സഖിയോട്‌... (3)

നിസ്വാര്‍ത്ഥം
നാരായണന്‍ വിലക്കാത്ത വായിലൂടെ
സ്നേഹത്താല്‍
ഉമ ഞെരുക്കാത്ത കണ്ഠത്തിലൂടെ
കാളകൂടം പാനം ചെയ്യുന്നൂ ഞാന്‍

തിരികെ ലഭിക്കാത്ത
ചുംബനമാണല്ലോ എന്റെ പ്രണയം.
കാഞ്ഞിരത്തിന്റെ രുചിയുള്ള അമ്ലമായി
അതെന്റെ ജീവനിലേക്കു
തികട്ടിവരുന്നു...

എന്നിരുന്നാലും
ക്രൂശിക്കപ്പെട്ടവന്റെ
സ്വാസ്ഥ്യമാണ് എനിക്ക്

നിന്റെ മടിയില്‍ കിടത്തി
എന്റെ മുറിവുകള്‍
തീത്തൈലം പോലുള്ള
നിന്റെ ചുണ്ടുകള്‍കൊണ്ട്
ചുംബിച്ചുണക്കും
എന്നു കിനാവ്‌ കാണാനാണ്
എനിക്കിഷ്ടം.

Comments

 1. ബാനു ...


  സഖിയോട്‌... (3) ........പ്രണയ കവിതകള്‍ വീണ്ടും ...
  നല്ല വരികള്‍ ........

  ഒരു നിരാശ പ്രണയം ....കൊള്ളാം,

  ReplyDelete
 2. സഖാവേ,
  സഖാവിന്റെ കൈകള്‍ക്കും തലച്ചോറിനും പകരം മനസ്സും വികാരങ്ങളും നടത്തിയ രചനയാണിത്‌. അതു കൊണ്ട്‌ ഞാന്‍ ഇതിനെ എന്റെ മനസ്സിലേക്ക്‌, വികാരങ്ങളിലേക്ക്‌ ആവാഹിക്കുന്നു...
  കാളകൂടം പോലുള്ള വിഷം പാനം ചെയ്യുമ്പോഴും അതിന്റെ വിപത്തുകളും അത്‌ ഇറക്കാനുള്ള ബുദ്ധിമുട്ടും അത്‌ പിന്നീട്‌ ശരീരത്തില്‍ സൃഷ്ടിക്കുന്ന വേദനകളും നിന്റെ ചിന്തയില്‍ വിഷയീഭവിക്കാതെ പോകുന്നതും നീ സന്തോഷനവാനായി നില കൊള്ളുന്നതും ...

  "..നിന്റെ മടിയില്‍ കിടത്തി
  എന്റെ മുറിവുകള്‍
  തീത്തൈലം പോലുള്ള
  നിന്റെ ചുണ്ടുകള്‍കൊണ്ട്
  ചുംബിച്ചുണക്കും
  എന്നു കിനാവ്‌ കാണാനാണ്
  എനിക്കിഷ്ടം."

  ...എന്നു നീ മോഹിക്കുന്നതു കൊണ്ടാണെന്നെനിക്ക്‌ തോന്നുന്നു.
  സുഹൃത്തേ,
  സ്വപ്നം യാഥാര്‍ത്ഥ്യവും
  യാഥാര്‍ത്ഥ്യങ്ങള്‍ സ്വപ്നവുമായിത്തീരുന്ന
  വൈരുദ്ധ്യാത്മകതയില്‍ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം..
  സസ്നേഹം
  ജയരാജന്‍

  ReplyDelete
 3. kollaam bhanu..nannaayirikkunu

  pala postukalum njaan vaayichittillya..vaayikkam..naattil aayirunnu..

  ReplyDelete
 4. നല്ല വരികള്‍ ...

  ReplyDelete
 5. സഖിയോടു പറയുവാന്‍
  ഒരുപാടുണ്ടല്ലോ?
  എഴുതുക,
  ഞങ്ങള്‍ വായിക്കാം.
  ആശംസകള്‍.

  ReplyDelete
 6. നിന്റെ മടിയില്‍ കിടത്തി
  എന്റെ മുറിവുകള്‍
  തീത്തൈലം പോലുള്ള
  നിന്റെ ചുണ്ടുകള്‍കൊണ്ട്
  ചുംബിച്ചുണക്കും
  എന്നു കിനാവ്‌ കാണാനാണ്
  എനിക്കിഷ്ടം.

  കൊള്ളാം

  ആശംസകള്‍.

  ReplyDelete
 7. ക്രൂശിക്കപ്പെടുമ്പോഴും കാണാനൊരു മധുരക്കിനാവ് ഉണ്ടല്ലോ, കാത്തുവെക്കുക.

