മരണം എന്ന നാടകം

രംഗം ഒന്ന്
ഞാന്‍ ഊതുന്ന ബലൂണുകള്‍
എന്റെ ശിരസ്സിനകത്തേക്ക് വീര്‍ത്തുപൊട്ടുന്നു
കണ്ണുകള്‍ മസ്തിഷ്ക്കത്തിലേക്ക്
കുഴിഞ്ഞു പോയിരിക്കുന്നു
ഇപ്പോഴെന്റെ സ്വപ്നങ്ങളില്‍
മഷിയെഴുതിയ കണ്ണുകളില്ല
വള കിലുക്കങ്ങളില്ല...

രംഗം രണ്ട്
എന്റെ വീടിനു ചുറ്റും
വിഷം തളംകെട്ടിക്കിടക്കുന്നു
കാറ്റില്‍ ഭീഷണിയുടെ കത്തിമുനകള്‍
എന്റെ നാഡികള്‍ പിടഞ്ഞു പുറത്ത്ചാടി
ഫണം വിരിച്ചു നില്കുന്നു.
നഖങ്ങള്‍ മാംസത്തില്‍ തറഞ്ഞുകേറി
ചുടുചോര ചീറ്റിത്തെറിക്കുന്നു.

അന്ത്യ രംഗം
രംഗത്ത് ശൂന്യത മാത്രം
നിശബ്ദതയുടെ അസഹ്യത
നാടകം അവസാനിക്കയായി
രക്തത്തിന്റെ തിരശ്ശീല
വാര്‍ന്നിറങ്ങിക്കഴിഞ്ഞു...

Comments

 1. ഇതില്‍ ക്ലൈമാക്സ്‌ രംഗം എവിടെ ബാനു ................നന്നായിരിക്കുന്നു ....പ്രതേകിച്ചു ആദ്യ ഭാഗം

  ReplyDelete
 2. വളരെ നന്നായിരിക്കുന്നു...

  ReplyDelete
 3. രംഗം രണ്ട് എനിക്ക് കൂടുതല്‍ മനോഹരമായി തോന്നി.

  ReplyDelete
 4. നന്നായി. ആദ്യ ഭാഗം കൂടുതല്‍ ഇഷ്ടമായി.......സസ്നേഹം

  ReplyDelete
 5. ഇപ്പോള്‍ സമൂഹത്തില്‍ നടമാടുന്ന ജീവിതനാടകങ്ങളില്‍ മുഖത്തു ചായവും, എഴുതി തയ്യാറാക്കിയ ഒരു സ്ക്രീപ്പ്റ്റുമില്ലല്ലോ..ഒരു പക്ഷേ നാളെ ഇയാളും ഒരു രക്തസാക്ഷിയായേക്കാം.

  മരണത്തെകുറിച്ചുള്ള ഈ തിരക്കഥ നന്നായി. പുതുമയുള്ള അവതരണ രീതി. എഴുത്തില്‍ ഇതുപോലുള്ള പരീക്ഷണങ്ങള്‍ ഇനിയും തുടരുക. ആശംസകള്‍.

  ReplyDelete
 6. രംഗത്ത് ശൂന്യത മാത്രം....
  നിശബ്ദതയുടെ അസഹ്യത.....

  ReplyDelete
 7. അസഹ്യമായ നിശബ്ദത..ശൂന്യത...
  രണ്ടും വേദനാജനകമാന്ന്..

  ReplyDelete
 8. ജീവിത നാടകം വ്യത്യസ്തമായി....പുതുമയുള്ള അവതരണ ശൈലി. അവസാന രംഗം, നിശബ്ധത , ശൂന്യത ഹൃദയത്തെ നീറ്റുന്നു.

  ReplyDelete
 9. ഭാനു മാഷെ നന്നായി.....ഈ നാടകം :)

  ReplyDelete
 10. രംഗത്ത് ശൂന്യത മാത്രം

  ReplyDelete
 11. നഖങ്ങള്‍ മാംസത്തില്‍ തറഞ്ഞുകേറി
  ചുടുചോര ചീറ്റിത്തെറിക്കുന്നു

  കൊള്ളാം

  ReplyDelete
 12. വളരെ നന്നായീ...
  .പ്രത്യകിച്ചു അവസാന ഭാഗം

  ReplyDelete
 13. അന്ത്യരംഗത്തിനു ശേഷം
  പുനര്‍ജനി?

  ReplyDelete
 14. മരണം അനുഭവിക്കുകയാണ് വരികളിലൂടെ..

  ReplyDelete
 15. മരണം നാടകമായിട്ടല്ല വന്നത്, ഭാനു.

  ReplyDelete
 16. മരണത്തതിനിടക്കുള്ള തോന്നലുകളെങ്കിലും അവസാന രംഗം ശൂന്യമാക്കെണ്ടിയിരുന്നില്ല.

  ReplyDelete
 17. വളരെ നന്നയി കുറിച്ചിരിക്കുന്നു

  ReplyDelete
 18. എത്രമാത്രം അസഹ്യമാണീ ജീവിതം. ജീവിതം പോലെ മരണവും നാടകമാവാം. വല്ലാത്ത ഒരു ഭീതി നിറയ്ക്കുന്ന രംഗമാണിത്. ഒടുവിലത്തെ വരികളിലൊക്കെ ചുള്ളിക്കാടിന്റെ ഒന്നാമന്റെ പരാജയം ഓർമ്മിപ്പിക്കുന്നു. തിരശ്ശീലയ്ക്കു തീ പിടിയ്ക്കുന്നു എന്ന പോലെ. കവിത മനുഷ്യന്റെ ഭാവി ദുരന്തത്തെ പ്രവചിക്കുന്നുണ്ട്.

  ReplyDelete
 19. അതെ അന്ത്യരംഗത്ത് സംഭാഷണങ്ങള്‍ ഒന്നു വേണ്ട..നിശബ്ദം..ശൂന്യം..സുഖമരണം..

  ReplyDelete
 20. ജീവിതമെന്ന നാടകത്തിന്റെ മരണമെന്ന അന്ത്യം.

  ReplyDelete
 21. ഇതിനെ ജീവിതമെന്നു പേരിടാം..

  ആശംസകളോടെ...

  ReplyDelete
 22. മരണമെന്ന യാഥാർത്ഥ്യത്തെ മനോഹരമായി ആവിഷ്കരിച്ചിരിയ്ക്കുന്നു. ഈ യാഥാർത്ഥ്യത്തെയല്ലേ നാം ഭയക്കുന്നത്.....?

  ReplyDelete
 23. മരണം ഒരു സത്യം. നാടകം കൊള്ളാം.

  ReplyDelete
 24. ക്ഷമിക്കുക മനസ്സിലായില്ല :(
  ഉദ്ദേശിച്ചത്‌ വാടക ഗുണ്ടയുടെ മരണമാണോ?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?