സഹശയനം

പുലിപ്പുറത്ത്‌ കയറിയവരുണ്ട്‌
ഞാനോ, പുലിയോടൊത്തു ശയിക്കുന്നവൾ
നിദ്ര കൈവെടിഞ്ഞവൾ
എപ്പോഴാണ്‌ അവനുണരുകയെന്നും
അവന്റെ നഖമുനതട്ടി
ചോരകിനിയുകയെന്നും അറിഞ്ഞുകൂട.
അവനെന്നെ ചുംബിക്കുമ്പോൾ
ചുണ്ടുകൾ മുറിഞ്ഞു പോകരുത്‌.
എന്റെ രക്തത്തിന്റെ രുചി
അവനെ ഉന്മത്തനാക്കും
അപ്പോഴവൻ
എന്റെ പുറം രുചിയേക്കാൾ
അകം രുചിയുടെ വശ്യതയിൽ
സ്വയം നഷ്ടപ്പെട്ടുപോകും
അതുകൊണ്ട്‌ അവനുണരുമ്പോൾ
അവന്റെ ഭോഗങ്ങളെ ഊട്ടി
അവന്റെ നോട്ടങ്ങളെ താലോലിച്ച്‌
പുലിപ്പെണ്ണെന്ന നാട്യത്തിൽ
അഹങ്കാരിയായി വാഴുന്നു.
ഈ വഴ്‌വിന്റെ നോവ്‌
അറിയുന്നതെത്രപേർ?

Comments

 1. പുരുഷന്റെ അധികാരത്തിനും സം‌രക്ഷണത്തിനും കീഴില്‍ സ്ത്രീ "നല്ല ഭാര്യയായി" ജീവിക്കുന്നു. പക്ഷേ മിക്ക കുടുംബങ്ങളിലും സ്നേഹവും, ബഹുമാനവും, പരസ്പരവിശ്വാസവും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു.

  ഭാനു, നല്ല കവിത. അഭിനന്ദങ്ങള്‍.

  ReplyDelete
 2. പ്രിയ ഭാനൂ..
  “വാഴ്വേ നോവിന്റെ പെരുമഴ..
  നനഞ്ഞേ..നടക്കണം….
  മരണത്തിൻ തണുത്ത ചുംബനം..
  മൂർദ്ധാവിൽ മുദ്രണം ചെയ്യും വരെ…..“
  നോവറിയുന്നു….ശാർദ്ദൂലിക്ക്..എന്റെ അഭിനന്ദങ്ങൾ…

  ReplyDelete
 3. ഇത് പോലെ ഒന്ന് ചുള്ളികാടിന്റെ കവിത ഉണ്ട് സഹശയനം ..നന്നായിട്ടുണ്ട്
  ബട്ട്‌
  വായിക്കാന്‍ ഇത്തിരി പ്രയാസം ഉണ്ട് ബ്ലാകില്‍ ഈ വൈറ്റ് ........
  ആശംസകള്‍

  ReplyDelete
 4. ഹോ..ഈ വായാടിയെക്കൊണ്ട് തോറ്റു…എനിക്കു മുൻപേ പറന്നു വന്നല്ലോ..
  ജാലകവും തുറന്ന് സദാ സമയമിരിപ്പാണല്ലെ…അപ്പൊ…ഈ വെപ്പും തീനുമൊക്കെ എങ്ങനാ…

  ReplyDelete
 5. പുലി അഥവാ നരി യോടൊത്ത് സഹശയനം നടത്തുന്ന ചില നാരികൾ(പുലിച്ചികൾ) പുലിയിണയെ , ഇണക്കി വെറൂം എലി പോലെയാക്കി .....
  അഹങ്കാരിയായി വാഴുന്നു.....

  ഈ പുലിയെലികളുടെ വഴ്‌വിന്റെ നോവ്‌
  അറിയുന്നതെത്രപേർ?

  ReplyDelete
 6. കലക്കി, ഒരു പ്രതി കവിതയ്ക്ക് scope ഉണ്ട് :)

  ReplyDelete
 7. നല്ല കവിത... അഭിനന്ദനങള്‍

  ReplyDelete
 8. ..
  നല്ല കവിത :)

  ബിലാത്തിപട്ടണക്കാരന്‍ പറഞ്ഞവെച്ച് ഒരു പ്രതി കവിത ആരാ എഴുതുന്നെ?!

  ആശംസകള്‍
  ..

  ReplyDelete
 9. kollam ivanoru puliyanee..yenna mammootiyude dialogue orththupokunnu

  ReplyDelete
 10. 'സഹശയന'ത്തിലൂടെ പെണ്ണിന്റെ നിസ്സഹായത, നല്ല ഭാര്യ എന്നു വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയില്‍ സ്വതം മറന്നു പോകുന്ന സ്ത്രീയെ നന്നായി അവതരിപ്പിച്ചു.

