ജീവിതഗാനം

കാട്ടിൽ വസന്തം വിരിയിച്ച
പൂക്കളുടെ പരാഗങ്ങളിൽ 
സുഗന്ധമായി,
പുലരി വെളിച്ചത്തിന്റെ
വജ്ര സൂചികളിൽ 
മാരിവിൽ തിളക്കമായി,
മഴ പെയ്തു നിറയുന്ന
ജലാശയങ്ങളിലെ 
മധുരം നിറഞ്ഞ
മത്സ്യമോഹങ്ങളിൽ,
എന്റെ സ്വപ്നങ്ങളുടെ ആവേഗവും
തത്വജ്ഞാനവുമായി
നീ എന്നും 
എന്നോടൊപ്പമുണ്ടായിരുന്നു.
നഗരത്തിലെ ഇരമ്പുന്ന ജനങ്ങളുടെ
മന്ത്രിക്കുന്ന മനസ്സുകളിൽ,
ഗ്രാമങ്ങളിൽ മൂരിനിവരുന്ന 
ഗോതമ്പു പാടങ്ങളിൽ,
മരുഭൂമികളിൽ 
അലയുന്ന ഒട്ടകങ്ങളുടെ
ഉയർത്തി പിടിച്ച ശിരസ്സുകൾക്കു മുകളിൽ,
നിന്റെ കൊടിക്കൂറ വീശിയടിക്കുന്നത്‌
ഞാൻ കാണുന്നു.
ശൈത്യം പൊഴിച്ചിട്ട 
ഈ മഞ്ഞ ഇലകൾക്കു മീതെ
വീശിയടിക്കാൻ 
കാറ്റ്‌
അതിന്റെ ഗുഹാന്തരങ്ങളിൽ 
തയ്യാറെടുക്കുന്നു.
എല്ലാം തീർന്നില്ല, 
തുടങ്ങുന്നതേയുള്ളു
എന്ന കാറ്റിന്റെ മൂളൽ 
ഞാൻ തിരിച്ചറിയുന്നു.

Comments

 1. എന്റെ സ്വപ്നങ്ങളുടെ ആവേഗവും
  തത്വജ്ഞാനവുമായി
  നീ എന്നും
  എന്നോടൊപ്പമുണ്ടായിരുന്നു............ സുന്ദരമായ വരികള്‍, നിസ്വാര്‍ഥമായ കരുതലും സ്നേഹവും ഇന്നില്ല ഭാനു

  ReplyDelete
 2. നീ എന്നും
  എന്നോടൊപ്പമുണ്ടായിരുന്നു.

  നിന്റെ കൊടിക്കൂറ വീശിയടിക്കുന്നത്‌
  ഞാൻ കാണുന്നു.


  ഇതിൽ 'നീ' എന്നു പറയുന്നത്‌ എനിക്കിപ്പോഴും അവ്യക്തമാണ്‌..

  അതു പോലെ കാറ്റ്‌ എന്തിനുള്ള പുറപ്പാട്‌ എന്ന കാര്യത്തിലും..

  ReplyDelete
 3. എല്ലാം തീർന്നില്ല,
  തുടങ്ങുന്നതേയുള്ളു
  എന്ന കാറ്റിന്റെ മൂളൽ
  ഞാൻ തിരിച്ചറിയുന്നു.
  കവിയുടെ ഹൃദയത്തിലെ മൂളലാണോ?
  കൊള്ളാം

  ReplyDelete
 4. ബാനു ..നല്ല രസം ഉണ്ട് വായിക്കാന്‍ .................

  ReplyDelete
 5. പ്രതീക്ഷകൾ കാത്തു വയ്ക്കുന്നതിന്, എല്ലാം തുടങ്ങുന്നതേയുള്ളൂ എന്ന അറിവ്.
  നന്നായി.

  ReplyDelete
 6. എല്ലാം തീർന്നില്ല, തുടങ്ങുന്നതേയുള്ളൂ എന്ന തിരിച്ചറിവ്! നന്നായിരിക്കുന്നു.

  ReplyDelete
 7. വീശിയടിക്കാൻ
  കാറ്റ്‌
  അതിന്റെ ഗുഹാന്തരങ്ങളിൽ
  തയ്യാറെടുക്കുന്നു.

