സഖിയോട്‌

പ്രിയസഖി..,
സിംഹാരൂഢയായ മഹേശ്വരിയെപ്പോലെ
ആയുധപാണിനിയായ അമ്മയാണ് നീ
ഒന്നില്‍ സ്നേഹത്തിന്‍റെ ചെന്താമര
മറ്റൊന്നില്‍ ധീരതയുടെ ശംഖ്
വേറൊന്നില്‍ പ്രണയത്തിന്‍റെ മയില്‍പ്പീലി
ഇനിയൊന്നില്‍ കാരുണ്യത്തിന്‍റെ സഹനമുദ്ര

ദേവീ..,
നീ എന്റെ ഹൃദയേശ്വരിയും
അമ്മയും പ്രാണനുമാണ്.
നിന്‍റെ മടിയില്‍ ബാല്യമായി
കരയുകയും ചിരിക്കുകയും ചെയ്യുന്നൂ ഞാന്‍

പ്രിയസഖി..,
എന്‍റെ കണ്ണുകളുടെ മാര്‍ഗ്ഗമായി
നീ എന്‍റെ മിഴികള്‍ക്കുള്ളില്‍ ഇരിക്കുന്നു...
എനിക്കു മുന്നേ നടന്നുകൊണ്ട്
എന്നിലെ ഇരുട്ടിനെ ആട്ടിയോടിക്കുന്നു
എനിക്കു മീതെ സ്നേഹത്തിന്‍റെ
അമൃതം നീ വര്‍ഷിക്കുന്നു
എന്‍റെ സിരകളില്‍
രക്ത തിരകളായി അലയടിച്ചുയരുന്നു
കാട്ടു ചെമ്പകം പൂത്ത സുഗന്ധവുമായി
നീ എന്നെ ചുറ്റി പിണഞ്ഞിരിക്കുന്നു
നിലാവിന്‍റെ വെള്ളിക്കംബളം
കൊണ്ടു പുതപ്പിക്കുന്നു
എന്നില്‍ ആയിരം ശരത്കാലങ്ങള്‍
എഴുതി ചേര്‍ത്തിരിക്കുന്നു.

പ്രിയസഖി..,
ഇനി ഞാന്‍ പര്‍വ്വതങ്ങളെ
അനായാസം കീഴടക്കും
മണല്‍ക്കാടുകളിലേക്ക്
തെളിനീരായ് പ്രവഹിക്കും
എന്‍റെ കൈകള്‍ ചിറകുകളായി വിടരും
സൂര്യരഥത്തിന്‍റെ തേരാളിയായി
ആകാശ നീലിമക്കു മീതെ കുതിച്ചുയരും.

ദേവീ.., വരിക
സിംഹഗര്‍‌ജ്ജനങ്ങളാല്‍ ഈ മൗനത്തെ
നീ ഭേദിക്കുക.

Comments

 1. ദേവീ......., വരിക
  സിംഹ ഗര്ജ്ജനങ്ങളാല്‍ ഈ മൌനത്തെ
  നീ ഭേദിക്കുക.

  ReplyDelete
 2. പ്രിയസഖി എന്നാക്കണം...
  രക്ത തിരകളായി "അലയടിച്ച്ചുയരുന്നു" മാറ്റി അലയടിച്ചുയരുന്നു എന്നാക്കണം

  ReplyDelete
 3. നന്ദി ജിഷാദ്, തെറ്റുകള്‍ ചൂണ്ടി കാട്ടിയതിന്‍ .
  തിരുത്തിയിട്ടുണ്ട് നോക്കുമല്ലോ .

  ReplyDelete
 4. സഹശയനത്തിലെ പെണ്ണിനോടാണോ ഈ ആവാഹനമന്ത്രം??

  ReplyDelete
 5. ഇനി ഞാന്‍ പര്‍വ്വതങ്ങളെ
  അനായാസം കീഴടക്കും
  മണല്‍ക്കാടുകളിലേക്ക്
  തെളിനീരായ് പ്രവഹിക്കും
  എന്റെ കൈകള്‍ ചിറകുകളായി വിടരും
  സുര്യരഥത്തിന്റെ തേരാളിയായി
  ആകാശ നീലിമക്ക് മീതെ കുതിച്ചുയരും.

  സ്ത്രീശക്തി..!!

  ReplyDelete
 6. എന്റെ കൈകള്‍ ചിറകുകളായി വിടരും
  സുര്യരഥത്തിന്റെ തേരാളിയായി
  ആകാശ നീലിമക്ക് മീതെ കുതിച്ചുയരും.

  ReplyDelete
 7. അഭിനന്ദനങ്ങള്‍ ഭാനു..

  ReplyDelete
 8. സഖി..,
  ഇനി ഞാന്‍ പര്‍വ്വതങ്ങളെ
  അനായാസം കീഴടക്കും

  ReplyDelete
 9. പ്രിയസഖി..,

  പ്റിയസഖി.., ????????

  ReplyDelete
 10. പ്രിയസഖി..,
  സിംഹാരൂഢയായ മഹേശ്വരിയെപ്പോലെ
  ആയുധപാണിനിയായ അമ്മയാണ് നീ
  ഒന്നില്‍ സ്നേഹത്തിന്റെ ചെന്താമര
  മറ്റൊന്നില്‍ ധീരതയുടെ ശംഖ്

  ReplyDelete
 11. പ്രിയസഖിയുടെ സ്നേഹത്തേയും, ധീരതയേയും, പ്രണയത്തേയും, കാരുണ്യത്തേയും ദേവിയുടെ കയ്യിലെ പ്രതീകങ്ങളായി ഉപമിച്ചത് മനോഹരമായിട്ടുണ്ട്. നല്ല കവിത.

