സഖിയോട്‌ (4)

പ്രിയ സഖീ,
നീ എനിക്കരികില്‍  ഉണ്ടായിരുന്നുവെങ്കില്‍ 
ഞാന്‍ നിന്റെ കണ്ണുകളില്‍ മാത്രം നോക്കിയിരിക്കും
നിന്റെ കണ്ണുകളില്‍ മാത്രം ഞാന്‍ ഉമ്മവയ്ക്കും 
അവ അനിര്‍വ്വചനീയമായ മഹാസമുദ്രങ്ങള്‍ 
അവ ധ്യാന നിരതനായ ബുദ്ധനെ ഓര്‍മിപ്പിക്കുന്നു.
അവ മാന്ത്രിക ലോകത്തേക്ക് തുറക്കുന്ന വാതായനങ്ങള്‍ 
എന്റെ മഴവില്ലുകള്‍ വര്‍ണം വിതയ്ക്കുന്നത്
നിന്റെ കണ്ണുകളിലാണ് 
മയിലുകള്‍ നൃത്തം ചെയ്യുന്നതും
വര്‍ഷമേഘങ്ങള്‍ ചൊരിയുന്നതും
നിന്റെ നീല നേത്രങ്ങളില്‍.
അവിടെ ക്ഷീരപഥങ്ങളുടെ അനന്തത
ഞാന്‍ ദര്‍ശിക്കുന്നു.
വെറും രണ്ടു കണ്ണുകളാല്‍ 
നീ എന്നെ മോഹിപ്പിക്കുന്നു.
എന്റെ തോണി നിന്റെ പാല്‍ക്കടലില്‍ 
അകപ്പെട്ടു പോയിരിക്കുന്നു.
നിന്റെ മിഴിപ്പീലി കൊണ്ട് വേണം 
എന്റെ ജീവിതം തുഴയാന്‍
മനോഹരീ... വരിക, 
എന്നെ ദുരിതത്തിന്റെ 
ഈ പ്രേത ഭൂമിയില്‍ നിന്നും വിമോചിപ്പിക്കുക 
നഷ്ടപ്പെട്ട നമ്മുടെ ഏദന്‍ തോട്ടം
ഞാന്‍ പുനര്‍ നിര്‍മ്മിച്ചുകൊള്ളട്ടെ... 

Comments

 1. ഭാനുവേ.. കൊള്ളാം കവിത
  നഷ്ടപ്പെട്ട ഏദന്‍തോട്ടം പോകാന്‍ പറ..പുതിയ ഒരു തോട്ടം നട്ടു നനച്ചെടുക്കൂ........

  ReplyDelete
 2. നിന്റെ മിഴിപ്പീലി കൊണ്ട് വേണം എന്റെ ജീവിതം തുഴയാന്‍
  മനോഹരം.

  ReplyDelete
 3. അതെ.
  നമുക്ക് പുതിയത് നിര്‍മ്മിക്കാം.

  ReplyDelete
 4. "എന്റെ തോണി നിന്റെ പാല്‍ക്കടലില്‍
  അകപ്പെട്ടു പോയിരിക്കുന്നു."

  അവള്‍ തോണിയെയും തോണിക്കാരനെയും പാല്‍ക്കടലില്‍ മുക്കിയാലോ?

  "നിന്റെ മിഴിപ്പീലി കൊണ്ട് വേണം
  എന്റെ ജീവിതം തുഴയാന്‍
  മനോഹരീ... വരിക"

  ജീവിതം തുഴയാന്‍ കെട്ടിയവനെയും കുട്ടികളെയും ഒക്കെയായി ആണ് അവള്‍ വരുന്നതെങ്കില്‍ എന്ത് ചെയ്യും ഭാനു?

  "എന്നെ ദുരിതത്തിന്റെ
  ഈ പ്രേത ഭൂമിയില്‍ നിന്നും വിമോചിപ്പിക്കുക "

  അത് ശരി, സംഗതി ഇപ്പോഴാണ് പിടികിട്ടിയത് ? സത്യത്തില്‍ ആരാണവള്‍ ? കള്ളിയങ്കാട്ട്‌ നീലി, ലിസ, ഭാര്‍ഗവീ..???

  "നഷ്ടപ്പെട്ട നമ്മുടെ ഏദന്‍ തോട്ടം
  ഞാന്‍ പുനര്‍ നിര്‍മ്മിച്ചുകൊള്ളട്ടെ... "

  ഓഹോ.. പൂന്തോട്ട കോണ്ട്രാക്റ്റര്‍ ആണല്ലേ... അത് പറ...

