നിരാശാഭരിതനായ എന്റെ സുഹൃത്തിന്

പ്രിയ സുഹൃത്തെ, 
എല്ലാം ശരിയാണ്. 
നീ പറഞ്ഞതും 
ഞാന്‍ കേട്ടതും  എല്ലാം...

നഗരകവാടത്തിലെ പൊതു ഘടികാരം
ഇന്നലെയിലേക്ക് തിരിയുന്നതും
പഴയ ചുമരെഴുത്തുകള്‍ അടര്‍ന്നു വീണ്‌
മനസ്സുകളില്‍  പൊടിപിടിച്ചതും
പുഴയില്‍  വിഷമൊഴുകി
മത്സ്യങ്ങള്‍  ചത്തു പൊന്തിയതും
പാടങ്ങള്‍ കരിഞ്ഞു പോയതും.. എല്ലാം...

സുര്യന്റെ മുഖം പോലും വിവര്‍ണ്ണമാണ്
ചന്ദ്രന് പഴയ വെള്ളിത്തിളക്കമില്ല
നക്ഷത്രങ്ങള്‍ ഭയപ്പാടോടെ  എത്തിനോക്കുന്നു.
മകരത്തിലെ മഞ്ഞ് മലകയറി പോയിരിക്കുന്നു. 
കര്‍ക്കിടകം കണ്ണീരുകൊണ്ട്  മഴനനക്കുന്നു. 
ഭ്രമണ പഥത്തില്‍ നിന്നും ഊര്‍‌ന്നുപോയതു പോലെ
ഭൂമി വിഭ്രാന്തിയിലാണ്
നമ്മുടെ കുട്ടികള്‍ ചിരിക്കാന്‍ മറന്നു പോയിരിക്കുന്നു.
ഗ്രാമത്തിലെ നടപ്പാതകളില്‍
ശത്രുവിനെക്കാത്ത് പതുങ്ങി നില്‍‌പാണ് അവര്‍.
രാഷ്ട്രീയ സംവാദങ്ങളാല്‍ മുഖരിതമായ
നാല്‍ക്കവലകളില്‍ ആളനക്കമില്ല .
മാവേലി സ്റ്റോര്‍‌കളുടെ നീണ്ട ക്യൂവില്‍  നിന്ന്‌
നമ്മുടെ പെണ്ണുങ്ങള്‍ നരച്ചു പോയിരിക്കുന്നു.
അണിഞ്ഞൊരുങ്ങുവാനോ 
അനുരാഗത്തോടെ നോക്കുവാനോ
അവര്‍ക്കൊട്ടു നേരമില്ല.
സ്വപനങ്ങള്‍ നഷടപ്പെട്ട യുവത്വം
സെല്‍ ഫോണിലെ സംഗീതത്തില്‍, 
മൂവി ക്ലിപ്പുകളില്‍ 
സ്വയം ആവിഷകരിച്ചുകൊണ്ട്‌‌ 
സായൂജ്യമടയുന്നു.
ഇരുട്ടിലല്ല,
വെളിച്ചത്തില്‍ നിശബ്ദത വെന്തുരുകുന്നു.

നിരാശാഭരിതനായ സുഹൃത്തേ...
എന്നിരുന്നാലും എല്ലാം വ്യര്‍‌ത്ഥമായെന്നും
ഇനിയുമൊരു ലോകം സാദ്ധ്യമല്ലെന്നും
നീ എത്രയാവര്‍‌ത്തിച്ചാലും
ഞാനീ തിണ്ണയില്‍ മാത്രമിരിക്കും
കിഴക്ക് ചോരതെറിക്കുന്നതും
വെള്ള കീറുന്നതും നോക്കി...

Comments

 1. നിരാശപ്പെടരുതെന്ന് പറയുന്നത് വലിയ കാര്യമാണ്.
  ഇനിയും പ്രതീക്ഷിയ്ക്കാനുണ്ട്. ഒന്നും എന്നേയ്ക്കുമായി അവസാനിച്ചിട്ടില്ല.
  ഇഷ്ടമായി.

  ReplyDelete
 2. വേവലാതിപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍..

  ReplyDelete
 3. ഇരുട്ടിലല്ല,
  വെളിച്ചത്തില്‍ നിശബ്ദത വെന്തുരുകുന്നു.
  these lines speak for all the others..

  other lines look like simple statements..less poetic..i share with u the optimism in the poem.

  ReplyDelete
 4. പ്രിയ സുഹൃത്തെ,
  എല്ലാം ശരിയാണ്.

  ReplyDelete
 5. കാലം മാറിയാലും
  കോലം മാറിയാലും
  എനിക്ക് മാത്രം മാറാനാവില്ല ..!!!
  നിങ്ങളെന്നെ പടുവി വിഡി എന്നോ
  പരാതിപെട്ടി എന്നോ
  പരിഹസിചേക്കാം
  പക്ഷേ
  ഞാന്‍ മാത്രം മാറില്ല ...!!!
  എന്നെ അറിയുന്നവരെ ഞാനും അറിയും
  എന്നെ അന്ന്യമാക്കിയവരെ ഞാനും അറിയില്ല ....!!!