  ReplyDelete
 11. വായിച്ചു, ഇങ്ങനെയൊക്കെയാണോ പെണ്ണിന്റെ മനസ്സു എന്നൊരു സംശയം. അതൊ ഇതും പുരുഷന്‍ അണിയിച്ചുകൊടുക്കുന്ന ഉടുപ്പോ?

  ReplyDelete
 12. 'എപ്പോഴാണ്‌ അവനുണരുകയെന്നും
  അവന്റെ നഖമുനതട്ടി
  ചോരകിനിയുകയെന്നും അറിഞ്ഞുകൂട.'

  അഭിനന്ദനങ്ങള്‍ ഭാനൂ ...
  എഴുതുക, ഇനിയുമിനിയും..
  പറയാന്‍ കഴിയാത്തതൊക്കെയും..

  ReplyDelete
 13. ഞാന്‍ കവിത എഴുതാറില്ല, അതിനാല്‍ എനിക്ക് കവിതയെ നന്നായി വിലയിരുത്താനും അറിയില്ല,എന്നാലും ഞാന്‍ എന്റെ അഭിപ്രായം പറയുന്നു . പുരുഷനെ പുലിയോടൂ ഉപമിച്ചതു നന്നായിട്ടുണ്ട്.ഭയം നിറഞ്ഞ ഒരു ജീവിതത്തെ മനോഹരമായി വാക്കുകളില്‍ വരച്ചുവെച്ചിരിക്കുന്നു.

  ReplyDelete
 14. സ്വയം നഷ്ടപ്പെടുത്തലിന്റെ സ്വത്വ വ്യഥ!

  ReplyDelete
 15. smithayude comment quote cheyyunnu..."വായിച്ചു, ഇങ്ങനെയൊക്കെയാണോ പെണ്ണിന്റെ മനസ്സു എന്നൊരു സംശയം. അതൊ ഇതും പുരുഷന്‍ അണിയിച്ചുകൊടുക്കുന്ന ഉടുപ്പോ?"

  ReplyDelete
 16. ഭയം മാത്രം ....

  ReplyDelete
 17. ഇതിലെ കമന്റുകളാണ് കൂടുതൽ ആസ്വദിച്ചത്.

  “അപ്പോഴവൻ
  എന്റെ പുറം രുചിയേക്കാൾ
  അകം രുചിയുടെ വശ്യതയിൽ
  സ്വയം നഷ്ടപ്പെട്ടുപോകും“
  നല്ല വരികൾ.

  ReplyDelete
 18. ഹൊ, മെയിൽ ഷോവനിസത്തിന്റെ മൂർത്തരൂപം കൃത്യമായി വരച്ചിട്ടു.
  എല്ലാ പെണ്ണുങ്ങളും ഈ നാട്യത്തിന്റെ കുറ്റബോധത്തിൽ നീറി നീറി ഒടുങ്ങുകയാവും. അല്ലേ?

  നരസിംഹം എന്ന സിനിമയിലെ മോഹൻലാലിന്റെ ഒരു ഡയലോഗ് ഓർമ്മ വരുന്നു.
  ‘ഈ അവതാരത്തെ പേറാൻ കഴിയുമോ നിനക്ക്?’
  അപ്പോൾ പെണ്ണിന്റെ ഉത്തരം.(ഐശ്വര്യ) ഞാൻ കട്ടയ്ക്ക് പിടിച്ചോളാമേ....


  അപ്പോഴവൻ
  എന്റെ പുറം രുചിയേക്കാൾ
  അകം രുചിയുടെ വശ്യതയിൽ
  സ്വയം നഷ്ടപ്പെട്ടുപോകും

  ഈ വരികൾ ഒഴിവാക്കാമായിരുന്നു എന്നു തോന്നി.

  ReplyDelete
 19. പുലിപ്പെണ്ണെന്ന നാട്യത്തിൽ
  അഹങ്കാരിയായി വാഴുന്നു.

  ഈ രണ്ടു വരികൾ ധാരാളം!
  Good‌!

  ReplyDelete
 20. ഉം..
  ഈ വഴ്‌വിന്റെ നോവ്‌
  അറിയുന്നതെത്രപേർ?

  ReplyDelete
 21. ഈ വാഴ്വിന്റെ നോവ്‌ അറിയുന്ന കുറച്ചു പേരെങ്കിലുമുണ്ടല്ലോ? അതുകൊണ്ടല്ലേ ഇങ്ങിനെയൊരു കവിത എഴുതിയത്.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?