ഉരുളക്കിഴങ്ങിനോട്

മല്ലിയും മുളകും ഉള്ളിയും ചേര്‍ത്ത്
അമ്മയുണ്ടാക്കുന്ന മസാലക്കറിയായി
അതിന്റെ ചുണ്ടു പൊള്ളുന്ന രുചിയായി 
കുഞ്ഞിലേ എനിക്കു നിന്നെ അറിയാം.
പിന്നീട് 
മല്ലിയിലയും പച്ച മുളകും ചേര്‍ത്തു കുഴച്ചുണ്ടാക്കിയ 
മറാത്തികളുടെ വടയായും നിന്നെ ആസ്വദിച്ചു.
നീളത്തില്‍  അരിഞ്ഞ് 
ഉപ്പു ചേര്‍ത്ത് വറുത്തെടുത്ത 
പാശ്ചാത്യന്‍  ഫ്രഞ്ചു ഫ്രൈ ആയും
നിന്റെ മേന്മകള്‍ ഞാന്‍ അടുത്തറിയുന്നു.
വാന്‍ഗോഗിന്റെ വിശ്വപ്രസിദ്ധ ചിത്രമായ
ഉരുളക്കിഴങ്ങു തിന്നുന്നവരില്‍
നിന്റെ സൌന്ദര്യ ശാസ്ത്രം ഞാന്‍ വായിച്ചെടുത്തു .

എങ്കിലും
മണ്ണില്‍ നിന്റെ പടര്‍‌പ്പ്
നിന്റെ തളിരിലകളുടെ ഗന്ധം
നിന്നെ ചുംബിച്ച സുര്യ കിരണങ്ങളുടെ അനുരാഗം
ഇന്നേവരെ ഞാന്‍ അറിഞ്ഞില്ല.
നിന്നെ നട്ടു വളര്‍ത്തിയ കരങ്ങളുടെ
വിശപ്പും വ്യഥയും 
ഒന്നുമൊന്നും  എനിക്കറിഞ്ഞുകൂടാ

നിന്നെ അറിയും എന്ന എന്റെ കപട നാട്യത്തില്‍
നിന്നില്‍ നിന്നും എന്നിലേക്കുള്ള 
ദൂരം മാത്രം ഞാന്‍ അളന്നു.
നിന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരമാണ് 
ശരിയായ നീ എന്ന്
എനിക്കോ നിനക്കോ അറിഞ്ഞു കൂടാ.

Comments

 1. കോഫീഹൌസിലെ
  പഴകിയ കട്ലറ്റിനുള്ളില്‍
  പുതഞ്ഞു കിടക്കുന്നരുപത്തിലും
  അറിയുന്നു നിന്നെഞാന്‍
  ....
  കൊള്ളാം !

  ReplyDelete
 2. ഉരുളക്കിഴങ്ങിലും വേറിട്ട ചിന്തകള്‍..!
  നന്നായിരിക്കുന്നു..
  പുറം കാഴ്ച്ചകളിലൂടെ മാത്രം നമ്മളിങ്ങനെ എത്ര പേരെ അറിയാന്‍ ശ്രമിച്ച് പരാജയപ്പെടുന്നു..

  ReplyDelete
 3. കൊള്ളാം .ഉരുള കിഴങ്ങിന്റെ വ്യഥ

  ReplyDelete
 4. നിത്യപരിചയമുള്ള വസ്തുതകളുടെ പിന്നിലെ പല യാഥാര്‍‌ത്ഥ്യങ്ങളും നമുക്ക് അഞ്ജാതമാണെന്ന് ഇതു വായിച്ചപ്പോള്‍ തോന്നി. ജീവിതത്തില്‍ നമ്മള്‍ ഇടപ്പെടുന്ന വ്യക്തികളുടെ മനസ്സിലെ വേദനകളും പ്രശ്നങ്ങളും ഇതുപോലെ നമ്മള്‍ അറിയാതെ പോകുന്നില്ലേ?

  ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ഈ കവിത നന്നായിട്ടുണ്ട്.

  ReplyDelete
 5. വല്ലഭനു പുല്ലും ആയുധം എന്നു പറയും പോലെ ഭാനു ഉരുളക്കിഴങ്ങിലും കവിത കണ്ടെത്തിയിരിക്കുന്നു...! :-) പുറമേ കാണുന്നതിനെക്കാളും ആഴമുണ്ട്‌ വരികൾക്ക്‌.

  ReplyDelete
 6. ഉരുളക്കിഴങ്ങുകൊണ്ടും ഒരു കവിത ...നന്നായിരിക്കുന്നു ഭാനു..ആശംസകള്‍

  ReplyDelete
 7. your poem is touching...enikkathu vaayichappol
  thonniayathu textile shopukalilum pinne pala saadhanangalumaayi
  nammude veettu padikkalum okke ethunna sales girlsineyaanu..avarude
  vesha vidhaanangalum samsaara reethikalum sareera bhaashayumokke
  sakhaavinte kavithayile urulakkizhangine ormippikkunnu...oro
  sthalangalilum ee sales girls oro vidhathilaayirikkumallo,
  urulakkizhinginte kaaryathilenna pole..athe samayam avarude durithavum
  snehavum mohangalum nirayunna manassukale thirichariyaan
  namukkaavunnilla..., masaalakalude ruchikalkkidayil enthinaanu
  suthruthe nammal urulakizhanginte pachayaaya unmakale kurichu thala
  pukakkunnathu alle..!!
  expecting more...

  ReplyDelete
 8. ഇന്നേവരെ ഞാന്‍ അറിഞ്ഞില്ല.
  നിന്നെ നട്ടു വളര്‍ത്തിയ കരങ്ങളുടെ
  വിശപ്പും വ്യഥയും
  ഒന്നുമൊന്നും എനിക്കറിഞ്ഞുകൂടാ

  ReplyDelete
 9. "നിന്നെ അറിയും എന്ന എന്റെ കപട നാട്യത്തില്‍
  നിന്നില്‍ നിന്നും എന്നിലേക്കുള്ള
  ദൂരം മാത്രം ഞാന്‍ അളന്നു."

  നിന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരമാണ്
  ശരിയായ നീ എന്ന് എനിക്കറിയില്ലായിരുന്നു.
  എന്നിട്ടും എല്ലാമറിയാമെന്നു കരുതി ഞാന്‍ വെറുതെ അഹങ്കരിച്ചു.

  അര്‍ത്ഥവത്തായ വരികള്‍. ആശംസകള്‍.

  ദേവി-

  ReplyDelete
 10. എങ്കിലും
  മണ്ണില്‍ നിന്റെ പടര്‍‌പ്പ്
  നിന്റെ തളിരിലകളുടെ ഗന്ധം
  നിന്നെ ചുംബിച്ച സുര്യ കിരണങ്ങളുടെ അനുരാഗം
  ഇന്നേവരെ ഞാന്‍ അറിഞ്ഞില്ല.
  നിന്നെ നട്ടു വളര്‍ത്തിയ കരങ്ങളുടെ
  വിശപ്പും വ്യഥയും
  ഒന്നുമൊന്നും എനിക്കറിഞ്ഞുകൂടാ

  ആരും ഇതൊന്നും ഓര്‍ ക്കാന്‍ ശ്രമിക്കാറില്ല ഭാനൂ.. (മനപ്പൂര്‍വ്വം?)

  ReplyDelete
 11. ??

  Last 6 lines???
  Can somebody explain?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?