നിശ്ശബ്ദം

ഞാന്‍ എവിടെയാണ്
ഈ ചുമരുകള്‍  എന്നോട്
നിശ്ശബ്ദം പറയുന്നതെന്താണ്
പുറത്തേക്ക് ഒറ്റജനല്‍ മാത്രമുള്ള
ഈ മുറിയല്‍ എന്നെ അടച്ചിട്ടതാരാണ്
പുറത്തെന്തേ വെയില്‍
ഇങ്ങനെ തിളച്ചുപൊന്താന്‍
ഞാനടിച്ചുവാരിയ മുറ്റമാകെ
പവിഴമല്ലികള്‍  വാരിവിതറാറുള്ള
എന്റെ  കൂട്ടുകാരനെവിടെ
അവന്റെ പാട്ടും താളവുമെവിടെ
എന്റെ കാല്‍‌ചിലങ്ക മോഷ്ടിച്ചതാരാണ്
തല നിറയെ കൂറകള്‍ ഇഴയുന്നല്ലോ
കരിന്തിരിയുടെ മണം ഞാന്‍ ശ്വസിക്കുന്നല്ലോ
ഒരു കിളിപോലും ചിലക്കുന്നില്ലല്ലോ
ഘടികാരത്തിന്റെ മിടിപ്പുപോലും ഇല്ലാത്ത
ഈ ഏകാന്തത തിരിച്ചെടുക്കൂ...
എന്റെ മിഴികളില്‍ വിളക്ക് കാണിക്കൂ..
.

Comments

 1. ulsavangal vilakkappetta cheppiladakkappetta manassu thiricharivode kutharunnu, kuthikkunnu.. nannaayirikkunnu.

  ReplyDelete
 2. ഘടികാരത്തിന്റെ മിടിപ്പുപോലും ഇല്ലാത്ത
  ഈ ഏകാന്തത തിരിച്ചെടുക്കൂ.............സുന്ദരമായ വരികള്‍ ,എന്റെ സ്വന്തം മനസ്സിന്റെ തേങ്ങലോ എന്നു തോന്നിപ്പിക്കുന്ന വരികള്‍ .

  ReplyDelete
 3. ഈ ചുമരുകള്‍ എന്നോട്
  നിശബ്ദം പറയുന്നതെന്താണ്
  എന്താണ്....എന്താണ്....എന്താണ്
  നന്നായിട്ടുണ്ട്.

  ReplyDelete
 4. ഏകാന്തത പലപ്പോഴും മന:ശാന്തി പ്രദാനം ചെയ്യുന്നു. ചിലപ്പോള്‍ അശാന്തിയും. ഘടികാരത്തിന്റെ മിടിപ്പുപോലും ഇല്ലാത്ത ഏകാന്തത .. ഒരു പക്ഷെ അത് മരണം മാത്രമാവാം..

  ReplyDelete
 5. എല്ലാം നിശബ്ദയില്‍ നിന്ന് ആരംഭിക്കുന്നു നിശബ്ദയില്‍ തന്നെ അവസാനിക്കുന്നു

  ReplyDelete
 6. എന്റെ മിഴികളില്‍ വിളക്ക് കാണിക്കൂ...

  ReplyDelete
 7. ഏകാന്തത
  ഇത്രമേല്‍
  കൂടെയുള്ളപ്പോള്‍
  ഞാനെങ്ങനെ
  ഒറ്റയ്ക്കാവും..?
  - വീരാന്‍കുട്ടി
  ആശംസകള്‍

  ReplyDelete
 8. നിശ്ശബ്ദമായ ഒരു തേങ്ങല്‍ പോലെ ...

  ReplyDelete
 9. നന്നായി ...വീരാന്‍ കുറ്റിയുടെ കവിത കാഴ്ച വെച്ചതിനു്‌ അനൂപിന്..നന്ദി ! കൂട്ടി വായിക്കുമ്പോള്‍ കൂടുതല്‍ ഭംഗി !

  ReplyDelete
 10. വിഭ്രാന്തിയുടെ കൂരിരൂട്ടില്‍ ഒരു കൊള്ളിയാന്‍ പോലെ ബോധം തിരിച്ചു കിട്ടിയ നിമിഷം.... അപ്പോള്‍ ഉയര്‍ന്ന നിസ്സഹായതയുടെ ശബ്ദം ഞാനീ കവിതയിലൂടെ കേള്‍ക്കുന്നു.

  അവളുടെ ഏകാന്തത എന്നെ അസ്വസ്ഥയാക്കുന്നു.

  തീര്‍ത്തും വ്യത്യസ്തമായൊരു കവിത. ഇഷ്ടമായി.

  ReplyDelete
 11. ഘടികാരത്തിന്റെ മിടിപ്പുപോലും ഇല്ലാത്ത
  ഈ ഏകാന്തത തിരിച്ചെടുക്കൂ...


  നന്നായിരിക്കുന്നു ഭാനൂ..
  അഭിനന്ദനങ്ങള്‍..

  ReplyDelete
 12. കരിന്തിരിയുടെ മണം ഞാന്‍ ശ്വസിക്കുന്നല്ലോ
  ഒരു കിളിപോലും ചിലക്കുന്നില്ലല്ലോ
  ഘടികാരത്തിന്റെ മിടിപ്പുപോലും ഇല്ലാത്ത
  ഈ ഏകാന്തത തിരിച്ചെടുക്കൂ...
  എന്റെ മിഴികളില്‍ വിളക്ക് കാണിക്കൂ...

  ഒത്തിരി ഒത്തിരി ഇഷ്ടമായി.
  ഈ അടുത്ത കാലത്ത് ഇത്രേം നല്ലത് ഒന്ന് വായിച്ചിട്ടില്ല.
  നന്ദി ഭാനൂ....

  ReplyDelete
 13. നന്നായി ; ഭാനു..
  ഈ കൂട്ട്..

  ReplyDelete
 14. കാലം ചെല്ലുമ്പോള്‍ ചില കയ്പുകള്‍ ഒക്കെ മധുരമായി തോന്നും...ഇനി മധുരമായില്ലെങ്കിലും ശീലമാകും..അങ്ങനെ ഏകാന്തതയെ പ്രണയിക്കുന്ന എത്രയോ പേര്‍ ..കവിത നന്നായി...
  "ഘടികാരത്തിന്റെ മിടിപ്പുപോലും ഇല്ലാത്ത
  ഈ ഏകാന്തത തിരിച്ചെടുക്കൂ..."
  ഓഫ്‌ - ഒറ്റക്കിരിക്കുമ്പോള്‍ ഘടികാരങ്ങളുടെ മിടിപ്പിനെ ഭയപ്പെടുന്ന ആളാണ് ഞാന്‍ ...:)

  ReplyDelete
 15. നിശബ്ദമായ അന്വേഷണങ്ങള്‍

  ReplyDelete
 16. ഇഷ്ടപ്പെട്ടു.

  ReplyDelete
 17. കരിന്തിരിയുടെ മണം ഞാന്‍ ശ്വസിക്കുന്നല്ലോ

  ReplyDelete
 18. കരിന്തിരിയുടെ മണം ഞാന്‍ ശ്വസിക്കുന്നല്ലോ

  Good one.
  ശ്വസിക്കുന്നല്ലോ എന്നതിനു പകരം
  'ഞാനറിഞ്ഞല്ലോ' എന്നായാൽ കുറച്ച്‌ കൂടി രസമായിരുന്നു..

  എന്റെ മിഴികളില്‍ വിളക്ക് കാണിക്കൂ...
  this line is too good.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?