  നന്നായി ഭാനു..
  കവിതയെ കുറിച്ച് ഇങ്ങനെ ഒക്കെ പറയാനേ എനിക്കറിയൂ..
  ആശംസകള്‍.. അഭിനന്ദനങ്ങള്‍...

  ReplyDelete
 5. വെറും രണ്ടു കണ്ണുകളാല്‍
  നീ എന്നെ മോഹിപ്പിക്കുന്നു.
  എന്റെ തോണി നിന്റെ പാല്‍ക്കടലില്‍
  അകപ്പെട്ടു പോയിരിക്കുന്നു.
  നിന്റെ മിഴിപ്പീലി കൊണ്ട് വേണം
  എന്റെ ജീവിതം തുഴയാന്‍
  മനോഹരീ... വരിക,

  മനോഹരം.,,ആശംസകള്‍..

  ReplyDelete
 6. കവിത നന്നായിരിക്കുന്നു...
  പഴയതോർത്തുള്ള ഈ കാത്തിരിപ്പിനോട്, പാഴ്സ്വപ്നത്തോട് ഒട്ടും യോജിപ്പില്ല...

  ആശംസകൾ...

  ReplyDelete
 7. കാത്തിരിപ്പിനും ഉണ്ടു സുഖം ...

  ReplyDelete
 8. ഭാനു കവിത നന്നായി. പ്രണയം എത്ര പാടിയാലും തീരാത്ത കവിത തന്നെ. @ മഹേഷ്, കവിത ഇങ്ങനേയും വായിക്കാം.എങ്ങനേയും വായിയ്ക്കാം.അതാണല്ലോ ഈ മാദ്ധ്യമം നൽകുന്ന ഒരു സാദ്ധ്യത.

  ReplyDelete
 9. കവിത നന്നായി,കമന്റുകളും..മഹേഷിന്റെ വായന ഇഷ്ടപ്പെട്ടു.

  ReplyDelete
 10. "എന്റെ തോണി നിന്റെ പാല്‍ക്കടലില്‍
  അകപ്പെട്ടു പോയിരിക്കുന്നു.
  നിന്റെ മിഴിപ്പീലി കൊണ്ട് വേണം
  എന്റെ ജീവിതം തുഴയാന്‍
  മനോഹരീ... വരിക, "

  അതിമനോഹരമായിരിക്കുന്നു ഈ വരികള്‍. പ്രണായാര്‍‌ദ്രമായ വാക്കുകള്‍. പ്രണയം ജീവിതഗാനത്തില്‍ പുതിയ വസന്തം വിരിയിച്ചിരിക്കുന്നു. അതിന്റെ സുഗന്ധം വായിക്കുന്ന ഞങ്ങളുടെ മനസ്സിലും നിറയുന്നു. അഭിനന്ദങ്ങള്‍.

  ReplyDelete
 11. നന്നയിരിക്കുന്നു

  ReplyDelete
 12. @മഹേഷ്

  താങ്കളുടെ കമന്റ് വളരെ അസ്ഥാനത്തായിപ്പോയി. മനോഹരമായ ഈ കവിതയുടെ അന്തസത്ത കാണാതെ അതിലെ വാചകങ്ങള്‍ മാത്രം അക്ഷരാര്‍‌ത്ഥത്തില്‍ ഏടുത്ത് കവിതയെ കളിയാക്കിയത് ഒട്ടും ശരിയായില്ല. താങ്കള്‍ക്ക് കവിതയെ കുറിച്ച് ഇങ്ങിനെയൊക്കെ പറയാനെ അറിയൂ എങ്കില്‍ ഒന്നും പറയാതെ പോകുന്നതല്ലേ‌ അന്തസ്സ്.

  ReplyDelete
 13. കണ്ണുകളില്‍ കവിത
  കണ്‍പാര്‍ക്കുന്നു.
  കണ്‍ പീലികളില്‍
  തുഴയെറിഞ്ഞ കവിത.
  നന്നായി.