  ReplyDelete
 12. "എനിക്കു മുന്നേ നടന്നുകൊണ്ട് എന്നിലെ ഇരുട്ടിനെ ആട്ടിയോടിക്കുന്നു"
  നല്ല സഖി, നല്ല കവിത.

  ReplyDelete
 13. ....വരിക
  സിംഹഗര്ജ്ജനങ്ങളാല്‍ ഈ മൌനത്തെ
  നീ ഭേദിക്കുക.

  ഈ വരികളുടെ ശക്തിയും മനോഹാരിതയും അതിനു മുന്നേയുള്ള വരികളെ ക്കാള്‍ വളരെ കൂടുതലാണ്,
  അവസാന വരികള്‍ക്ക് അഭിവാദ്യങ്ങള്‍

  ReplyDelete
 14. ആദ്യഭാഗം വല്ലാതെ പൗരാണികമായിപ്പോയെങ്കിലും ഒടുവിൽ ശരിക്കും വഴികണ്ടുപിടിച്ചു. നന്നായി!

  ReplyDelete
 15. അങ്ങനെ ഒരു സൗഹൃദം എത്ര വലിയ ഭാഗ്യമാണ് ഭാനു.. ആള്‍ക്കൂട്ടത്തിനു നടുവിലും ഒറ്റയ്ക്ക് ആക്കപെടുന്നവര്‍ക്കിടയിലെ ഭാഗ്യവാന്‍...മൗനം വിട്ടുണരട്ടെ താങ്കളുടെ സഖി..ആശംസകള്‍..

  ReplyDelete
 16. അമ്മയും, വഴികാട്ടിയുമൊക്കെയായിമാറുന്ന, സ്നേഹകമ്പളം പുതപ്പിച്ച് സംരക്ഷിക്കുന്ന പ്രിയസഖി ... നന്നായി കേട്ടോ.

  ReplyDelete
 17. ദിവ്യം, മനോഹരം, അർപ്പണം.
  പുരുഷൻ സ്ത്രീയെ പ്രണയത്തിൽ തിരിച്ചറിയുന്നു...

  “പ്രിയസഖി..,
  ഇനി ഞാന്‍ പര്‍വ്വതങ്ങളെ
  അനായാസം കീഴടക്കും
  മണല്‍ക്കാടുകളിലേക്ക്
  തെളിനീരായ് പ്രവഹിക്കും
  എന്‍റെ കൈകള്‍ ചിറകുകളായി വിടരും
  സൂര്യരഥത്തിന്‍റെ തേരാളിയായി
  ആകാശ നീലിമക്കു മീതെ കുതിച്ചുയരും.“

  തീർച്ചയായും! സംശയമില്ല തന്നെ.  നല്ല കവിത വായിച്ചുകഴിയുമ്പോൾ ലഭിക്കുന്ന ആ പോസിറ്റിവ് എനർജി ഇവിടെ അനുഭവപ്പെടുന്നു. സന്തോഷം. ആശംസകൾ. കാവ്യാശംസകളും ഓണാശംസകളും.

  ReplyDelete
 18. ഭാനുവിന്റെ കവിതകിളിൽ പെണ്ണിനോടുള്ള കാരുണ്യം ഒരു കടൽ പോലെ പെരുകുന്നു. ആ അംശം ഞാൻ നന്നായി ആസ്വദിക്കുന്നു. ഇവിടെ ഒരു പെണ്ണിന്റെ ടോട്ടാലിറ്റിയെ തോറ്റിയുണർത്താൻ ശ്രമം നടക്കുന്നു. ആറ്റൂരിന്റെ സംക്രമണം എന്ന കവിത ഓർമ്മ വരുന്നു.അനുകരണം ആരോപിക്കുകയല്ല. ഇഥും അതും തമ്മിൽ തോറ്റിയുണർത്തൽ ഒഴിച്ച് മറ്റ് ഒരു സാമ്യവുമില്ല.

  ReplyDelete
 19. I agree with Suresh.. sahajeevi parigananaykku nandi ketto.
  nalla kavitha.

  ReplyDelete
 20. പ്രിയസഖി..,
  എന്‍റെ കണ്ണുകളുടെ മാർഗ്ഗമായി
  നീ എന്‍റെ മിഴികള്‍ക്കുള്ളില്‍ ഇരിക്കുന്നു...

  ReplyDelete
 21. നന്നായിട്ടുണ്ട് കവിത,
  ചിന്തകള്‍ ഒക്കെ

  സ്ഥിരം ശൈലിയില്‍ നിന്ന്, ഒന്നു വിട്ട്
  പിടിക്കാന്‍ സമയമായി എന്നു തോന്നുന്നു.
  എല്ലാ കവിതകളിലും ഉള്ള ആ ഭാനൂ സ്റ്റാമ്പ്..
  പലപ്പോഴും സച്ചി മാഷുടെ പഴയ കവിതകളെ
  ഓര്‍മ്മിപ്പിക്കുന്നു ഈ ശൈലി എന്നു പറഞ്ഞാല്‍ പിണങ്ങില്ലല്ലോ?

  സ്നേഹം,

  ReplyDelete
 22. ദേവിയുടെ ഭാവങ്ങള്‍ സമാഹരിച്ചുകൊണ്ട് ഉണരുക...
  നന്നായി ഭാനു.

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?