്കുന്നതിന്റെ യുക്തികൾ നിനക്കറിയുമോ? ഇല്ലെങ്കിൽ നീ എഴുതരുത്‌."

  ഈ രണ്ടു വാക്യങ്ങളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്..
  കഥകളുടെ ലോകത്തേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

  ReplyDelete
 8. പ്രിയപ്പെട്ടവളെ, ഇനി നീ എന്നെ പതിവു കൂടിക്കാഴ്ചകളിൽ തിരയല്ലേ... ഞാൻ എഴുതിപടരുന്ന മഷി മാത്രമാണ്‌.

  ആശംസകള്‍..

  ReplyDelete
 9. നന്നായിരിക്കുന്നു.

  ReplyDelete
 10. interesting!!...............
  short,intense and srntimental...........
  iniyum varaam..............

  ReplyDelete
 11. bhanu.. valare manoharamayirikkunnu. kathayil nalla bhaviyundu.. thudaru..

  ReplyDelete
 12. നന്നായിരിക്കുന്നു

  ReplyDelete
 13. ആശംസകള്‍ ...........

  ReplyDelete
 14. I once saw a malayalam film with a theme on destruction of rivers..forgot its name..in the film there is an intellectual husband who always teases his wife saying that she dont know any of the current affairs and that she is a moron who never respond to the social issues..later at one stage she is suggesting to her husband to adopt a child whom they knew and who became an orphan, though she has two children herself..the husband is visibly surprised..and she responds that she is not an armchair intellectual like him who preaches things without doing anythng..it was a beautiful scene..thought provoking...somehow the scene came to my mind when i read your work though the context is a bit different..
  good work..especially the last two lines..they are poetic..

  ReplyDelete
 15. വ്യത്യസ്ഥമായി കഥ പറയാനുള്ള ഈ ശ്രമം കൊള്ളാം.

  ReplyDelete
 16. ചെറിയ കഥയായി വലിയ കാര്യം പറഞ്ഞിരിക്കുന്നല്ലോ.... ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്ന കവിത തുളുമ്പുന്ന വരികളും മനോഹരം തന്നെ.

  ReplyDelete
 17. കവിത തളിര്‍ത്തു പൂത്തു.. കഥ വിരിഞ്ഞൂ.

  ReplyDelete
 18. നന്നായിരിക്കുന്നു ..

  ReplyDelete
 19. ഭാനു...
  ആദ്യമായാണ്‌ ഇതിലെ.
  വളരെ കറങ്ങി തിരിഞ്ഞു ഇതിലെയെത്താന്‍.
  കഥ വായിച്ചു. വേറിട്ടൊരു ശൈലി.
  നന്നായി രസിച്ചു.
  കൂടെ എന്നെ കൊണ്ടിങ്ങനെ എഴുതാന്‍ കഴിയുന്നില്ലെന്നുള്ള ചെറിയ അസൂയയും.

  ReplyDelete
 20. "പ്രിയപ്പെട്ടവളെ, ഇനി നീ എന്നെ പതിവു കൂടിക്കാഴ്ചകളിൽ തിരയല്ലേ... ഞാൻ എഴുതിപടരുന്ന മഷി മാത്രമാണ്‌."

  കവിതപോലെ മനോഹരമായ കഥ! ശക്തമായ ഭാഷ. ഇനിയും കഥകള്‍ എഴുതൂ. വായിക്കാനായി കാത്തിരിക്കുന്നു...
  അഭിനന്ദങ്ങള്‍.

  ദേവി-

  ReplyDelete
 21. ആഹ, എത്ര സുന്ദരമായ അവതരണം... കാഴ്ചപാടുകള്‍ കലക്കി

  ReplyDelete
 22. ഇതാണ് കഥ.
  വാക്കുകൾ ഗംഭീരം.
  ഒതുക്കി പറഞ്ഞതിന് അഭിനന്ദനങ്ങൾ.

  ReplyDelete
 23. ഈ പേനായ്ക്കകത്തു കയറി എഴുതുന്ന പരിപാടി കൊള്ളാം......

  ReplyDelete
 24. ഈ പേനായ്ക്കകത്തു കയറി എഴുതുന്ന പരിപാടി കൊള്ളാം.
  ഞാനും അതുതന്നെ പറയുന്നു.

  ReplyDelete
 25. ശക്തമായ ഭാഷ, വേറിട്ട അവതരണ ശൈലി,
  കാലിക പ്രാധാന്യമര്‍ഹിക്കുന്ന വിഷയം.

  അഭിനന്ദനങ്ങള്‍ ഭാനു..

  ReplyDelete
 26. നല്ല കഥ....ഇനിയും ഒരുപാടു തവണ പേനയ്ക്കുള്ളില്‍ കയറി മഷിയായി പടര്‍ന്ന്‍ ഈ ബ്ലോഗില്‍ നിറയണം.
  കാത്തിരിക്കുന്നു നിറമുള്ള അക്ഷരങ്ങള്‍ക്കായി

  ReplyDelete
 27. കഥയിൽ കവിതയുടെ അംശം കൂടുതലുണ്ട്. കഥയ്ക്ക് പ്ലെയിൻ ഭാഷയാണ് നന്ന് എന്ന് തോന്നുന്നു.

  ReplyDelete
 28. ഭാനുവേട്ടാ,
  ഒര്മയുന്ടെന്നു കരുതുന്നു. കുറെ കാലമായി ഭാനുവേട്ടന്റെ ബ്ലോഗില്‍ വരണമെന്ന് വിചാരിക്കുന്നു. ഇപ്പോഴാണ് സാധിച്ചത്.
  കഥ നന്നായി. ബ്ലോഗ്‌ മൊത്തം പരതി നോക്കിയപ്പോ മനസ്സിലായി, കഥയായി ഇത് മാത്രമേ ഉള്ളു എന്ന്.. എന്താ കഥകള്‍ എഴുതാത്തത്?

  ReplyDelete
 29. എഴുതിപടരുന്ന മഷി എന്താ കഥകള്‍ എഴുതാത്തത്?

  ReplyDelete
  Replies
  1. കഥ എന്റെ വീട് വിട്ടു ഇറങ്ങിപോയില്ലേ? :)

   Delete
 30. ഇനിയും കഥകള്‍ തുടരട്ടെ ഭാനു...

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?