  ReplyDelete
 14. @chandni
  @ഭാനു,

  കവിതയെ ഞാന്‍ കളിയാക്കിയതായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതില്‍ ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു...
  കവിതയായാലും കഥ ആണേലും എനിക്ക് ഇഷ്ട്ടപ്പെട്ടാല്‍ മാത്രമേ ഞാന്‍ കമന്റു ഇടാറുള്ളൂ..
  ചിലപ്പോള്‍ പ്രോത്സാഹനമായി ഇടാറുണ്ട്.. ഇവിടെ കമന്റു ഇട്ടതും ഇഷ്ട്ടപ്പെട്ടത്‌ കൊണ്ട് തന്നെയാണ്..
  എന്റേതായ ഒരു തലത്തില്‍ നിന്നും ഞാന്‍ നോക്കി കാണുമ്പോള്‍, അതൊരു പക്ഷെ നിങ്ങളെ പോലുള്ള നല്ല കവിത ആസ്വാദകര്‍ എടുക്കുന്ന പോലെ ആവണമെന്നില്ല.
  അതെന്റെ കുഴപ്പമാണ് സമ്മതിക്കുന്നു..
  ജീവിതം ഒരു തമാശകഥ പോലെ ജീവിച്ചു തീര്‍ക്കാന്‍ ആണ് എനിക്കിഷ്ടം.
  അത് കൊണ്ടാവും വായിച്ചു കഴിഞ്ഞപ്പോള്‍, ഇഷ്ട്ടപ്പെട്ട ഒരു പോസ്റ്റിനു, മനസില്‍ തോന്നിയത് കമന്റായി ഇട്ടത്.... വായനക്കാര്‍ എന്റേത് വെറും ഒരു തമാശ കമന്റായി മാത്രമേ എടുക്കൂ എന്നാണു ഞാന്‍ കരുതിയത്‌.. ആര്‍ക്കെങ്കിലും ഫീല്‍ ചെയ്തിട്ടുന്ടെകില്‍, ഒരിക്കല്‍ കൂടി അതില്‍ ഖേദം പ്രകടിപ്പിച്ചു കൊള്ളുന്നു..

  dear bhanu, please take it easy...

  ReplyDelete
 15. @chandni
  ഒന്നും പറയാതെ പോകുന്നതിലും എന്തുകൊണ്ടും നല്ലതല്ലേ, എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് പോകുന്നത്...??

  ReplyDelete
 16. പ്റിയ മഹേഷ്‌,
  കവിത എഴുതി കഴിഞ്ഞാല്‍ അത് ആസ്വാദകന്റെതാണ്‌. കവിക്ക്‌ പിന്നെ അതില്‍ കാര്യ മൊന്നുമില്ല. നിങ്ങള്ക്ക് എങ്ങനെ വേണമെങ്കിലും ആസ്വദിക്കാം. അത് തികച്ചും നിങ്ങളുടെ വ്യക്തിത്വത്തിന്റെ വിഷയം മാത്റം. കവിതയെ സ്നേഹിക്കുന്ന വ്യക്തി എന്ന നിലയില്‍ ചാന്ദ്നിക്കും അവരുടെ അഭിപ്രായമുണ്ടാകും. നാം അതും ആദരിച്ചേ മതിയാകൂ.

  സസ്നേഹം
  ഭാനു.

  ReplyDelete
 17. "നിന്റെ കണ്ണുകളിലാണ്
  മയിലുകള്‍ നൃത്തം ചെയ്യുന്നതും
  വര്‍ഷമേഘങ്ങള്‍ ചൊരിയുന്നതും
  നിന്റെ നീലിമ നേത്രങ്ങളില്‍."

  മനോഹരമായ പ്രണയത്തിനെ അതിമനോഹരമായ വാക്കുകളാല്‍ വര്‍ണ്ണിച്ചിരിക്കുന്നു..
  അഭിനന്ദനങ്ങള്‍..

  ReplyDelete
 18. നിന്നെ വേദനിപ്പിക്കുന്ന ഹൃദയത്തെ നീ സ്നേഹിക്കുക
  പക്ഷെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കരുത്
  കാരണം ഈ ലോകത്തിനു നീ ആരോ ഒരാള്‍ മാത്രമാണ്
  എന്നാല്‍ ആരോ ഒരാള്‍ക്ക്‌ നീ എല്ലാമാണ്.........

  ReplyDelete
 19. എല്ലാം പ്രണയമയം ല്ലേ?
  മനോഹരം

  ReplyDelete
 20. "മധുരമീ പ്രണയം...കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം"

  പ്രണയം വാചാ‍ലമാണ്. മനോഹരമാണീ കവിത. അതിമനോഹരം!!