  ReplyDelete
 8. കിനാവുകളുണ്ടാകട്ടെ.

  ReplyDelete
 9. ഇപ്പൊ,ഇത്തരം പ്രണയങ്ങള്‍ ഒക്കെ ഉണ്ടോ മാഷേ..?

  ReplyDelete
 10. മനസ്സിലെ മുറിവുകള്‍ സഖിയുടെ സ്നേഹം കൊണ്ടും സാമിപ്യം കൊണ്ടും ഉണങ്ങുമെന്ന് സ്വപ്‌നം കാണുന്നു...സ്വപ്‌നം യാഥാര്‍‌ത്ഥ്യമാകട്ടെ എന്നാശംസിക്കുന്നു.

  നിര്‍‌ഭാഗ്യവതി പറഞ്ഞതു പോലെ സഖിയോട് ഇനിയും ഒരുപാട് പറയാനുണ്ടെന്നു തോന്നുന്നല്ലോ. പറയൂ..കേള്‍ക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. പ്രണയത്തിന്റെ വിവിധതലങ്ങള്‍ കാഴ്ച്ച വെയ്ക്കുന്ന "സഖി" കവിതകള്‍ എല്ലാം തന്നെ മനോഹരമാണ്‌.

  ReplyDelete
 11. പ്രണയം മനോഹരം ... വരികള്‍ മനോഹരം...

  ReplyDelete
 12. പ്രണയം പ്രത്യാശ പ്രദാനം ചെയ്യുന്നു അല്ലെ?

  ReplyDelete
 13. പ്രണയം നുരയുന്നുണ്ട്.

  ReplyDelete
 14. സഖാവിനോട് സഖിക്കും ചൊല്ലാനുണ്ടാവുമോ ഇത്തരം കാര്യങ്ങൾ...?

  ReplyDelete
 15. നിസ്വാര്‍ത്ഥം
  നാരായണന്‍ വിലക്കാത്ത വായിലൂടെ
  സ്നേഹത്താല്‍
  ഉമ ഞെരുക്കാത്ത കണ്ഠത്തിലൂടെ
  കാളകൂടം പാനം ചെയ്യുന്നൂ ഞാന്‍'
  നന്നായിരിക്കുന്നു. സഖിക്കായി ജന്മം കൊണ്ടു ഒരു പട്ടു പരവതാനി!

  ReplyDelete
 16. തിരികെ ലഭിക്കാത്ത
  ചുംബനമാണല്ലോ എന്റെ പ്രണയം.
  കാഞ്ഞിരത്തിന്റെ രുചിയുള്ള അമ്ലമായി
  അതെന്റെ ജീവനിലേക്കുവ
  തികട്ടിവരുന്നു...
  bhanuve ellam oru nirasa..kollam kavitha

  ReplyDelete
 17. കൈപ്പിടിയില്‍ അമരാത്തതിനോടുള്ള ആവേശം മാത്രമാണോ പ്രണയം?
  പല കവിതകളും കഥകളും എന്നെ അങ്ങനെ ചിന്തിപ്പിക്കുന്നു?ഭാനുവിന്റെ കവിത അങ്ങനെ എന്നല്ല..ആത്മാര്‍ഥമായ ബന്ധങ്ങള്‍ വിരളമാണ്.തമാശക്കും നേരമ്പോക്കിനും പുതുമയ്ക്കും ഒക്കെയായി പ്രണയം മാറുന്നത് കാണുന്നു..എങ്കിലും ഭാനുവിന് ആശംസകള്‍..കൂടുതല്‍ മനോഹരമായ കവിതകള്‍ എഴുതാന്‍ കഴിയട്ടെ...

  ReplyDelete
 18. "നിന്റെ മടിയില്‍ കിടത്തി
  എന്റെ മുറിവുകള്‍
  തീത്തൈലം പോലുള്ള
  നിന്റെ ചുണ്ടുകള്‍കൊണ്ട്
  ചുംബിച്ചുണക്കും
  എന്നു കിനാവ്‌ കാണാനാണ്
  എനിക്കിഷ്ടം."

  മനോഹരമായ കവിത. പ്രണയം തുളുമ്പുന്ന വരികള്‍. ആശംസകൾ.

  ദേവി-

  ReplyDelete
 19. "നിന്റെ മടിയില്‍ കിടത്തി"

  നിന്റെ മടിയിൽ കിടന്ന്
  അതല്ലേ ശരി ?

  ReplyDelete
 20. തീത്തൈലം പോലുള്ള
  നിന്റെ ചുണ്ടുകള്‍കൊണ്ട്...

  ഉഷാറ്‌!!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?