സഖിയോട്‌ (5)

പ്രിയേ,
നീ എനിക്കു പകര്‍ന്നു നല്‍കുന്ന സ്നേഹം
എത്രയോ മേന്മയുറ്റതാണ്
അതിനെ ഉപമിക്കാന്‍ 
ഭൂമിയില്‍ മറ്റൊന്നും ഇനിയില്ല
എനിക്കും നിനക്കുമിടയില്‍
താഴ്വരകളോ കൊടുമുടികളോ ഇല്ല
ഞാനൊരു പൂമരമാണെന്ന് 
വെറുതേ അഹങ്കരിച്ചു പോയതാണ്
നീ സ്നേഹത്തിന്റെ അനന്തമായ സമുദ്രം 
ഞാനിപ്പോള്‍ ആരെയും ഭയക്കുന്നില്ല
ആരേയും കാണുന്നും ഇല്ല
എന്റെ കപ്പല്‍ 
നിന്റെ സാമ്രാജ്യത്തിലേക്ക് കുതിക്കുന്നു.
വന്‍കരകള്‍ അപ്രത്യക്ഷമായിരിക്കുന്നു.
ഇനി നിന്റെ സ്നേഹ സമുദ്രം മാത്രമേയുള്ളൂ.
ഈ യാത്രയില്‍ ഞാന്‍ ഏകനല്ല
നിന്നെ വലയം ചെയ്ത 
എന്റെ കരങ്ങള്‍ക്കുള്ളില്‍
നീ വിശ്രമിക്കേ
ഞാന്‍ നിന്നിലേക്ക്‌ 
യാത്ര ചെയ്യുന്നു. 

Comments

 1. "നീ സ്നേഹത്തിന്റെ അനന്തമായ സമുദ്രം"
  സഖി പകര്‍‌ന്നു നല്‍കുന്ന സ്നേഹം കവിതയായി ഞങ്ങളിലേയ്ക്കും പെയ്തിറങ്ങുന്നു. മനോഹരം..
  പ്രണയത്തിന്റെ സുഗന്ധം വീണ്ടും ഹൃദയത്തില്‍ നിറച്ചതിന്‌ നന്ദി......

  ReplyDelete
 2. ഇനി നിന്റെ സ്നേഹ സമുദ്രം മാത്രമേയുള്ളൂ

  ReplyDelete
 3. മനോഹരമായ വരികള്‍.. ഇനുയും പ്രതീക്ഷിക്കാമോ സഖിയോട്‌ ?

  ReplyDelete
 4. :)

  ഇതില്‍ കൂടുതല്‍ എന്താ പറയുക ...... പ്രണയ ലേഘനം വായിച്ചത് പോലെ

  ReplyDelete
 5. ഇഷ്ടപ്പെട്ടു, എങ്കിലും ഇതൊന്നു കൂടി കുറുക്കി എടുത്തിരുന്നെങ്കില്‍ എന്നു തോന്നി.

  ReplyDelete
 6. ഭാനു, ഇതിലും ഞനും എന്റെ ഭയവിഭ്രാന്തികളും ഒളിച്ചിരുന്നീട്ടുണ്ടോ എന്ന് ഞാന്‍ ഒര്‍ക്കാതിരുന്നില്ല്!!!! നല്ല് കവിത ഭാനു

  ReplyDelete
 7. സഖിയോടൊത്ത്‌,തുടര്കവിതകള്‍.
  പാകമായ നിലത്തു എറിയുന്ന വിത്തുകള്‍.
  ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 8. എനിക്കും നിനക്കുമിടയില്‍
  താഴ്വരകളോ കൊടുമുടികളോ ഇല്ല
  നല്ല വരികള്‍ ..

  ReplyDelete
 9. നീ എനിക്കു പകര്‍ന്നു നല്‍കുന്ന സ്നേഹം
  എത്രയോ മേന്മയുറ്റതാണ്
  അതിനെ ഉപമിക്കാന്‍
  ഭൂമിയില്‍ മറ്റൊന്നും ഇനിയില്ല
  എനിക്കും നിനക്കുമിടയില്‍
  താഴ്വരകളോ കൊടുമുടികളോ ഇല്ല.

  കിടിലന്‍ വരികള്‍....
  മഞ്ഞുരുകി ഒഴുകും പ്രണയം....

  ReplyDelete
 10. അതെ അങ്ങിനെയായിരിക്കണം സ്നേഹം.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 11. പ്രിയനേ....
  എന്ന് പറഞ്ഞ് സഖാവിനുമിത് പാടാം കേട്ടൊ

  ReplyDelete
 12. അതിനെ ഉപമിക്കാന്‍
  ഭൂമിയില്‍ മറ്റൊന്നും ഇനിയില്ല

  ശരിയാണ് യതാര്‍ത്ഥ സ്നേഹത്തോടുപമിയ്ക്കാന്‍ എന്താണുള്ളത്

  ReplyDelete
 13. വല്ലാത്ത മധുരമാണല്ലോ കവിതയ്ക്ക്...........

  ReplyDelete
 14. പ്രണയം - എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത പ്രമേയം...
  യഥാര്‍ത്ഥ പ്രണയം തന്നിലുള്ള തന്നെ മറ്റേ ആളില്‍ അര്‍പ്പിക്കലാണ്. ആ അര്‍‌പ്പണമാണ്‌ എനിക്കീ കവിതയിലൂടെ കാണാന്‍ സാധിക്കുന്നത്. ഒരോ വരികളിലും സഖിയോടുള്ള സ്നേഹം നിറഞ്ഞു നില്‍‌ക്കുന്നു. മനോഹരമായ പ്രണയ കവിത.

  ReplyDelete
 15. "ഞാനിപ്പോള്‍ ആരെയും ഭയക്കുന്നില്ല
  ആരേയും കാണുന്നും ഇല്ല
  എന്റെ കപ്പല്‍
  നിന്റെ സാമ്രാജ്യത്തിലേക്ക് കുതിക്കുന്നു."

  അഭിനന്ദനങ്ങള്‍ ഭാനൂ..

  ReplyDelete
 16. നിന്നെ വലയം ചെയ്ത
  എന്റെ കരങ്ങള്‍ക്കുള്ളില്‍
  നീ വിശ്രമിക്കേ
  ഞാന്‍ നിന്നിലേക്ക്‌
  യാത്ര ചെയ്യുന്നു.
  മനോഹരമാണീ വരികൾ..

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?