  ആശംസകള്‍.

  ReplyDelete
 21. എഴുതിയാലും പറഞ്ഞാലും ഒരിക്കലും പുതുമ മാറാത്ത വിഷയമാണല്ലോ പ്രണയം..എത്ര എഴുതി കഴിയുമ്പോളും വീണ്ടും എന്തോ എഴുതാന്‍ ബാക്കി ആയതു പോലെ..പ്രണയം തുളുമ്പുന്ന കവിത..എന്‍റെ സ്ഥിരം സ്വഭാവത്തിന് എന്തെങ്കിലും കളിയായി പറയാതെ പോകുന്നത് ശെരിയല്ല.പക്ഷെ ആസ്വാദകരുടെ വികാരത്തെ മാനിച്ചു ഞാന്‍ മൌനം പാലിക്കുന്നു..എങ്കിലും കവി ഒരു പ്രണയത്തില്‍ ആണെന്ന് ഞാന്‍ സംശയിക്കുന്നു..ഞങ്ങള്‍ വായനക്കാര്‍ സഖിയോടു നന്ദി രേഖപെടുത്തുന്നു..ഈ മനോഹരമായ കവിതകള്‍ക്ക് കാരണം ആയതില്‍ ...
  ഓഫ്‌ - പ്രണയം തീയുമാണ്..ജാഗ്രതൈ

  ReplyDelete
 22. "നിന്റെ മിഴിപ്പീലി കൊണ്ട് വേണം
  എന്റെ ജീവിതം തുഴയാന്‍
  മനോഹരീ... വരിക,
  എന്നെ ദുരിതത്തിന്റെ
  ഈ പ്രേത ഭൂമിയില്‍ നിന്നും വിമോചിപ്പിക്കുക
  നഷ്ടപ്പെട്ട നമ്മുടെ ഏദന്‍ തോട്ടം
  ഞാന്‍ പുനര്‍ നിര്‍മ്മിച്ചുകൊള്ളട്ടെ..."

  ഈ വരികളില്‍ പ്രണയവും, പ്രതീക്ഷയും, സ്വപ്നവും നിറഞ്ഞു നില്‍‌ക്കുന്നു.

  കവിത അതിമനോഹരമായിട്ടുണ്ട്. ആശംസകളോടെ..

  ദേവി-

  ReplyDelete
 23. pranayathil mungiya kavitha...sakhaavinte vaayanakkaaar ellaavarum ee kavithaye aaveshapoorvam sweekarichengil athinte credit sakhaavinu maathramalla pranayamenna nithya haritha sankalppathintethu koodiyaanu..sakhaavinte chila varikal vaayanakkaar eduthuezhiyuttandallo..ava manoharam thanneyaanu....
  kavitha ezhuthunnathu thudaroo sakhaave...njaan ivideyirunnonnu vaayichotte..
  comradely,
  jayarajan

  ReplyDelete
 24. “എന്റെ തോണി നിന്റെ പാല്‍ക്കടലില്‍
  അകപ്പെട്ടു പോയിരിക്കുന്നു.
  നിന്റെ മിഴിപ്പീലി കൊണ്ട് വേണം
  എന്റെ ജീവിതം തുഴയാന്‍“<>ഇഷ്ട്ടപ്പെട്ടു ഭാനുവേട്ടാ, കവിതകളൊക്കെ വായിക്കാറുണ്ട് ട്ടൊ... പക്ഷെ അഭിപ്രായം പറയാറില്ല എന്ന് മാത്രം.. 1,2,3,4-ഉം വായിച്ചു. അത് കൊണ്ടാണ് കമന്റിയത്. സഖിയോട് ഒരുപാട് പറയാനുണ്ട് എന്ന് മനസ്സിലായി..

  ReplyDelete
 25. മനോഹരീ... വരിക,
  എന്നെ ദുരിതത്തിന്റെ
  ഈ പ്രേത ഭൂമിയില്‍ നിന്നും വിമോചിപ്പിക്കുക
  നഷ്ടപ്പെട്ട നമ്മുടെ ഏദന്‍ തോട്ടം
  ഞാന്‍ പുനര്‍ നിര്‍മ്മിച്ചുകൊള്ളട്ടെ...

  ഭാനൂ............
  പ്രവാസിയാണ് അല്ലെ?

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?