  ReplyDelete
 6. പ്രിയ സുഹൃത്തെ,
  എല്ലാം ശരിയാണ്.
  നീ പറഞ്ഞതും
  ഞാന്‍ കേട്ടതും എല്ലാം...
  സുഹൃത്തിന് എല്ലാം മനസ്സിലാകും .എനിക്ക് കുറച്ചേ മനസ്സിലായള്ളു.
  കൊള്ളാം

  ReplyDelete
 7. ഇരുട്ടിലല്ല,
  വെളിച്ചത്തില്‍ നിശബ്ദത വെന്തുരുകുന്നു...ee varikal enikkum eshtamaayi..

  ReplyDelete
 8. പ്രിയ സുഹൃത്തെ,
  എല്ലാം ശരിയാണ്.
  നീ പറഞ്ഞതും
  ഞാന്‍ കേട്ടതും എല്ലാം...

  നന്നായിരിക്കുന്നു..
  ആശംസകൾ...

  ReplyDelete
 9. from every house burning metal flows
  instead of flowers,
  and from every dead child a rifle with eyes,
  and from every crime bullets are born
  which will one day find
  the bull's eye of your hearts.--- Neruda
  അഭിവാദ്യങ്ങള്‍

  ReplyDelete
 10. പ്രതീക്ഷ അന്ധകാരത്തിലാണ്‌ ജനിക്കുന്നത്. കൈവിടാത്ത പ്രതീക്ഷ പ്രഭാതസൂര്യന്റെ കിരണങ്ങളെ നമ്മുടെ മുന്നില്‍ എത്തിക്കും. എല്ലാം തുടങ്ങുന്നതേയുള്ളൂ. നമുക്ക് കാത്തിരിക്കാം...

  ഈ കവിത വളരെ നന്നായിരിക്കുന്നു ഭാനു. എന്റെ അഭിവാദ്യങ്ങള്‍.

  ReplyDelete
 11. നിരാശപ്പെടാനില്ല...
  പ്രതീക്ഷയോടെ കാത്തിരിക്കാം.

  ReplyDelete
 12. നിരാ‍ശ പെടല്ലേ ഭാനു..

  ReplyDelete
 13. എന്നോടാണോ.മാഷേ.....?
  ഇഷ്ടായി ഈ കവിത!
  ഒത്തിരി വട്ടം .നന്ദി !

  ReplyDelete
 14. നന്നായീ ...
  നിരാശ വേണ്ട....
  പ്രതീക്ഷകള്‍ ആണല്ലോ ജീവിതം

  ReplyDelete
 15. വളരെ നന്നായിരിക്കുന്നു ഭാനു...
  മനുഷ്യന്റെ ക്രൂര മുഖങ്ങള്‍, അവന്റെ പേടിപ്പെടുത്തുന്ന മാറ്റങ്ങള്‍, അവ സൃഷ്ടിക്കുന്ന ആശങ്കള്‍ എല്ലാം വളരെ ശക്തമായി തന്നെ വരച്ചു കാട്ടിയിരിക്കുന്നു...
  അഭിനന്ദനങ്ങള്‍.. ആശംസകള്‍..

  ReplyDelete
 16. എത്ര നന്നായിരിക്കുന്നു ഭാനു..
  അഭിനന്ദിക്കാന്‍ വാക്കുകളില്ല.

  ReplyDelete
 17. ഈ വേവലാതികള്‍ക്കും, വിഹ്വലതകള്‍ക്കുമിടയിലും പുതിയൊരു പുലരിക്കായി നമുക്കിനിയും പ്രതീക്ഷകള്‍ കാത്തുവെക്കാം.
  ഇഷ്ടമായി.

  ReplyDelete
 18. ഇനിയും കെട്ടുപോകാത്ത ചുവന്ന കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവെച്ചിട്ടുള്ള സുഹൃത്തേ ഞാൻ അക്കാര്യത്തിൽ നിരാശനാണ്‌. നെരൂദയും യു പി ജയരാജുമൊക്കെ ഓർമ്മയിലെത്തി. നല്ല വരികൾക്ക് നന്ദി!

  ReplyDelete
 19. kavitha nannaayittundu...avasaanathe varikal..athu ente abhipraayam koodiyaanu...athaayathu nammude abhipraayamaanathu....
  pinne kizhakku chora therikkunnathu nokkiyirunnaal maathram nadakkilla sakhaave..chora therippikkuka thanne venam..enthaa angine thanneyalle..?
  kavithayil kaalathinte oru pazhamayum puthumayum thudikkunnundu...
  jayarajan

  ReplyDelete
 20. വല്ലാത്ത ഒരു നൊമ്പരപ്പാട്ട് ഭാനൂ..

  ReplyDelete
 21. നിരാശാഭരിതനായ സുഹൃത്തേ...
  എന്നിരുന്നാലും എല്ലാം വ്യര്‍‌ത്ഥമായെന്നും
  ഇനിയുമൊരു ലോകം സാദ്ധ്യമല്ലെന്നും
  നീ എത്രയാവര്‍‌ത്തിച്ചാലും
  ഞാനീ തിണ്ണയില്‍ മാത്രമിരിക്കും
  കിഴക്ക് ചോരതെറിക്കുന്നതും
  വെള്ള കീറുന്നതും നോക്കി.
  ഭാനുവേട്ടാ കലക്കി.. നല്ല വരികൾ.

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?