സഖിയോട് (2)

പ്രിയേ..,
രണ്ടു മുഖങ്ങളുള്ള ഒരു മനസ്സാണ് നാം
ഹൃദയത്തിന്റെ രണ്ടറകള്‍
കരയും സമുദ്രവും പോലെ
വേര്‍‌പിരിയാനാകാതെ
എനിക്കുള്ളില്‍ നീ ഉണ്ടായിരുന്നു.
ഞാനലഞ്ഞ പാതകളില്‍
എന്റെ നിഴല്‍ പോലെയല്ല
എന്റെ അസ്ഥി പോലെയോ
രക്തം പോലെയോ അല്ല
ഞാനായി തന്നെ നീ ഉണ്ടായിരുന്നു...
എന്റെ കവിതയുടെ വാക്കായി
എന്റെ സ്വപ്നങ്ങളുടെ നിറമായി
ജ്ഞാനത്തില്‍ ദീപ്തമായി
അജ്ഞാതയായി നീ ഇരുന്നു.
ഞാന്‍ അലഞ്ഞത്
നിന്നില്‍ എത്തുവാന്‍ മാത്രം..

Comments

 1. സഖിയോട്‌ എന്ന എന്റെ രണ്ടാമത്തെ കവിതയാണിത്. ഇത്തരം കവിതകള്‍ ഇനിയും എന്നില്‍ നിന്നും പ്രതീക്ഷിക്കുക.
  കവിതയായി എന്നില്‍ പെയ്തിറങ്ങുകയും എന്നെ ഒരു പൂമരമാക്കുകയും ചെയ്ത പ്റിയ സഖിക്ക് ഈ കവിതകള്‍ സമര്‍പ്പിക്കുന്നു.

  ReplyDelete
 2. എന്റെ കവിതയുടെ വാക്കായി
  എന്റെ സ്വപ്നങ്ങളുടെ നിറമായി
  ജ്ഞാനത്തില്‍ ദീപ്തമായി
  അജ്ഞാതയായി നീ ഇരുന്നു......... ഞാന്‍ എന്നെത്തന്നെ ഇവിടെ കാണുന്നു ഭാനു, ഈ വരികള്‍ എന്നില്‍ ഒള്ളോളം കാണും

  ReplyDelete
 3. നീ ഞാന്‍ ആണോ ?അതോ ഞാന്‍ നീ ആണോ ??
  ആശംസകള്‍ .........

  ReplyDelete
 4. ഞാനും നീയുമില്ല.

  ReplyDelete
  Replies
  1. പിന്നെ ഉള്ളത് ആരാണ് ?

   Delete
 5. ഞാനും,നീയ്യും.....
  ഒപ്പം
  തിരുവോണാശംസകൾ


  വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
  അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
  ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
  മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...

  ചങ്ങലക്കിട്ട ഈ പ്രവാസത്തടവിലും ;
  ചിങ്ങത്തിലെ ആ തിരുവോണമൂണും ,
  തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും,
  മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !

  സസ്നേഹം,
  മുരളീമുകുന്ദൻ.

  ReplyDelete
 6. എന്റെ നിഴല്‍ പോലെയല്ല
  എന്റെ അസ്ഥി പോലെയോ
  രക്തം പോലെയോ അല്ല
  ഞാനായി തന്നെ നീ ഉണ്ടായിരുന്നു...

  ലോലമായ വരികള്‍


  എന്റെ നിഴല്‍ പോലെയല്ല
  എന്റെ അസ്ഥി പോലെയോ
  രക്തം പോലെയോ അല്ല
  ഞാനായി തന്നെ നീ ഉണ്ടായിരുന്നു...

  ReplyDelete
 7. പെയ്തിട്ടും പെയ്തിട്ടും തീരാത്ത, കനംവച്ചൊരു പ്രണയമേഘം ഉള്ളിൽ.. വായിക്കുമ്പോൾ സന്തോഷം തോന്നുന്നു.

  ReplyDelete
 8. ഞാനും നീയും എന്ന രണ്ട് ‘നമ്മള്‍’ എന്ന ഒന്ന് ആകുന്നതാണല്ലൊ സ്നേഹപൂര്‍ണതയുടെ പൂക്കാലം.

  ReplyDelete
 9. രണ്ടു മുഖങ്ങളുള്ള ഒരു മനസ്സാണ് നാം
  ഹൃദയത്തിന്റെ രണ്ടറകള്‍
  കരയും സമുദ്രവും പോലെ

  ReplyDelete
 10. ഇതിനു....പ്രചോദനം നല്‍കുന്ന സഖിക്ക് നന്ദി!

  ReplyDelete
 11. പ്രണയഗീതികള്‍ നിലയ്ക്കാതിരിക്കട്ടെ..

  ReplyDelete
 12. വേര്‍പിരിയാനാകാതെ എനിക്കുള്ളില്‍
  നീ ഉണ്ടായിരുന്നു..
  ഞാനായി തന്നെ നീ ഉണ്ടായിരുന്നു
  ഒരിയ്ക്കലും മരിയ്ക്കാത്ത ഒന്നാണ് പ്രണയം
  ആശംസകള്‍............

  ReplyDelete
 13. പ്രണയം ഇരിക്കുന്ന കൊമ്പില്‍
  കാറ്റ് വന്നു പറയുന്നതും
  അലച്ചിലിന്റെ കഥയല്ലേ

  ReplyDelete
 14. ഈ കവിത മനസ്സില്‍ പ്രണയത്തിന്റെ പെരുമഴ പെയ്യിപ്പിക്കുന്നു. പ്രണയം വാരിവിതറുന്ന സഖീ..നീയെത്ര ഭാഗ്യവതി!

  മനോഹരമായ കവിത. ഇനിയും ഇതു പോലുള്ള കവിതകള്‍ പ്രതീക്ഷിക്കുന്നു.
  അഭിനന്ദങ്ങള്‍ ഭാനു...

  ReplyDelete
 15. "എന്റെ കവിതയുടെ വാക്കായി
  എന്റെ സ്വപ്നങ്ങളുടെ നിറമായി
  ജ്ഞാനത്തില്‍ ദീപ്തമായി
  അജ്ഞാതയായി നീ ഇരുന്നു."
  മനോഹരമായ വര്‍ണ്ണന...സ്വപ്നങ്ങളുടെ നിറവും കവിതയുടെ വാക്കുമായി എന്നും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...
  paulo coelho യുടെ brida യിലെ ചില വരികള്‍ ഓര്‍മ്മപ്പെടുത്തി...

  ReplyDelete
 16. ഞാന്‍ അലഞ്ഞത്
  നിന്നില്‍ എത്തുവാന്‍ മാത്രം..
  -എന്റെ പ്രണയമേ എന്റെ പ്രണയമേ എന്റെ ആയിരം പ്രണയങ്ങളേ...

  ReplyDelete
 17. വേര്‍‌പിരിയാനാകാതെ
  എനിക്കുള്ളില്‍
  ഞാനായിത്തന്നെ നീ ഉണ്ടായിരുന്നു..

  ReplyDelete
 18. എന്റെ ഉള്ളില്‍ ഞാനായി തന്നെ നീ ഉണ്ടായിരുന്നു.
  "രണ്ടു മുഖങ്ങളുള്ള ഒരു മനസ്സാണ് നാം.."

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?