പൂമരമുണ്ടായത്

ഇന്നലെ നിന്റെ വാക്ക് 
വന്നെന്നെ കെട്ടിപ്പിടിച്ചു
എന്റെ മൂര്‍‌ദ്ധാവില്‍,
കണ്ണില്‍, കാതില്‍,
ചുണ്ടില്‍, രാഗത്തില്‍,
പരാഗത്തില്‍,
ശോണ ബിന്ദുക്കളില്‍
അസ്ഥികളില്‍
തെരുതെരാ ചുംബിച്ചു.
എന്തൊരാവേശമായിരുന്നു
നിന്റെ വാക്കുകള്‍ക്ക്‌
ചുംബിച്ചു ചുംബിച്ച്
നീ എന്നെ
ഒരു പൂമരമാക്കിയിരിക്കുന്നു.
എന്റെ പൂക്കളിലെ സുഗന്ധം
നിന്റെ വാക്കല്ലാതെ
മറ്റെന്താണ് ?

Comments

 1. തേങ്ങയുടക്കുന്നാണ് ഒരു താന്തോന്നി തന്നെ ആവട്ടെ....
  ആദ്യമേ എന്റെ ബ്ലോഗില്‍ വന്നു വിലപ്പെട്ട അഭിപ്രായം തന്നതിന് നന്ദി.അത് പൂര്‍ണമായും അംഗീകരിച്ചു. എല്ലാ ചിത്രങ്ങളും ചവറ്റു കുട്ടയില്‍.

  എന്തൊരാവേശമായിരുന്നു
  നിന്റെ വാക്കുകള്‍ക്ക്‌
  ചുംബിച്ചു ചുംബിച്ച്
  നീ എന്നെ
  ഒരു പൂമരമാക്കിയിരിക്കുന്നു.
  എന്റെ പൂക്കളിലെ സുഗന്ധം
  നിന്റെ വാക്കല്ലാതെ
  മറ്റെന്താണ് ?

  നല്ല വരികള്‍.എന്താണ് ഭാനു ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.നമ്മെ പൂമരമാക്കുന്നത് മറ്റുള്ളവരുടെ വാക്കുകളാണ് അല്ലേ...

  ReplyDelete
 2. നിന്റെ ശബ്ദം നിലച്ചാല്‍ എന്റെ പൂക്കളിലെ സുഗന്ധം നഷ്ടപ്പെടുമോ?

  അല്ലേലും വാക്കുകള്‍ക്ക് പഞ്ഞമുണ്ടാകില്ലല്ലോ

  ReplyDelete
 3. നിന്റെ വാക്കുകള്‍ക്ക്‌
  ചുംബിച്ചു ചുംബിച്ച്
  നീ എന്നെ
  ഒരു പൂമരമാക്കിയിരിക്കുന്നു
  കൊള്ളാം

  ReplyDelete
 4. കൊള്ളാം.

  പൂമരമാക്കാന്‍ മാത്രമല്ല, പൂത്തുനില്‍ക്കുന്ന മരത്തെ അംളമഴ തൂകി കരിക്കാനും വാക്കുകള്‍ക്കകും.

  നല്ലത്‌ പൂമരമാക്കാനവുന്ന വാക്കുകള്‍ തന്നെ.

  ReplyDelete
 5. എന്തൊരാവേശമായിരുന്നു
  നിന്‍റെ വാക്കുകള്‍ക്ക്
  വേദനിപ്പിച്ചു വേദനിപ്പിച്ചു
  നീ എന്നെ
  ഒരു കോമരമാക്കിയിരിക്കുന്നു..!!
  ക്ഷേമിക്കണേ ഈ സാഹസം...അവളെ ഓര്‍ത്തപ്പോള്‍ ഇങ്ങനെയായിപോയി...

  ReplyDelete
 6. എന്റെ പൂക്കളിലെ സുഗന്ധം
  നിന്റെ വാക്കല്ലാതെ
  മറ്റെന്താണ് ?

  ReplyDelete
 7. എന്റെ പൂക്കളിലെ സുഗന്ധം
  നിന്റെ വാക്കല്ലാതെ
  മറ്റെന്താണ് ?

  ReplyDelete
 8. idaykk ithu pole oru positive energy nallathanu ketto mashe...nannayi..:-)

  ReplyDelete
 9. വളരെ വ്യത്യസ്തമായി തൊന്നുന്നു ഭാനു ഇതെഴുതി വായിക്കുമ്പോള്‍

  ജീവിതഗാനം ഇത്തരം വ്യത്യസ്തരാഗങ്ങളുടെ സുന്ദരമായ ഒരു
  കൂട്ടായ്മയാകട്ടെ...