  ReplyDelete
 8. മനോഹരം ഈ ജീവിതഗാനം..
  അതെ..പ്രതീക്ഷയുടെ പൊടിപ്പുകള്‍ അസ്തമിച്ചിട്ടില്ലെന്നുള്ള അവനവന്റെ ഉള്ളിന്റെയുള്ളിലെ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് കാതോര്‍ക്കുക..കാറ്റ് തയ്യാറെടുക്കട്ടെ..

  ReplyDelete
 9. മാറ്റത്തിനു വേണ്ടിയുള്ള സ്വപ്നങ്ങളുടെ നാളം മനസ്സില്‍ കെടാതെ സൂക്ഷിക്കൂ, എന്നിട്ടതിനെ ഊതിയുണര്‍‌ത്തി തീജ്വാലയായി മാറ്റൂ. യാതനയുടേയും ത്യാഗത്തിന്റേയും അഗ്നിപരിക്ഷണങ്ങളെ അതിജീവിച്ച് വിജയശ്രീലാളിതരായി മുന്നേറാന്‍ കഴിയട്ടെ. ഈ വിജയങ്ങള്‍ വിപ്ലവത്തിന്‌ മുതല്‍ക്കൂട്ടാകട്ടെ..

  ജീവിതഗാനത്തിലെ ഈ "ജീവിതഗാനം" മനോഹരമായിരിക്കുന്നു.
  അഭിവാദ്യങ്ങള്‍..

  ReplyDelete
 10. ജീവിതഗാനം എപ്പോഴും തീര്‍ന്നിടത്തു നിന്ന് തുടങ്ങുന്ന ഒന്നുതന്നെ. നല്ല കവിത. ആശംസകള്‍.

  ReplyDelete
 11. മനസ്സിന്റെ ഇരമ്പലാണ് ഈ കേള്‍ക്കുന്നത്‌..അത് കാറ്റ് ഏറ്റുപാടുന്നു എന്നു മാത്രം. മാറ്റം അനിവാര്യമാണ്‌. മാറും. മാറണം. മറ്റൊരു വിപ്ലവത്തിനായ് നമുക്ക് കാത്തിരിക്കാം.

  ദേവി-

  ReplyDelete
 12. വീശിയടിക്കാൻ
  കാറ്റ്‌ അതിന്റെ ഗുഹാന്തരങ്ങളിൽ
  തയ്യാറെടുക്കുന്നു.
  എല്ലാം തീർന്നില്ല,
  തുടങ്ങുന്നതേയുള്ളു

  ReplyDelete
 13. പറയുക എന്താണ് ജീവിതഗാനം

  ReplyDelete
 14. മരുഭൂമികളിൽ
  അലയുന്ന ഒട്ടകങ്ങളുടെ
  ഉയർത്തി പിടിച്ച ശിരസ്സുകൾക്കു മുകളിൽ,
  നിന്റെ കൊടിക്കൂറ വീശിയടിക്കുന്നത്‌
  ഞാൻ കാണുന്നു.

  പ്രണയം തത്തി ക്കളിക്കും വരികള്‍..
  ഒരിക്കലും അണയാത്ത നാളമായ് മുന്നോട്ട്.....
  ജീവിതഗാനം...ഇനിയും ഇനിയും മുന്നോട്ട്.

  ReplyDelete
 15. എന്റെ സ്വപ്നങ്ങളുടെ ആവേഗവും
  തത്വജ്ഞാനവുമായി
  നീ എന്നും
  എന്നോടൊപ്പമുണ്ടായിരുന്നു.............

  ReplyDelete
 16. ജീവിതഗാനത്തിന്റെ ശ്വാസമായ എന്റെ സ്നേഹിതര്‍ക്കു എന്റെ ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 17. തത്വജ്ഞാനം എന്ന വാക്ക് കല്ലു കടിച്ചതൊഴിച്ചാൽ ബാക്കിയെല്ലാം സുന്ദരം. മരണത്തിൽനിന്ന് ജീവിതഗാനത്തിലെത്തുമ്പോൾ ഒരുപാട് തിളക്കമുണ്ട് ഭാനുവിന്. വല്ലാത്ത് ഒരു ഊർജ്ജം തരുന്നു കവിത.

  ReplyDelete
 18. kavithakal nannavunnu,ithu pusthakamakkanam

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?