ദൈവനിന്ദ

കാലം മാറി, കഥയും...
ആയതിനാല്‍
ഞാനും ഏര്‍പാടാക്കി
ഒരു കൊട്ടേഷന്‍ സംഘത്തെ
ഇനി ദൈവനിന്ദ ചെയ്യുന്നവര്‍ക്ക്
അങ്ങ് ആകാശത്തിലല്ല
ഇവിടെ ഭൂമിയില്
ഞാന്‍ നീതി നടപ്പിലാക്കും
കൊത്തി അരിയും കൈകാലുകള്‍

Comments

 1. അതിനാരാ അധികാരം തന്നെ ?
  ദൈവമാണോ ?

  ആശംസകള്‍

  ReplyDelete
 2. ആഹാ ... അപ്പോള്‍ ആ‍ കോട്ടെഷന്‍ സംഗത്തിന്റെ തെറ്റ് തിരുത്താന്‍ ആര് വരും ?

  ReplyDelete
 3. മിക്കവാറും അങ്ങനെത്തന്നെ വേണ്ടിവരും ഭാനു..
  അവതാരങ്ങള്‍ എവിടെ പോയി?
  ഇനിയൊരു യേശു വരും വരെ കാക്കാനോ?

  (പക്ഷേ, നമുക്കതിനു അധികാരം ഉണ്ടോ?
  'നീതി ന്യായ കോടതിക്ക്' ആവാമെങ്കില്‍ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ, അല്ലേ?)

  അഭിനന്ദനങ്ങള്‍..

  ReplyDelete
 4. ഇങ്ങനെ എഴുതുന്നവരേയും വെറുതെ വിടില്ല.. :)

  ReplyDelete
 5. ദൈവ നാമത്തില്‍ ആരംഭിക്കുന്നു.അനുസരിക്കുന്നവനെ അനുഗ്രഹിക്കുന്നവന്‍ .അനുസരിക്കാത്തവനെയും.
  തെളിയിച്ച് പറഞ്ഞാല്‍ നന്ദി കാണിക്കുന്നവനേയും നിന്ദ കാട്ടുന്നവനേയും അനുഗ്രഹിക്കുന്നവന്‍ എന്ന് ചുരുക്കം
  അറബി ഭാഷയില്‍ : ബിസ്‌മില്ലാഹി റഹ്‌മാനി റഹീം എന്നതിന്റെ സാരം ഇതത്രെ....പക്ഷെ സാരം ഗ്രഹിക്കാന്‍ ആര്‍ക്കാണിവിടെ നേരം .ഓര്‍മ്മപ്പെടുത്തലിന്‌ നന്ദി

  ReplyDelete
 6. Manjiyilഎന്റെ കവിതയെ അതിന്റെ അര്‍ഥത്തില്‍ ഉള് കൊണ്ടിരിക്കുന്നു.

  ReplyDelete
 7. വിധിക്കായി ‘അങ്ങ്’ ചെല്ലുംവരെയുള്ള കാത്തിരിപ്പ് ഒഴിവാക്കാമല്ലോ!

  ReplyDelete
 8. വളരെ നന്നായിരിക്കുന്നു

  ReplyDelete
 9. മതത്തിന്റേയും ദൈവത്തിന്റേയും പേരില്‍ ആക്രമം വിതയ്ക്കുന്നവര്‍‌ക്കുള്ള ചുട്ട മറുപടിയാണ്‌ ഭാനുവിന്റെ ഈ കവിത. എന്റെ അഭിനന്ദങ്ങള്‍.

  ReplyDelete
 10. അഭിനന്ദങ്ങള്‍

  ReplyDelete
 11. ഇതൊന്നും ഇപ്പോൾ തുടങ്ങിയതല്ലല്ലോ.
  എത്രയോ കാലമായി ഈ ഭൂമിയിൽ പലതരം അനുഷ്ഠാനങ്ങളായി ഇതെല്ലാം നടക്കുന്നു.
  കവിത നന്നായി.

  ReplyDelete
 12. അതെ ഭാനു, ദൈവനിന്ദ തന്നെ! മൂല്യനിരാസത്തിന്റെ പടുകുഴിയാണ് ഫാസിസ്റ്റ്നീതിബോധം, കവിത അതിന്റെ അപകടത്തെ ശക്തമായി സൂചിപ്പിക്കുന്നു. വളരെ നന്നായി.

  ReplyDelete
 13. കൊത്തി അരിയും കൈകാലുകള്‍

  ReplyDelete
 14. എന്റമ്മോ..! ഞമ്മളീ നാട്ടുകാരനല്ലേയ്‌...

  ReplyDelete
 15. മതഭ്രാന്തന്മാര്‍ തുലയട്ടെ.
  കവിയ്ക്ക് ആശംസകള്‍ .

  ReplyDelete
 16. ഒന്നും പറയാൻ തോന്നുന്നില്ല. കാഴ്ച്ചയും കേൾവിയും അനാവശ്യമാണെന്നു പലപ്പോഴും തോന്നാറൂണ്ട്. എന്തേ എന്റെ ഹൃദയത്തിൽ മാത്രം തഴമ്പു വീ‍ഴാത്തത് എന്നും ഓർക്കാറുണ്ട്.. ഇനിയുമുണ്ട് ഭൂമിയിൽ മനുഷ്യർ ബാക്കി എന്നറിയുന്നു... സന്തോഷം. അതിൽ.

  ReplyDelete
 17. ദൈവം ജീവിച്ചിരിക്കുന്നെങ്കിൽ തീർച്ചയായും കണ്ണും കാതും വായും മൂടിക്കെട്ടി തന്റേതായ എല്ലാ അധികാരങ്ങളും മനുഷ്യരിലെ കിരാതന്മാർക്ക് നൽകി അടിത്തൂൺ പറ്റിയിരിക്കുകയാവും. എനിക്ക് ദൈവത്തിലും ദൈവത്തിന്റെ ശ്രേഷ്ഠപുത്രന്മാരായ മനുഷ്യനിലുമുള്ള വിശ്വാസം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. നിലവിളികൾക്ക് കാതു നൽകാത്ത ഒന്നും നിലവിലുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ.

  ReplyDelete
 18. കവിതയെ അതിന്റെ അര്‍ഥത്തില്‍ ഉള് കൊണ്ടിരിക്കുന്നു

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?