എന്റെ ശവക്കുഴി തോണ്ടുന്നവരോട്

എന്റെ ശവക്കുഴി തോണ്ടുന്നവരേ
നിങ്ങളോട് ഒരു വാക്ക് ഒന്നുരിയാടട്ടെ;
എന്റെ ശവം 
നിങ്ങള്‍ എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും
അത് മണ്ണിനുമീതെ ഉയിര്‍ക്കൊള്ളും.
കാരണം കാലാതീതമായ
ഒരു പ്രജ്ഞയുടെ തീ 
എന്റെ നെഞ്ചിനകത്തുണ്ട്.
അതുകൊണ്ട് കുഴിച്ചിടും മുന്‍പ് 
എന്റെ നെഞ്ചിന്‍ കൂട് പിളര്‍ക്കണം.
വാരിയെല്ലുകളില്‍ അള്ളിപിടിച്ച്ചിരിക്കുന്ന
അതിനെ ഊരിയെടുക്കണം.
നേരെ മുകളില്‍ ആകാശത്തിനു
എറിഞ്ഞു കൊടുക്കണം.
പെയ്യാന്‍ മടിച്ച് അലഞ്ഞു നടക്കുന്ന 
മഴ മേഘങ്ങളില്‍ അവ പറ്റിപ്പിടിച്ചു കിടക്കും.
ഒരിക്കല്‍
ഋഷ്യശൃംഗന്മാര്‍ ഭൂമിയില്‍ അവതരിക്കുന്ന കാലത്ത് 
ആര്‍ത്തു പെയ്യുന്ന മഴയ്ക്കൊപ്പം
വിദ്യുത്പ്രവാഹമായി 
അത് ഭൂമിയെ പൊതിയും.
അപ്പോള്‍ ആകാശ ഗംഗയില്‍ 
ഭൂമി തേജസ്സാര്‍ന്ന ഒരു ഗോളമായി
പ്രശോഭിക്കും.
ഇനി നിങ്ങള്‍ക്കെന്നെ
കുഴിച്ചു മൂടാം. 

Comments

 1. കുഴിച്ച് മൂടിയാൽ അങ്ങനെയാകുമെന്നാഗ്രഹിയ്ക്കാം.
  പക്ഷെ, വേറെയും വഴികളുണ്ടല്ലോ.
  ഭയവും ഉൽക്കണ്ഠയുമുണ്ടെങ്കിലും ഈ മിനിമം പ്രതീക്ഷയിരിയ്ക്കട്ടെ.

  ReplyDelete
 2. ഇനി നിങ്ങള്‍ക്കെന്നെ
  കുഴിച്ചു മൂടാം.


  കുഴിച്ചു മൂടാം.

  ReplyDelete
 3. നെഞ്ചിന്‍ കൂട് പിളര്‍ന്നു ഊരിയെടുക്കനോക്കുമോ കാലാതീതമായ ആ പ്രജ്ഞയുടെ തീ ??

  ReplyDelete
 4. കാലാതീതമായ
  ഒരു പ്രജ്ഞയുടെ തീ
  എന്റെ നെഞ്ചിനകത്തുണ്ട്.
  -കെടാനും കെടുത്താനും ഒരാളെയും അനുവദിക്കരുത്
  -നന്നായി കവിത.
  മരിച്ചാലും മരിക്കാതിരിക്കട്ടെ നാടിന്റെ നാവുകൾ!

  ReplyDelete
 5. കവിതയുടെ ഭൂമികയില്‍
  നെഞ്ചകത്ത് നിന്നും
  സഞ്ചിത ഊര്‍ജം.
  നല്ലത്.

  ReplyDelete
 6. കൊള്ളാം.
  "അതുകൊണ്ട് കുഴിച്ചിടും മുന്‍പ്
  എന്റെ നെഞ്ചിന്‍ കൂട് പിളര്‍ക്കണം."

  അമ്മാവൻ ജീവിച്ചിരുന്നപ്പോഴും പാര
  ചത്തപ്പോഴും പാര.
  ഈ വക പരിപാടികൾ മനസ്സിലിരിക്കട്ടെ.
  നമ്മളോട് വേണ്ട.

