ഇഴ ചേര്‍‌‌ക്കലിനിടയില്‍ സംഭവിക്കാവുന്നത്‌

വര്‍ണ്ണ നൂലുകള്‍ 
ഇഴ ചേര്‍ത്ത് 
തുന്നിക്കയറുക രസകരമാണ് .

സൂക്ഷിക്കണേ..,
സൂചി
കൈവിരലുകളില്‍ നിന്നും
നിന്റെ മാംസത്തിലേക്ക് 
തുളഞ്ഞു പോകാനിടയുണ്ട്
അത് നിന്റെ രക്തത്തില്‍ 
ഓടി നടക്കും
പിന്നെ
കുസൃതി കുരുന്നിനെപ്പോലെ
നുള്ളി നോവിക്കും 
മിഴിയിലും
ഹൃദയത്തിലും
കുത്തി നോവിക്കും  

Comments

 1. ശരിയാണ്..മാഷെ ! നോവിച്ചു കഴിഞ്ഞു....നോവിച്ചു കൊണ്ടേയിരിക്കുന്നു.....

  ReplyDelete
 2. ചിലപ്പോൾ ഈ നോവിനേക്കാളും സുഖം ആ വർണ്ണന്നൂലുകളാൽ അലങ്കരിച്ച കാഴ്ച്ചകളായിരിക്കാം...കേട്ടൊ

  ReplyDelete
 3. വേദനിപ്പിക്കുന്ന വാക്കുകള്‍ മുനയുള്ള സൂചിപോലെയാണ്‌. അത് മനസ്സിലേക്ക് തുളച്ചുകയറും, അവിടെ മുറിവുകളുണ്ടാക്കും. ചിലപ്പോള്‍ ആ മുറിവുകളുണങ്ങാന്‍ കാലം കുറേ എടുത്തെന്നു വരാം.

  ആഴത്തില്‍ ചിന്തിപ്പിക്കുന്ന കവിത. കുറച്ചു വരികളിലൂടെ ഗഹനമായ തത്വം അവതരിപ്പിച്ചിരിക്കുന്നു. ഇഷ്ടമായി.

  എങ്ങിനെയാണ്‌ ഭാനു ഇങ്ങിനെ കവിതകള്‍ എഴുതാന്‍ സാധിക്കുന്നത്! വ്യത്യസ്തമായ വിഷയങ്ങള്‍, നല്ല അവതരണം എല്ലാ കവിതകളും ഒന്നിന്നൊന്ന് മെച്ചം. ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദങ്ങള്‍.

  ReplyDelete
 4. മിഴിയിലും ഹൃദയത്തിലും കുത്തി നോവിക്കാതിരിക്കട്ടെ.

  ReplyDelete
 5. അത് നിന്റെ രക്തത്തില്‍
  ഓടി നടക്കും
  ഹൃദയഭിത്തിയില്‍ തുളഞ്ഞു കേറിടും
  കൊള്ളാം

  ReplyDelete
 6. വർണ്ണനൂലുകൾ ഇഴ ചേർത്തു തുന്നിക്കയറുമ്പോൾ ഇടയ്ക്കുള്ള കുത്തിനോവിയ്ക്കൽ അനിവാര്യമാകുമായിരിക്കും…, സൂക്ഷിച്ചാലും. സഹിച്ചേ പറ്റൂ…

  ReplyDelete
 7. രണ്ടു പേര്‍ തമ്മില്‍ പിണങ്ങുമ്പോഴല്ലേ നോവുന്നതും നോവിക്കുന്നതും. ഇടയ്ക്ക് വല്ലപ്പോഴും ഇങ്ങിനെ വേദനിക്കുന്നത് നല്ലതാണ്‌. വേദനിക്കുമ്പോഴാണ്‌ നമ്മള്‍ സ്നേഹത്തിന്റെ ആഴം തിരിച്ചറിയുന്നത്..

  ReplyDelete
 8. നന്നായി ഭാനു.
  ഹൃദയ ഭിത്തിയിൽ തുളഞ്ഞ് കേറിയാലും പിന്നെയും മുറിവിൽ എണ്ണ പുരട്ടി, അടുത്ത മുറിവും സഹിച്ച് അങ്ങനെ അങ്ങനെ .......
  കവിത പോസ്റ്റ് ചെയ്തപ്പോൾ മെയിലയച്ചില്ല. ഞാൻ പ്രതിഷേധിയ്ക്കുന്നു.

  ReplyDelete
 9. ഒരു വര്‍ണ്ണലോകം നെയ്തെടുക്കാനാവുമെങ്കില്‍.. നോവുകളെ കാര്യമാക്കേണ്ടതില്ലെന്നാണ്‌ തോന്നല്‍.

  ReplyDelete
 10. നല്ല അര്‍ത്ഥമുള്ള കവിത.അതിനേക്കാള്‍ ഗംഭീരമായത്‌ അഭിപ്രായങ്ങളാണ്.
  വായനക്കാരെ വ്യത്യസ്ത രീതിയില്‍ ചിന്തിപ്പിച്ചതില്‍ ഭാനു വിജയിച്ചിരിക്കുന്നു.
  ആശംസകള്‍.....

  ReplyDelete
 11. ആ നോവ്‌ മാറാതെ സൂക്ഷിക്കുകയാണ് ഞാനിപ്പോള്‍..
  ആശംസകള്‍ മാഷെ..

  ReplyDelete
 12. kollaam baanu ..njaan ippo aanu kandathu

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?