  നല്ല വരികള്‍

  ReplyDelete
 10. പൂമരം നല്ല വാക്കുകളിലൂടെ കൂടുതല്‍ കൂടുതല്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യട്ടെ..

  ReplyDelete
 11. "എന്റെ പൂക്കളിലെ സുഗന്ധം
  നിന്റെ വാക്കല്ലാതെ
  മറ്റെന്താണ് ?"

  വാക്ക്....അത് സ്നേഹമാണ്‌, ശക്തിയാണ്‌, വഴികാട്ടിയാണ്‌, അറിവാണ്, ‌സത്യമാണ്‌, വെളിച്ചമാണ്.

  ഈ സുഗന്ധം ജീവിതത്തില്‍ എന്നെന്നും സന്തോഷം നിറയ്ക്കട്ടെ..

  മനോഹരമായ കവിത. ഇനിയും ഇതുപോലുള്ള കവിതകള്‍ എഴുതു. ആശംസകള്‍.

  ReplyDelete
 12. നല്ലൊരു പൂമരം തന്നെ ഈ കവിത.

  ReplyDelete
 13. നിന്നിൽ ഞാനും എന്നിൽ നീയും മണക്കുമ്പോൾ ലോകം തന്നെ ഒരു പൂമരമാകും. നിങ്ങളുടെ വാക്കുകളിൽ സുഗന്ധം മണക്കുകയാണെങ്കിൽ പൂക്കളിലേക്ക് ചിത്രശലഭങ്ങൾ പോലെ ജനങ്ങൾ നിങ്ങളെ തേടി വരും എന്ന് ബൈബിൾ

  ReplyDelete
 14. ഇന്നലെ നിന്റെ വാക്ക്
  വന്നെന്നെ കെട്ടിപ്പിടിച്ചു

  ReplyDelete
 15. ചുംബനപ്പൂക്കളുടെ സുഗന്ധം വാക്കുകളായി വന്നപ്പോൾ ഉയർന്ന ഒരു മരംതന്നെയായി, കൊള്ളാം, നല്ല ഒരു ചെറിയ ആശയം രൂപമാക്കി.

  ReplyDelete
 16. കുളിരുന്ന കവിത!

  ReplyDelete
 17. വാക്കിനു നോവിക്കാനും കഴിയും പൂമരം ആക്കാനും കഴിയും അത് തിരിച്ചറിയണം

  ReplyDelete
 18. കവിതയില്‍ ഇപ്പോള്‍ തന്നെ പൂക്കളുടെ മണം ( അവളുടെ) വ്യത്യസ്ഥമായ വീക്ഷണകോണിലൂടെയുള്ള താങ്കളുടെ കവിത സഞ്ചാരം പൂക്കളുടെ സൌരഭ്യം പറക്കുന്നതാവട്ടെ..വാക്കില്‍ നിന്ന്..ആ തേന്‍ നുണയാന്‍ ബൂലോക കമന്റുകള്‍ എത്തട്ടെ..:)

  ReplyDelete
 19. സുഗന്ധമുള്ള വാക്കുകള്‍ കൊണ്ടൊരു കവിതയുടെ പൂമരം.

  ReplyDelete
 20. ജയേട്ടന്റെ കംമെന്റ്നോട് യോജിക്കുന്നു...ആകെ ഒരു കുളിര് തന്നെ...
  എന്താ ഭാനുവേ ...ഉം....

  ReplyDelete
 21. എന്റെ കവിതയുടെ പൂമരത്തിനു വെള്ളം തേവിയ എന്റെ എല്ലാ നല്ല കൂട്ടുകാര്ക്കുമ് കവിതയായി എന്നില്‍ പെയ്തിറങ്ങുന്ന എന്റെ പ്റിയ സ്നേഹിതക്കും ഈ കവിത സമര്‍പ്പിക്കുന്നു.

  ReplyDelete
 22. :-) വ്യത്യസ്തമായ വിഷയം ആണല്ലോ ഇത്തവണ...! പ്രണയത്തിന്റെ ഓരോ മായാജാലങ്ങൾ അല്ലേ...? :-) എന്നും നിറയെ പൂത്ത,സുഗന്ധവാഹിയായ പൂമരമായിരിക്കട്ടെ എന്നാശംസിക്കുന്നു...! പൂമഴ പെയ്തു കൊണ്ടിരിക്കട്ടെ..അവളുടെ വാക്കുകൾ എന്നും കൂട്ടായിരിക്കട്ടെ...!

  ReplyDelete
 23. ചുംബിച്ചു ചുംബിച്ച് പൂമരക്കാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ എന്നെ ഒരു ട്രൈ ചെയ്യ്തന്നെ

  ReplyDelete
 24. ആഹാ, നല്ല മണമുള്ള വരികൾ!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?