  ReplyDelete
 7. ഇനിയെന്റെ ശ്വാസവുമെടുത്തുകൊള്‍ക... ക
  വിത നന്നായി

  ReplyDelete
 8. എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
  ഒസിയത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
  എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും, ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ.
  ആത്മതത്ത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
  മണ്ണ്മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍ നിന്ന് ആപൂവ് പറിക്കണം. ദലങ്ങള്‍ കൊണ്ട് മുഖംമൂടണം.
  രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരുദലം,
  പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
  മരണത്തിന്റെ തൊട്ടുമുന്‍പുള്ള നിമിഷം,
  ഈ സത്യം പറയാന്‍ കഴിയില്ലായിരിക്കുംm,
  ഇത് എ . അയ്യപ്പന്റെ ശവപ്പെട്ടി ചുവക്കുന്നവരോട് എന്ന കവിതയില്‍ നിന്നാണ്
  എ .അയ്യപ്പന്‍ എന്ന കവി ശരിക്കും മലയാളത്തിന്റെ ലജന്റാണ്

  ReplyDelete
 9. മനുഷ്യസ്നേഹിയായ ഓരോ വ്യക്തിയുടെയും ഉള്ളില്‍ ഒരു വിപ്ലവസ്നേഹി ഉറങ്ങിക്കിടക്കുന്നുണ്ടാവും. അയാള്‍ നെഞ്ചില്‍ സൂക്ഷിക്കുന്ന ആശയങ്ങള്‍ ആര്‍ക്കും കുഴിച്ചു മൂടാനാവില്ല. ഈ ലോകത്തെ എനിക്ക് മാറ്റിമറിക്കാന്‍ ആകുമെന്ന അയാളുടെ വിശ്വാസത്തെ ആര്‍ക്കും നശിപ്പിക്കാനാകില്ല. ആ നെഞ്ചിലെ ആദര്‍ശങ്ങളും, വിശ്വാസങ്ങളും കെടാത്ത കൈത്തിരി നാളങ്ങളായി പുതിയ തലമുറയ്ക്ക് കൈമാറിക്കൊണ്ടേയിരിക്കും.

  കൊള്ളാം ഭാനു..നല്ല കവിത.

  ReplyDelete
 10. ഓരോ മനുഷ്യസ്നേഹിയിലും കാണാം ഈ വിപ്ലവ ചിന്ത.
  മനോഹരമായ കവിത!

  ReplyDelete
 11. നെഞ്ചിനുള്ളില്‍ കാത്തുവെക്കുന്ന ആ തീ അഗ്നിമഴയായി പെയ്തിറങ്ങാതിരിക്കില്ല, മഴയോടൊപ്പം ആ വിപ്ലവവീര്യം ഏറ്റുവാങ്ങാന്‍ തയ്യാറായി ഋഷ്യശൃംഗന്മാര്‍ ഉള്ളീടത്തോളം.

  ReplyDelete
 12. കഠിനാഹ്വാനം.. ഹൃദയം ഉഗ്രതയോടെ വർഷിക്കട്ടെ! ഭൂമി തേജസ്സാർന്നു ശോഭിക്കട്ടെ!.. നന്നായിരിക്കുന്നു.

  ReplyDelete
 13. തല്‍ക്കാലം ശവക്കുഴി വേണ്ട....
  വൈദ്യുത സ്മശാനം ഉണ്ടല്ലോ...:)

  ReplyDelete
 14. അല്ല, കുഴിച്ചുമൂടേണ്ടതല്ല ഇത്തരം ആശയങ്ങള്‍, കുഴിച്ചുമൂടിയാലും അതേ മണ്ണില്‍ അവ കിളിര്‍ക്കും, മഴ മേഘങ്ങള്‍ വരെ തളിര്‍ത്തു പൊങ്ങും.

  നല്ല ആശയം.

  ReplyDelete
 15. വിൽപ്പത്രമാണോ?
  ഇങ്ങനെ രഹസ്യം വിളിച്ചു പറയാമോ?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?